ക്രോളിയുടെ ക്യാച്ച് ചാടിപ്പിടിച്ച് സര്‍ഫ്രാസ് ഖാന്‍, ഡിആര്‍എസ് എടുക്കാതെ രോഹിത്; സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി ഇംഗ്ലണ്ട് ഇന്ത്യ പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ദിനം 218 റണ്‍സിന് പുറത്തായിരിക്കുകയാണ്. ഒരിക്കല്‍ കൂടി കൂട്ടത്തകര്‍ച്ചയാണ് ഇംഗ്ലണ്ട് നേരിട്ടത്. മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും രവിചന്ദ്രന്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കളത്തില്‍ ഏറ്റവും കൂളായി കാണപ്പെട്ടതും ഈ ടെസ്റ്റ് മത്സരത്തിലാണ്. രോഹിത്തും സര്‍ഫ്രാസ് ഖാനും വരുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ഡിആര്‍എസ് എടുക്കുന്നതിനെ കുറിച്ചുള്ളതായിരുന്നു ഈ രസകരമായ വീഡിയോ.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലായിരുന്നു. ഒരിക്കല്‍ കൂടി ഓപ്പണര്‍ സാക് ക്രോളിയുടെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ ശക്തമായ നിലയിലെത്തിച്ചത്. ക്രോളിയെ പുറത്താക്കാന്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള കുരുക്കാണ് രോഹിത് ഒരുക്കിയത്.
എന്നാല്‍ സ്പിന്നര്‍മാരെയും ക്രോളി അടിച്ചുപറത്തിയിരുന്നു. മത്സരത്തില്‍ ക്രോളിയുടെ ഒരു ക്യാച്ച് ഡൈവ് ചെയ്‌തെടുത്തിരുന്നു സര്‍ഫ്രാസ് ഖാന്‍. മികച്ച ക്യാച്ചായിരുന്നു ഇത്. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് അമ്പയര്‍ ഔട്ട് നല്‍കിയിരുന്നില്ല. ഇതോടെ സര്‍ഫ്രാസ് ഖാന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയോട് ഡിആര്‍എസ് എടുക്കാനായി ആവശ്യപ്പെടുകയായിരുന്നു.
രോഹിത് സാധാരണ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നയാളാണ്. എന്നാല്‍ സര്‍ഫ്രാസിന്റെ കാര്യത്തില്‍ അതുണ്ടായില്ല. വിക്കറ്റ്കീപ്പറായ ധ്രുവ് ജുറലിനോട് ബാറ്റില്‍ തട്ടിയിരുന്നോ എന്ന് രോഹിത് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തനിക്ക് ഉറപ്പില്ല എന്നായിരുന്നു ജുറല്‍ രോഹിത്തിനോട് പറഞ്ഞത്.
ഇതോടെ ഡിആര്‍എസ് വേണ്ടെന്ന് വെക്കുകയായിരുന്നു രോഹിത്. പക്ഷേ സര്‍ഫ്രാസ് ഔട്ടാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. രോഹിത്തിനോട് ഡിആര്‍എസ് എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു സര്‍ഫ്രാസ്. എന്നാല്‍ ചിരിച്ചുകൊണ്ട് ഡിആര്‍എസ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു രോഹിത്. എന്നാല്‍ പിന്നീട് വന്ന വീഡിയോ റീപ്ലേകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
അതേസമയം റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമായിരുന്നു. ഈ സമയം ക്രോളിയുടെ സ്‌കോര്‍ 61ലായിരുന്നു. ഗംഭീര ബൗളിംഗായിരുന്നു കുല്‍ദീപില്‍ നിന്നുണ്ടായിരുന്നത്. ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ച ക്രോളി പരാജയപ്പെടുകയായിരുന്നു. ഷോര്‍ട്ട് ലെഗിലായിരുന്നു ഈ സമയം സര്‍ഫ്രാസ് ബാറ്റ് ചെയ്തിരുന്നത്.
ജുറലിന്റെ ഗ്ലൗസില്‍ തട്ടി ഉയര്‍ന്ന് പൊങ്ങിയ പന്ത് സര്‍ഫ്രാസ് ചാടിപ്പിടിക്കുകയായിരുന്നു. സര്‍ഫ്രാസ് മാത്രമല്ല ശുഭ്മാന്‍ ഗില്ലും പന്ത് ഗ്ലൗസില്‍ തട്ടിയിരുന്നുവെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. അള്‍ട്രാഎഡ്ജില്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. തന്റെ പിഴവ് മനസ്സിലാക്കിയ രോഹിത് സര്‍ഫ്രാസിനെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.












Click it and Unblock the Notifications