Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത്തിന്റെ ഒറ്റവാക്കില്‍ എല്ലാം മാറി, അയ്യരും കിഷനും പുറത്ത്; പിന്നീട് സംഭവിച്ചത് ഇങ്ങനെ

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റില്‍ താല്‍പര്യമില്ലാത്ത കളിക്കാരെ കുറിച്ചുള്ള പരാമര്‍ശം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിഫലം വര്‍ധിപ്പിക്കാനുള്ള വിപ്ലവകരമായ തീരുമാനം അടക്കം രോഹിത്തിനോട് ചോദിച്ച് നടപ്പാക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ടെസ്റ്റ്-ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കുള്ള പ്രതിഫലം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലുള്ള താല്‍പര്യം യുവതാരങ്ങള്‍ക്ക് വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഇതിലൂടെ ക്രിക്കറ്റ് സംഘടന ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി ബോര്‍ഡ് ചര്‍ച്ച നടത്തി കഴിഞ്ഞു. അതേസമയം ബിസിസിഐയുടെ വാര്‍ഷിക കരാറും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മാറ്റങ്ങളൊന്നും ഇതില്‍ ഇല്ല. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ച ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും വാര്‍ഷിക കരാറില്‍ നിന്ന് നീക്കിയിരിക്കുകയാണ്.

rohit-sharma-remarks-make-big-changes-in-central-contract

മുപ്പത് പേരുടെ പട്ടികയാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 26 പേരായിരുന്നു. ബിസിസിഐയുടെ നിയമപ്രകാരം കളിക്കേണ്ട അത്രയും മത്സരങ്ങള്‍ ശ്രേയസ് അയ്യര്‍ കളിച്ചിട്ടില്ല. അതാണ് കരാര്‍ നഷ്ടപ്പെടാന്‍ കാരണം. ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവാണിത്. ശ്രേയസ് ആകെ നാല് ടെസ്റ്റുകള്‍, 12 ഏകദിനങ്ങള്‍, 2 ടി20കള്‍ എന്നിവയാണ് ആകെ കളിച്ചത്. ഇതിലെ ടെസ്റ്റ് മത്സരങ്ങള്‍ രണ്ടും ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ്. മോശം ഫോമിലായത് കൊണ്ട് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇഷാന്‍ കിഷന്‍ നേരത്തെ ഗ്രേഡ് സിയിലായിരുന്നു ഉണ്ടായത്. ഈ കാലയളവില്‍ രണ്ട് ടെസ്റ്റുകള്‍, 19 ഏകദിനങ്ങള്‍, 10 ടി20കള്‍ എന്നിവയാണ് കളിച്ചത്. നിലവിലെ കരാര്‍ കാലയളവില്‍ രണ്ട് ഏകദിനങ്ങളും, മൂന്ന് ടി20കളുമാണ് താരം കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു ഇഷാന്‍. അതിന് ശേഷം ടീമില്‍ കളിച്ചിട്ടില്ല. യശസ്വി ജെയ്‌സ്വാള്‍ ഗ്രേഡ് ബിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ചേതേശ്വര്‍ പൂജാര, യൂസവേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സഞ്ജു സാംസണ്‍ ഗ്രേഡ് സിയിലുണ്ട്. റിങ്കു സിംഗ്, ശിവം ദുബെ, റിതുരാജ് ഗെയ്ക്വാദ് എന്നിവരും ഗ്രേഡ് സിയിലുണ്ട്. ശ്രേയസ്സിനും, ഇഷാനും രഞ്ജി ട്രോഫിയിലും കളിക്കാതിരുന്നതും തിരിച്ചടിയായി. അതേസമയം രോഹിത് ശര്‍മയുടെ പരാമര്‍ശം ബിസിസിഐ ഗൗരവത്തിലെടുത്തു എന്ന് വ്യക്തമാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ പോലും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിന്റെ തുടക്കമാണ് ഇവരെ വാര്‍ഷിക കരാറില്‍ നിന്ന് മാറ്റിയത്. രഞ്ജിയില്‍ കളിച്ചില്ലെങ്കില്‍ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പോലും സംശത്തിലാവും. രഞ്ജി ട്രോഫി സീസണ്‍ മൊത്തം കളിച്ചാല്‍ ഇനി മുതല്‍ 75 ലക്ഷം വരെ ലഭിച്ചേക്കുമെന്നാണ്‌സൂചന. ഇത് ഐപിഎല്ലിലെ ശരാശരി പ്രതിഫലമാണ്.

ഒരു കൊല്ലം മുഴുവന്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാല്‍ പതിനഞ്ച് കോടി വരെയാണ് താരങ്ങള്‍ക്ക് ലഭിക്കുക. ഇത് ഐപിഎല്‍ കരാറിന് തുല്യമായിരിക്കും. നിലവില്‍ ഒരു സീസണ്‍ മൊത്തം കളിച്ചാലും 25 ലക്ഷമാണ് രഞ്ജിയിലെ പ്രതിഫലം. അതുപോലെ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷമാണ് ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+