അവന് എങ്ങനെ വേണമെങ്കിലും പന്തെറിഞ്ഞോ? ബെയര്‍സ്‌റ്റോ വന്നതിന് പിന്നാലെ രോഹിത്തിന്റെ കൗണ്ടര്‍; വൈറല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്രീസില്‍ എപ്പോഴും ഊര്‍ജസ്വലനാണ്. പലപ്പോഴും സഹതാരങ്ങളോട് പറയുന്ന തമാശകള്‍ പോലും വൈറലാവാറുണ്ട്. ചിലപ്പോള്‍ സ്വന്തം ടീമിലെയും എതിര്‍ ടീമിലെയും താരങ്ങളെയും അസഭ്യം പറയാറുമുണ്ട് രോഹിത്. ഇത് ചിലപ്പോഴെല്ലാം സ്റ്റമ്പുകളിലെ മൈക്കില്‍ കുടുങ്ങാറുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഇത്തരം സംഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അമ്പയറെ അസഭ്യം പറയുന്നത് അടക്കമുള്ള രോഹിത്തിന്റെ ചില രീതികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് സമയത്ത് ജോണി ബെയര്‍സ്‌റ്റോ ക്രീസിലെത്തിയ സമയത്തെ രോഹിത്തിന്റെ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ധരംശാലയില്‍ നൂറാം ടെസ്റ്റ് കളിക്കുകയായിരുന്നു ജോണി ബെയര്‍സ്‌റ്റോ. ഇംഗ്ലണ്ട് സാക് ക്രോളി കൂടി പുറത്തായതോടെ തകര്‍ച്ചയുടെ വക്കിലായിരുന്നു. ഈ സമയത്താണ് ബെയര്‍സ്‌റ്റോ ക്രീസിലെത്തുന്നത്. ഈ സമയത്ത് സഹതാരങ്ങളുമായി രോഹിത് നടത്തിയ സംഭാഷണങ്ങളാണ് സ്റ്റമ്പിലെ മൈക്കില്‍ കുടുങ്ങിയത്. അവന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പന്തെറിഞ്ഞോളൂ എന്നായിരുന്നു രോഹിത്തിന്റെ പരാമര്‍ശം.
ഇന്ത്യയുടെ സ്പിന്നര്‍ കുല്‍ദീപ് യാദവിനോടായിരുന്നു പരാമര്‍ശം. ഏത് രീതിയില്‍ വേണമെങ്കിലും ബെയര്‍സ്‌റ്റോക്ക് പന്തെറിയാമെന്നായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. ഇത് ബെയര്‍സ്റ്റോയുടെ നിലവിലെ ഫോം കൂടി പരിഗണിച്ചാണെന്ന് വ്യക്തമാണ്. എവിടെ എറിഞ്ഞാലും ബെയര്‍സ്റ്റോ പുറത്താവുമെന്നാണ് രോഹിത് ഇതിലൂടെ സൂചിപ്പിച്ചത്.
അതേസമയം രോഹിത്തിന്റെ തമാശ കലര്‍ന്ന സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ ഇത്തവണ സംഭാഷണങ്ങള്‍ അറിയാതെ സംഭവിക്കുന്നതാണെന്ന് രോഹിത് പറഞ്ഞിരുന്നു. ഒന്നും മനപ്പൂര്‍വം പറയുന്നതല്ല. മത്സരത്തിന്റെ ആവേശത്തില്‍ ഓരോ കാര്യങ്ങള്‍ തമാശയായി വരുന്നതാണ്. ഫീല്‍ഡറുമായി തുടരെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമാണ്.
അതാണ് മൈക്രോഫോണില്‍ കുടുങ്ങുന്നത്. അതില്‍ എനിക്ക് പ്രിയപ്പെട്ട വരികള്‍ ഒന്നുമില്ല. സ്ലിപ്പിലാണ് നില്‍ക്കാറുള്ളത്. അവിടെ നില്‍ക്കുമ്പോള്‍ ഫീല്‍ഡര്‍മാരെ കുറിച്ച് ധാരണ കിട്ടും. ഡിആര്‍എസ്സിനും അത് സഹായിക്കും. അതുകൊണ്ടാണ് ഫീല്‍ഡര്‍മാരുമായി സംസാരിക്കുന്നത്. അതാണ് മൈക്രോഫോണില്‍ കുടുങ്ങുന്നതെന്നും രോഹിത് പറഞ്ഞിരുന്നു.
മത്സരത്തില്‍ അമ്പയര്‍ ജോയല്‍ വില്‍സനെതിരെ രോഹിത് അസഭ്യം പറയുന്നതും വീഡിയോയില്‍ കുടുങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിംഗിന്റെ ഏഴാമതെ ഓവറിലായിരുന്നു സംഭവം. ജെയിംസ് ആന്റേഴ്‌സന്‍ ലെങ്ത് ബോള്‍ എറിഞ്ഞപ്പോള്‍ രോഹിത് ഷോട്ട് കളിച്ചിരുന്നു. ഇത് കീപ്പര്‍ ക്യാച്ചാണെന്ന് അമ്പയറായ ജോയല്‍ വില്‍സന്‍ പറയുകയായിരുന്നു.
എന്നാല്‍ ഉടനെ തന്നെ രോഹിത് റിവ്യുവിന് പോവുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹം അമ്പയറെ ചിരിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ എന്താണെന്ന് വ്യക്തമല്ല. കമന്റേറ്റര്‍ രവി ശാസ്ത്രി ഇത് വിമര്‍ശനമാണെന്ന് പറയുന്നുണ്ടായിരുന്നു. വില്‍സന് തെറ്റി എന്ന് ഉറപ്പായിരുന്നു. ഡിആര്‍എസ്സില്‍ രോഹിത് ഔട്ടല്ലെന്ന് വരികയായിരുന്നു.












Click it and Unblock the Notifications