Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് ശര്‍മയുടെ വാക്കുകള്‍ വെറുതെയായില്ല, ശ്രേയസിനും ഇഷാനും അടുത്ത പണി; നടപടി ഇങ്ങനെ

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് മത്സരങ്ങളെ അവഗണിക്കുന്ന താരങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ബിസിസിഐ നടപടികള്‍ കൂടുതല്‍ കടുക്കും. ശ്രേയസ് അയ്യര്‍ക്കും, ഇഷാന്‍ കിഷനുമാണ് ഏറ്റവും കൂടുതല്‍ പണി കിട്ടിയിരിക്കുന്നത്. ഇരുവരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കി. ഇനി ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളാണ് തല്‍ക്കാലത്തേക്ക് ഇല്ലാതായിരിക്കുന്നത്.

ഇരുവരും ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് യാതൊരു വിശദീകരണവും ടീമിന് ലഭ്യമായിട്ടില്ല. ശ്രേയസ്സിന്റെയും ഇഷാന്റെയും മനോഭാവം തന്നൊണ് ബിസിസിഐ ഇവരെ തഴയാന്‍ കാരണം. വരുന്ന ടി20 ലോകകപ്പിലും ഇതോടെ ഇവരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

rohit-sharma-shreyas-iyer-controversy

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എല്ലാ താരങ്ങളും പ്രാമുഖ്യം നല്‍കണം. ദേശീയ ടീമില്‍ കളിക്കാത്തപ്പോള്‍ രഞ്ജി മത്സരങ്ങളില്‍ കളിക്കണമെന്നാണ് നിര്‍ദേശം. ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് ബ്രേക് എടുത്തപ്പോള്‍ തന്നെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് രഞ്ജീ ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കിഷന്‍ ജാര്‍ഖണ്ഡിന്റെ മത്സരത്തില്‍ പങ്കെടുത്തില്ല.

പകരം ഐപിഎല്‍ പരിശീലനം ആരംഭിക്കുകയായിരുന്നു ശ്രേയസ് അയ്യരാണെങ്കില്‍ പരിക്ക് അഭിനയിച്ചാണ് മാറി നിന്നത്. ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അയ്യരുടെ കാര്യത്തില്‍ രോഷത്തിലാണ്. താരത്തെ കെകെആര്‍ ക്യാമ്പില്‍ കണ്ടതാണ് അദ്ദേത്തെ രോഷാകുലനാക്കിയത്.

അതേസമയം ശ്രേയസിനും ഇഷാനും ഇനി ഇന്ത്യന്‍ ടീമിലെത്തുക ദുഷ്‌കരമാണ്. ഇരുവരും ഐപിഎല്ലില്‍ തിളങ്ങിയാലും ടീമിലെത്താന്‍ സാധ്യത കുറവാണ്. ആഭ്യന്തര മത്സരങ്ങള്‍ ധാരാളം കളിച്ചാല്‍ മാത്രമേ ബിസിസിഐ ഇരുവരെയും ടീമിലേക്ക് പരിഗണിക്കൂ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇഷാന്‍ ഒരു ഇടവേള ആവശ്യപ്പെട്ടപ്പോള്‍ ടീം നല്‍കിയിരുന്നു. എന്നാല്‍ എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ, സംസ്ഥാന ടീമില്‍ കളിക്കാമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. പകരം ഒറ്റയ്ക്ക് പരിശീലിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇഷാന് വാര്‍ഷിക കരാര്‍ നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. ശ്രേയസ് അയ്യര്‍ക്കും ഇതേ സാഹചര്യമാണ് ഉണ്ടായത്. ഇരുവര്‍ക്കും ടീമിലേക്ക് വരാന്‍ സാധിക്കും. പക്ഷേ അതിനായി നിലവിലുള്ള രീതികള്‍ പാടേ മാറ്റേണ്ടി വരും.

നേരത്തെ വെറ്ററന്‍ വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. യാതൊന്നും നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കാന്‍ പാടില്ല. ഒരു ക്രിക്കറ്റര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റാണ് എല്ലാത്തിന്റെയും അടിത്തറി. അതിലൂടെ മാത്രമേ ഒരു കളിക്കാരന് കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കൂ എന്നും സാഹ പറഞ്ഞു.

അതേസമയം രാഹുല്‍ ദ്രാവിഡും രോഹിത്തും ഇഷാന്‍ കിഷനെ വിളിച്ച് സംസാരിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയായിരുന്നു ഇത്. ടീമിലേക്ക് വരുന്നതിനെ കുറിച്ചായിരുന്നു സംസാരം. എന്നാല്‍ താന്‍ തയ്യാറല്ലെന്നായിരുന്നു കിഷന്‍ അറിയിച്ചതെന്ന് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രഞ്ജി കളിക്കാതെ കിഷന് ഇനി ടീമിലെത്താന്‍ ആവില്ല. കിഷന് പകരം വന്ന ധ്രുവ് ജുറല്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+