രോഹിത് ശര്‍മ ആര്‍സിബി ക്യാപ്റ്റന്‍, പന്ത് ചെന്നൈയില്‍, ഐപിഎല്‍ താരലേലത്തിലെ സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഐപിഎല്‍ താരലേലം ആരംഭിക്കാന്‍ പോവുകയാണ്. ഇനി വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളത്. ടീമുകള്‍ എല്ലാം ആരെയെല്ലാം റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെഗാ താരലേലമാണ് നടക്കുന്നതെങ്കില്‍ നാല് മുതല്‍ ആറ് താരങ്ങളെ വരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കൂ.
ഇനി മിനി ലേലമാണ് നടക്കുന്നതെങ്കില്‍ ടീമുകള്‍ക്ക് പരസ്പരം കളിക്കാരെ കൈമാറാനാവും. അതേസമയം ഇതിനോടകം ചില ഫാന്‍ തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആര്‍സിബി ക്യാപ്റ്റനാവുമോ രോഹിത്
രോഹിത് ശര്‍മ വരുന്ന സീസണില്‍ ആര്‍സിബിയില്‍ കളിക്കുമെന്നാണ് പ്രധാന അഭ്യൂഹം. ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്തതിന്റെ മികവ് രോഹിത്തിനുണ്ട്. മുംബൈ രോഹിത്തിനെ റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹം.
ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതോടെ ടീമില്‍ തുടരാന്‍ രോഹിത്തിന് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍സിബിക്ക് ഇതുവരെ കിരീടമൊന്നും നേടാന്‍ സാധിച്ചിട്ടില്ല. രോഹിത് വരുന്നതോടെ അതിന് മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്. അത് മാത്രമല്ല, രോഹിത് ശര്‍മയും വിരാട് കോലിയും ഒരു ടീമില്‍ കളിക്കുകയും ചെയ്യും. ഇത് ടീമിന് ഏറെ ബാലന്‍സിംഗ് നല്‍കും.
പന്ത് സിഎസ്‌കെയിലേക്ക്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മഹേന്ദ്ര സിംഗ് ധോണിയുടെ റോളിലേക്ക് ഒരാളെ ആവശ്യമാണ്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ റോളിലേക്ക്. അതിന് ഏറ്റവും നല്ല റിഷഭ് പന്താണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റിംഗിന്റെ ഗുണങ്ങളും അതോടൊപ്പം സിഎസ്‌കെയ്ക്ക് ലഭിക്കും.
ടീമിന് മൂന്നോ നാലോ നമ്പറില്‍ കളിക്കാന്‍ സാധിപ്പിക്കുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ് പന്ത്. ടീമിന് ബാറ്റിംഗ് ഡെപ്തും ഇതിലൂടെ ലഭിക്കും. ധോണി എളുപ്പത്തില്‍ വിരമിക്കാന്‍ ഇതിലൂടെ വഴിയൊരുക്കും. വിടവാങ്ങല്‍ മത്സരം ചെന്നൈയില്‍ നടക്കാനും സാധ്യതയുണ്ട്.
രാഹുല്‍ ഹൈദരാബാദിലെത്തുമോ?
കെഎല്‍ രാഹുല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ എസ്ആര്‍എച്ചിന് വേണ്ടി കളിച്ചിരുന്നു രാഹുല്‍. ഐപിഎല്‍ 2014ലായിരുന്നു ഇത്. എന്നാല്‍ പിന്നീട് താരത്തെ നിലനിര്‍ത്തിയിരുന്നില്ല ഹൈദരാബാദ്. ഇപ്പോള്‍ മികവുറ്റ താരമാണ് രാഹുല്‍.
ഉറപ്പായും ടീം താരത്തെ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. താരലേലത്തില്‍ രാഹുല്‍ വരാനുള്ള സാധ്യത ഏറെയാണ്. ലഖ്‌നൗ ഇത്തവണ താരത്തെ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണിംഗില്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയുമുണ്ട്. രാഹുലിന് ധൈര്യത്തോടെ മധ്യനിരയില്‍ കളിക്കാവുന്നതാമ്. പക്ഷേ ക്യാപ്റ്റന്‍സി ലഭിക്കണമെന്നില്ല.












Click it and Unblock the Notifications