ഒന്നൊന്നര അടി, ഡല്‍ഹിയെ പൊളിച്ചടുക്കി റൊമാരിയോ ഷെപ്പേര്‍ഡ്; മുംബൈയില്‍ പ്രതിഫലം എത്രയെന്നറിയുമോ?
ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിറപ്പിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്. ഇത്തവണത്തെ വമ്പനടിക്കാരുടെ നിരയിലേക്കാണ് ഇതോടെ ഷെപ്പേര്‍ഡ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡല്‍ഹിയുടെ ആന്‍ഡ്രിച്ച് നോര്‍ക്കിയ എറിഞ്ഞ ഇരുപതാം ഓവറില്‍ 32 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത്. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ആ ഓവറില്‍ പിറന്നു.
ഐപിഎല്ലിലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ആറാമത്തെ ഓവറാണിത്. ഈ സീസണിലെ ഏറ്റവും വലിയ വെടിക്കെട്ട് ബാറ്റിംഗില്‍ ഒന്നാണിത്. പത്ത് പന്തില്‍ 39 റണ്‍സുമായി ഷെപ്പേര്‍ഡ് മത്സരത്തില്‍ പുറത്താവാതെ നിന്നു. 234 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ അടിച്ചത്. ടീം വിജയിക്കുകയും ചെയ്തു.

കരിബീയന്‍ ദ്വീപായ ഗയാനയില്‍ നിന്നുള്ള ക്രിക്കറ്ററാണ് റൊമാരിയോ ഷെപ്പോര്‍ഡ്. ആഭ്യന്തര തലത്തില്‍ ഗയാനയ്ക്ക് വേണ്ടിയും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന് വേണ്ടിയുമാണ് താരം കളിക്കുന്നത്. 2019 നവംബറിലായിരുന്നു താരം വെസ്റ്റിന്‍ഡീസിന് വേണ്ടി അരങ്ങേറിയത്. ഷെപ്പേര്‍ഡ് ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു വെടിക്കെട്ട് നടത്തുന്നത്.
വിന്‍ഡീസിന് വേണ്ടി നിരവധി തവണ ഇത്തരത്തില്‍ ബാറ്റ് ചെയ്തിട്ടുണ്ട് റൊമാരിയോ. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ അടക്കമുള്ള ടീമുകള്‍ ഏറ്റവും ഭയപ്പെടുന്നതും റൊമാരിയോ ഷെപ്പേര്‍ഡിന്റെ ബാറ്റിംഗിനെയായിരിക്കും. ഏറ്റവും മികവുള്ള ബൗളറെ തന്നെ നേരിടാന്‍ ഷെപ്പേര്‍ഡിന് നന്നായി അറിയാം.
അതേസമയം മികച്ച പേസ് ബൗളര്‍ കൂടിയാണ് റൊമാരിയോ. 2016ലായിരുന്നു ഗയാനയ്ക്ക് വേണ്ടി താരം ലിസ്റ്റ് എ ക്രിക്കര്‌റില്‍ അരങ്ങേറിയത്. റീജ്യണല്‍ സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ ലീവാര്‍ഡ് ഐലന്‍ഡ്‌സിനായി 2015-16 സീസണില്‍ കളിച്ചിരുന്നു 29കാരനായ റൊമാരിയോ ഐപിഎല്‍ താരലേലത്തില്‍ വലിയ തരംഗമുണ്ടാക്കിയ താരമാണ്. 2022ലെ ഐപിഎല്‍ ലേലത്തില്‍ 7.75 കോടി രൂപയാണ് താരത്തിന് ലഭിച്ചത്.
എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് മികവ് പുലര്‍ത്താനായില്ല. അതുകൊണ്ട് നേട്ടമുണ്ടായത് മുംബൈ ഇന്ത്യന്‍സിനാണ്. താരത്തിന് വളരെ ചെറിയ തുകയാണ് മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത്. 50 ലക്ഷമാണ് റൊമാരിയോ ഷെപ്പേര്‍ഡിന് മുംബൈ നല്‍കുന്നത്. 2022ല്‍ ഹൈദരാബാദിലായിരുന്നു താരം കളിച്ചത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിലായിരുന്ന ഷെപ്പേര്‍ഡിനെ ഈ സീസണില്‍ വായ്പാ അടിസ്ഥാനത്തിലാണ് മുംബൈ വാങ്ങിയത്.
മുംബൈയില്‍ ലഖ്‌നൗവില്‍ നിന്ന് ഷെപ്പേര്‍ഡിനെ വാങ്ങിയത് വലിയ നേട്ടമായിരിക്കുകയാണ്. മികച്ചൊരു ബൗളിംഗ് ഓള്‍റൗണ്ടറുടെ അഭാവമുള്ള മുംബൈ അത് പരിഹരിച്ചത് ഷെപ്പേര്‍ഡിലൂടെയാണ്. മോഡലും, ടിവി അവതാരകയുമായ ടിയ ടെറസിയയെയാണ് റൊമാരിയോ വിവാഹം കഴിച്ചിരിക്കുന്നത്. അതേസമയം താരത്തിന്റെ ആസ്തി ഒരു മില്യണാണ്. എട്ട് കോടിയോളം രൂപ വരുമിത്.












Click it and Unblock the Notifications