5 കോടിയില്‍ 31 കോടി വരുമാനം, മുംബൈയില്‍ ആഡംബര വീട്, ആസ്തിയില്‍ കോലി സച്ചിന്റെ അടുത്തെത്തില്ല
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കഴിഞ്ഞിട്ടും ആരാധകരെ സ്വന്തമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. സച്ചിന്‍ വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ സമ്പത്ത് 2023ന്റെ അവസാനത്തില്‍ വന്‍ തോതില്‍ കുതിച്ച് കൊണ്ടാണ്. ആസാദ് എഞ്ചിനീയറിംഗ് കോളേജിലെ സചിന്റെ നിക്ഷേപം അഞ്ച് കോടി രൂപയായിരുന്നു.
എന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ ഇതിന്റെ മൂല്യം 31.55 കോടിയായിട്ടാണ് ഉയര്‍ന്നത്. വെറും ഒന്‍പത് മാസത്തെ നിക്ഷേപം കൊണ്ടാണ് സച്ചിന്‍ ഈ നേട്ടമുണ്ടാക്കിയത്. അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മൊത്തം ആസ്തി എത്രയെന്നറിയുമോ? അതൊന്ന് പരിശോധിച്ച് നോക്കാം.

സമ്പത്തിന്റെ കാര്യം പറയുകയാണെങ്കില്‍ സച്ചിന് ഏറെ പ്രത്യേകതകളുണ്ട്. കാരണം ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ് സച്ചിന്‍. 1354 കോടിയാണ് സച്ചിന്റെ ആസ്തി. വിരാട് കോലിയോ മഹേന്ദ്ര സിംഗ് ധോണിയോ ഇതിനടുത്ത് എത്തില്ല. കോലി ആയിരം കോടിയാണ് ആസ്തിയുള്ളത്. ഇപ്പോഴും ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുന്ന താരമാണ് കോലി.
സച്ചിനേക്കാളും എത്രയോ സീസണ്‍ ഐപിഎല്‍ കൂടുതലായും കോലിയും ധോണിയും കളിച്ചിട്ടുമുണ്ട്. എന്നാല്‍ ബിസിനസ് മേഖലയില്‍ അടക്കം സച്ചിന്റെ വൈദഗ്ധ്യം സമ്പത്ത് വര്‍ധിപ്പിക്കാന്‍ സച്ചിനെ സഹായിക്കുകയായിരുന്നു. ഓരോ വര്‍ഷവും വന്‍ തോതില്‍ വരുമാനം സ്വന്തമാക്കുന്നതാണ് ഇതിന് പ്രധാന കാരണം.
2022ല്‍ സച്ചിന്‍ നിക്ഷേപത്തിലൂടെയും പരസ്യത്തിലൂടെയും മാത്രം നേടിയത് 50 കോടി രൂപയാണ്. സച്ചിന്‍ ഐപിഎല്ലില്‍ നിന്നും പ്രതിഫലം ലഭിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് സച്ചിന്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് കോടി രൂപയാണ് സച്ചിന്റെ സേവനങ്ങള്‍ക്കായി മുംബൈ ടീം 2013 നല്‍കിയിരുന്നത്.
പിന്നീട് കോച്ചിംഗ് സ്റ്റാഫിനൊപ്പം നിര്‍ദേശങ്ങളുമായി സച്ചിന്‍ മുംബൈക്കൊപ്പം ഉണ്ടാവാറുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ മുംബൈയുടെ സ്റ്റാര്‍ പ്ലെയറായിരുന്നു സച്ചിന്‍. പെപ്‌സി, കൊക്ക കോള, ബിഎംഡബ്ല്യു ഇന്ത്യ, അഡിഡാസ്, ടിവിഎസ്, എംആര്‍എഫ്, റെയ്‌നോള്‍ഡ്‌സ്, ബൂസ്റ്റ്, അണ്‍അക്കാദമി പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യങ്ങളുടെ ഭാഗവുമാണ് സച്ചിന്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് ടീമുകളുടെ സഹ ഉടമയാണ് സച്ചിന്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു സച്ചിന്‍. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിലും സച്ചിന് നിക്ഷേപമുണ്ട്. രണ്ട് റെസ്റ്റോറന്റുകളും സച്ചിന്റെ ബിസിനസില്‍ വരുന്നതാണ്. മുംബൈയിലും ബെംഗളൂരുവിലുമാണ് ഈ റെസ്‌റ്റോറന്റുകളുള്ളത്.
70 ശതമാനം വര്‍ധന നിക്ഷേപങ്ങളില്‍ നിന്ന് സച്ചിനുണ്ടാവും. മുംബൈയിലെ ബാന്ദ്രയില്‍ സച്ചിന് ആഡംബര വസതിയുമുണ്ട്. അവിടെയാണ് അദ്ദേഹം താമസിക്കുന്നത്. 39 കോടിയാണ് 6000 സ്‌ക്വയര്‍ ഫീറ്റ് വില്ല സച്ചിന്‍ വാങ്ങിയത്. 60 കോടിയാണ് ഇപ്പോഴത്തെ അതിന്റെ മൂല്യം. ലിറ്റില്‍ മാസ്റ്ററുടെ കാര്‍ ശേഖരത്തില്‍ ബിഎംഡബ്ല്യു ഐ8, 7 സീരീസ് 760 എല്‍ഐ, എം6 ഗ്രാന്‍ കൂപ്പ്, എം5 ജാഹ്രെ, എക്‌സ്5 എ50ഡി, പോര്‍ഷെ 911 ടര്‍ബോ എസ്, ഫെരാരി 360 മോഡേന, ഫിയറ്റ് പാലിയോ എസ്10, മെഴ്‌സിഡസ് ബെന്‍സ് സി36 എഎംജി എന്നിവയാണ് ഉള്ളത്.












Click it and Unblock the Notifications