Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറ്റെടുത്താല്‍ പറപ്പിക്കും, സായ് സുദര്‍ശന്‍ ആസ്തിയിലും കില്ലാടി; ചെന്നൈയില്‍ കിടിലനൊരു ബംഗ്ലാവും

ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ഷ്ദിപ് സിംഗ് മത്സരത്തില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു താരത്തിന്റെ തീപ്പൊരി പ്രകടനത്തിനും മത്സരം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഐപിഎല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കരുത്തനായ താരം സായ് സുദര്‍ശനാണത്. താരം 55 റണ്‍സുമായിട്ടാണ് മത്സരത്തില്‍ പുറത്താവാതെ നിന്നത്.

ഇന്ത്യക്ക് വേഗത്തില്‍ വിജയം സമ്മാനിച്ചതും സുദര്‍ശനമാണ്. വെറും 23 വയസ്സിനുള്ളില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സാന്നിധ്യം താരം അറിയിച്ചിരിക്കുകയാണ്. സുദര്‍ശന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2018ല്‍ തമിഴ്‌നാട് ടീമിലൂടെയായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.

sai-sudharshan-net-worth-2023

സുദര്‍ശന്റെ കരുത്ത് എന്താണെന്ന് ലോകം അറിഞ്ഞത് ഐപിഎല്ലിലൂടെയാണ്. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ പല മികച്ച വിജയങ്ങളും സമ്മാനിച്ചത് സുദര്‍ശനാണ്. 2021ലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യമായി സുദര്‍ശന്‍ ടി20 മത്സരം കളിക്കുന്നത്. അതേസമയം ചുരുങ്ങിയ കാലം കൊണ്ട് താരത്തിന്റെ ആസ്തിയും വരുമാനവുമെല്ലാം വര്‍ധിച്ചിട്ടുണ്ട്.

7.5 കോടിയാണ് താരത്തിന്റെ ആസ്തി. പരസ്യങ്ങള്‍, ഐപിഎല്‍ കരാര്‍ എന്നിവയില്‍ നിന്നെല്ലാം താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്. ഗുജറാത്ത് 2022 താരലേലത്തിലാണ് സുദര്‍ശനെ സ്വന്തമാക്കിയത്. 20 ലക്ഷം രൂപയാണ് ടീം സുദര്‍ശന് ഒരു സീസണില്‍ പ്രതിഫലമായി നല്‍കുന്നത്.ഗുജറാത്ത് 2022 സീസണിലും, 2023 സീസണിലും ഇരുപത് ലക്ഷമാണ് സുദര്‍ശന് പ്രതിഫലമായി നല്‍കിയത്.

അതേസമയം രണ്ട് സീസണിലും ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ സുദര്‍ശന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അതേസമയം ബിസിസിഐ താരത്തെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ടീമില്‍ സ്ഥിരാംഗമായാല്‍ മാത്രമേ ലഭിക്കൂ. രഞ്ജി ട്രോഫിയില്‍ ഒരു മത്സരം കളിച്ചാല്‍ ഒരു ദിവസം 40000 രൂപ ലഭിക്കും. വിജയ് ഹസാരെ ട്രോഫിയാണെങ്കില്‍ ഒരു ദിവസം 25000 രൂപയാണ് ലഭിക്കുക.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 17500 രൂപയാണ് ഒരു മത്സരത്തിന് ലഭിക്കുക. ഇതിനേക്കാള്‍ എല്ലാം മുകളിലാണ് താരത്തിന് ഐപിഎല്ലില്‍ ലഭിക്കുന്ന പ്രതിഫലം. ഈ സീസണ്‍ കൂടി മികവുറ്റ പ്രകടനം നടത്തിയാല്‍ ഗുജറാത്ത് താരത്തെ കൂടുതല്‍ വിലയ്ക്ക് നിലനിര്‍ത്താനുള്ള സാധ്യതയുമുണ്ട്. 2022 സീസണില്‍ പന്ത്രണ്ട് മത്സരങ്ങലില്‍ നിന്ന് 411 റണ്‍സാണ് താരം അടിച്ചെടുത്തത്.

നിരവധി പരസ്യ ബ്രാന്‍ഡുകളുമായും സുദര്‍ശന് കരാറുണ്ട്. നൈക്കി, കൊക്കക്കോള, പെപ്‌സി പോലുള്ള കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് താരം. അതുപോലെ മികച്ച കാര്‍ ശേഖരവും താരത്തിനുണ്ട്. ലമ്പോര്‍ഗിനി ഹ്യൂറക്കാന്‍, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു എക്‌സ്5 എന്നിവ താരത്തിന്റെ ശേഖരത്തിലുണ്ട്. അതേസമയം ചെന്നൈയില്‍ ആഡംബര ബംഗ്ലാവും സുദര്‍ശനമുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+