ശ്ലോക മേത്തയും രാധികയും അടുത്തില്ല, സാനിയ മിര്‍സ സമ്പത്തില്‍ ആറാടുകയാണ്; ആസ്തി ഇത്ര
മുകേഷ് അംബാനിയുടെ കുടുംബം ഇന്ത്യയിലെ ഏറ്റവും സമ്പന്നരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അംബാനി കുടുംബത്തിലെ മരുമക്കളായ ശ്ലോക മേത്തയും രാധിക മെര്‍ച്ചന്റും അതുപോലെ സമ്പന്നര്‍ ആണ്. ആനന്ദിന്റെ പ്രീ വെഡ്ഡിംഗില്‍ അടക്കം ഇരുവരും ആഡംബരത്തിലായിരുന്നു നിറഞ്ഞുനിന്നിരുന്നു. അംബാനി കുടുംബം ഈ പ്രീവെഡ്ഡിംഗിനായി ആയിരം കോടിയിലേറെയാണ് ചെലവിട്ടത്.
അതേസമയം മുകേഷ് അംബാനിയുടെ മരുമക്കളേക്കാള്‍ ആസ്തി ഒരിന്ത്യന്‍ കായിക താരത്തിനുണ്ട്. അത് മറ്റാരുമല്ല സാനിയ മിര്‍സയാണ്. ഇന്ത്യന്‍ ടെന്നീസ് ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളാണ് സാനിയ മിര്‍സ. അതുകൊണ്ടാണ് സമ്പത്തില്‍ കുതിപ്പുണ്ടാവാന്‍ കാരണം.

സാനിയ മിര്‍സ കളിക്കളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാം വലിയ താരമായിരുന്നു. ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ പ്രതിഫലം പറ്റിയിരുന്ന കായിക താരമായിരുന്നു അവര്‍. അതേസമയം നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഷോയിബ് മാലിക്കുമായി വേര്‍പിരിഞ്ഞ ശേഷം മകന്‍ ഇഷാനിനൊപ്പമാണ് സാനിയ ജീവിക്കുന്നത്. ഇപ്പോഴും പരസ്യചിത്രങ്ങളില്‍ അടക്കം സാനിയ പ്രത്യക്ഷപ്പെടാറുണ്ട്.
വലിയ ബിസിനസ് കുടുംബത്തില്‍ നിന്ന് വരുന്ന സംരംഭകര്‍ കൂടിയായ ശ്ലോക മേത്തയേക്കാളും രാധിക മെര്‍ച്ചന്റിനേക്കാളും ആസ്തി ഇന്ന് സാനിയക്കുണ്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കണക്കുകള്‍ കൂടിയാണിത്. കാരണം കോടികളുടെ ആസ്തിയുള്ള ബിസിനസ് കുടുംബത്തില്‍ നിന്നുള്ളവരെയാണ് സാനിയ മറികടന്നിരിക്കുന്നത്.
സാനിയ മിര്‍സയുടെ ആസ്തി ആരെയും അമ്പരപ്പിക്കുന്നതാണ്. 26 മില്യണ്‍ യുഎസ് ഡോളറാണ് സാനിയയുടെ ആസ്തി. ഒരു കായിക താരത്തെ സംബന്ധിച്ച് വളരെ വലിയ ആസ്തിയാണിത്. 26 മില്യണ്‍ എന്ന് പറയുമ്പോള്‍ 216 കോടി രൂപ വരും. ഇത് മാത്രമല്ല പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാനിയ വാങ്ങുന്നത് വളരെ ഉയര്‍ന്ന പ്രതിഫലമാണ്.
25 കോടിയാണ് ബ്രാന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റുകള്‍ക്കായി സാനിയ വാങ്ങുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും അവരുടെ മൂല്യം കുറഞ്ഞിട്ടില്ല. നിരവധി പരസ്യങ്ങള്‍ സാനിയക്കുണ്ട്. അതുപോലെ സ്വന്തമായി ടെന്നീസ് അക്കാഡമിയും സാനിയ സ്ഥാപിച്ചിട്ടുണ്ട്. ഏതൊരു താരത്തിനും ഇത് മോഹിക്കാവുന്നതിലും അപ്പുറമുള്ള നേട്ടമാണ്.
അതേസമയം ഇനി അംബാനി കുടുംബത്തിലെ മരുമക്കളുടെ ആസ്തിയെടുത്താല്‍ ഇത്രയൊന്നും വരില്ലെന്ന് മനസ്സിലാക്കാം. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് 18 മില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. 120 കോടി രൂപ വരുമിത്. ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെര്‍ച്ചന്റിന് പത്ത് കോടിയാണ് നിലവില്‍ ആസ്തിയുള്ളത്. ഇത് വളരെ കുറവാണ്.
സാനിയ മിര്‍സയ്ക്ക് ഇതിനൊക്കെ പുറമേ റിയല്‍ എസ്റ്റേറ്റിലും നിക്ഷേപമുണ്ട്. ഹൈദരാബാദില്‍ 13 കോടിയുടെ വീടും അവര്‍ക്കുണ്ട്. ഇതില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ആഡംബര കാറുകളുടെ വലിയ നിരയും അവര്‍ക്കുണ്ട്. ബിഎംഡബ്ല്യു 7 സീരീസാണ് ഇതില്‍ പ്രധാനപ്പെട്ടത്. 1.70 കോടിയാണ് വില. 72.09 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ ഇവോക്ക്, 46.64 ലക്ഷത്തിന്റെ ജാഗ്വര്‍ എക്‌സ് ഇ എന്നിവ സാനിയയുടെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications