ക്രിക്കറ്റ് താരങ്ങളേക്കാള്‍ സമ്പന്ന; കോടികള്‍ വാരിക്കൂട്ടി സാനിയ മിര്‍സ, ആസ്തി എത്രയെന്നറിയുമോ?
കായിക ലോകത്ത് ആകെ വലിയ ചര്‍ച്ചയായിരിക്കുകയാണ് സാനിയ മിര്‍സയും ഷോയിബ് മാലിക്കും തമ്മിലുള്ള വിവാഹം. മാലിക്ക് കഴിഞ്ഞ ദിവസം വീണ്ടും വിവാഹം കഴിച്ചതോടെ വിവാഹ മോചനം സ്ഥിരീകരിക്കുകയായിരുന്നു സാനിയയുടെ കുടുംബം. അതേസമയം നിലവില്‍ സാനിയ കുടുംബത്തിനൊപ്പമാണ് താമസം. അതേസമയം വിവാഹ മോചനത്തിന്റെ വക്കിലാണ് ഇരുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാനിയയോ ഷോയിബ് മാലിക്കോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിരുന്നില്ല. പല വേദികളിലും ഇരുവരെയും ഒറ്റയ്ക്കായിരുന്നു കണ്ടിരുന്നത്. ഇതെല്ലാം വിവാഹ മോചന അഭ്യൂഹങ്ങളെ ശക്തമാക്കുകയും ചെയ്തു. അതേസമയം സാനിയ സാമ്പത്തികമായി വളരെ മുന്നിലാണെന്ന് എത്ര പേര്‍ക്കറിയാം. അവരുടെ ആസ്തിയും വരുമാന മാര്‍ഗങ്ങളുമൊന്ന് പരിശോധിക്കാം.

സാനിയയുടെ ആസ്തി 26 മില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ നോക്കുകയാണെങ്കില്‍ 210 കോടി രൂപ വരും. മികവുറ്റ കരിയറും, അതുപോലെ പരസ്യ ചിത്രങ്ങള്‍ അടക്കമുള്ള കാര്യങ്ങളുമാണ് സാനിയയുടെ വരുമാനത്തില്‍ നല്ലൊരു ഭാഗവും നല്‍കുന്നത്. 2023ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷമാണ് സാനിയ ടെന്നീസില്‍ നിന്ന് വിരമിച്ചത്.
ഈ ടൂര്‍ണമെന്റില്‍ മികസ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണയ്‌ക്കൊപ്പമായിരുന്നു സാനിയയുടെ മത്സരം. എന്നാല്‍ ഫൈനലില്‍ ഇവര്‍ തോല്‍ക്കുകയായിരുന്നു. ഗ്രാന്‍ഡ് സ്ലാം കരിയറില്‍ സാനിയ ആറ് ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ തന്നെ രണ്ട് കിരീടവും, 2009, 2013, 2014, 2016 എന്നീ വര്‍ഷങ്ങളിലുമായിരുന്നു മറ്റ് നേട്ടങ്ങല്‍. 2005 ഏപ്രില്‍ വനിത ഡബിള്‍സില്‍ ഒന്നാം റാങ്കും സാനിയ സ്വന്തമാക്കിയിരുന്നു. 91 ആഴ്ച്ചകളാണ് സാനിയ ഒന്നാം റാങ്കില്‍ നിന്നത്.
മെത്തം 43 ഡബിള്‍സ് കിരീടങ്ങളാണ് സാനിയ സ്വന്തമാക്കിയത്. 2016ല്‍ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിക്കുന്ന നൂറ് വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അതേസമയം സാമ്പത്തിക നേട്ടങ്ങള്‍ ഇതിനൊപ്പം തന്നെ സാനിയയെ തേടിയെത്തിയിരുന്നു. 52 കോടിയാണ് ടെന്നീസ് കരിയറില്‍ സാനിയ നേടിയത്.
എന്നാല്‍ പരസ്യങ്ങളില്‍ നിന്ന് അവരെ തേടി ഒരുപാട് വലിയ ഓഫറുകളാണ് വന്നിരുന്നു. 2015ല്‍ ഒന്നാം റാങ്കില്‍ എത്തിയ സമയത്ത് അവര്‍ ഒരു പരസ്യത്തിന് 60 മുതല്‍ 75 ലക്ഷം വരെയാണ് വര്‍ഷത്തില്‍ വാങ്ങിയിരുന്നത്. ടാറ്റ ടീ, ടിവിഎസ് സ്‌കൂട്ടി, ബോണ്‍വിറ്റ എന്നിയുടെ പരസ്യത്തിലെല്ലാം സാനിയുണ്ടായിരുന്നു. 25 കോടിയാണ് പരസ്യത്തില്‍ നിന്ന് സാനിയ ഇതുവരെ സ്വന്തമാക്കിയ സമ്പത്ത്.
നിലവില്‍ സിന്ദ ടിലിസ്മാത്ത്, ലാക്മീ ഇന്ത്യ, ലിവോജന്‍ തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളുടെ ഭാഗമാണ് അവര്‍. 2010ലാണ് സാനിയ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്യുന്നത്. 18ാ വയസ്സില്‍ തന്നെ ടെന്നീസ് ലോകത്ത് എത്തിയ സാനിയ വളരെ വേഗമാണ് വളര്‍ന്നത്.
എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്ററുമായുള്ള വിവാഹം വലിയ വിവാദവുമായിരുന്നു. ഇരുവര്‍ക്കും ഇസാന്‍ എന്ന് പേരുള്ള മകനുണ്ട്. കഴിഞ്ഞ ദിവസമാണ് ഷോയിബ് മാലിക് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നടി സനാ ജാവേദിനെ വിവാഹം ചെയ്തതായി അറിയിച്ചത്. ഇതോടെയാണ് സാനിയയുടെ വിവാഹ മോചനം സ്ഥിരീകരിക്കപ്പെട്ടത്.












Click it and Unblock the Notifications