കോലിക്കും രോഹിതിനും പ്രത്യേക പരിഗണന എന്തിന്? ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ
മുംബൈ: ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്‌റ്റിൽ മികച്ച വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. രണ്ട് ടെസ്‌റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ജയം ആധികാരികമാണെന്ന് പറയാൻ വയ്യ. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ സ്‌പിന്നർമാരായ അശ്വിനും ജഡേജയും നടത്തിയ വീരോചിത പ്രകടനമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. എന്നാൽ ഇതിന് പിന്നാലെ മുതിർന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും പ്രകടനങ്ങൾ ഏറെ വിമർശനം കേട്ടിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും മോശം പ്രകടനത്തിൽ ബിസിസിഐയെ പ്രതിക്കൂട്ടിലാക്കി വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. പരമ്പരയിലെ ഇരുവരുടെയും മോശം പ്രകടനങ്ങൾക്ക് ബിസിസിഐയും ഉത്തരവാദി ആണെന്നാണ് മഞ്ജരേക്കർ ആരോപിക്കുന്നത്. ഇതിന്റെ കാരണം അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ദുലീപ് ട്രോഫിയിൽ ഇരു താരങ്ങളെയും കളിപ്പിക്കാൻ എന്തുകൊണ്ടാണ് ബിസിസിഐ ശ്രമിക്കാതിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇരുവരും ടെസ്‌റ്റ് കളിച്ചിട്ട് കാലങ്ങളായെന്നും അതിനാൽ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നെങ്കിൽ മത്സര പരിചയം ലഭിച്ചേനെ എന്നും എന്നാൽ ബിസിസിഐ ഇരുവർക്കും പ്രത്യേക പരിഗണന നൽകുകയാണെന്നും മഞ്ജരേക്കർ ആരോപിക്കുന്നു.
താരങ്ങളുടെ മൂല്യവും അവരുടെ പെരുമയും ഒക്കെ നോക്കി തീരുമാനങ്ങൾ എടുക്കുന്ന ബിസിസിഐ നടപടിയെ മഞ്ജരേക്കർ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. താരങ്ങളുടെയും ടീമിന്റെയും മികച്ച പ്രകടനം ഉറപ്പാക്കാൻ അവരെ പരിഗണിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും മഞ്ജരേക്കർ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വിരാടും രോഹിതും ദുലീപ് ട്രോഫിയിൽ കളിക്കാത്തത് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ല, ഈ രണ്ട് താരങ്ങൾക്കും അത് നല്ലതല്ല. അവർ ദുലീപ് ട്രോഫി കളിക്കുകയും റെഡ്-ബോൾ ക്രിക്കറ്റിന് വേണ്ടി കുറച്ച് സമയം ചിലവഴിക്കുകയും ചെയ്‌തിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെ ആവില്ലായിരുന്നു' സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
രോഹിതും കോലിയും മികച്ച പ്രകടനത്തോടെ തിരിച്ചുവരുമെന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ലെങ്കിലും ബിസിസിഐ താരങ്ങളെ പരിഗണിക്കുന്ന രീതിയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചില താരങ്ങൾക്ക് മാത്രം ഇത്തരം പരിഗണനകൾ ലഭിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിൽ കാലങ്ങളായി നടക്കുന്ന സംഭവം ആണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിതും കോലിയും മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. രണ്ട് ഇന്നിംഗ്‌സിലും കുറഞ്ഞ സ്കോറുകൾക്കാണ് രണ്ട് പേരും പുറത്തായത്. ഇരുവരുടെയും ഷോട്ട് സെലക്ഷൻ ഉൾപ്പെടെ ഇതിന് പിന്നാലെ വിമർശന വിധേയമായിരുന്നു. എന്നാൽ മത്സരത്തിൽ സെഞ്ച്വറി കുറിച്ച അശ്വിനും അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ രക്ഷകർ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications