സഞ്ജുവിന്റെ സെഞ്ച്വറി ചുമ്മാ പിറന്നതല്ല; പിന്നില്‍ ഗംഭീര്‍; ഹൈദരാബാദ് ഇന്നിംഗ്സ് സംഭവിച്ചത് ഇങ്ങനെ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണിന്റെ മിന്നല്‍ സെഞ്ച്വറി ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ആകെ ചര്‍ച്ചയാണ്. സഞ്ജു 3.0 എന്നാണ് ഈ ഇന്നിംഗ്സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ സ്ഥാനമുറപ്പിക്കുന് ന പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
47 പന്തില്‍ 111 റണ്‍സാണ് അദ്ദേഹം എടുത്തിരിക്കുന്നത്. സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനായ സുനില്‍ ഗാവസ്കര്‍ പോലും ഗംഭീര ഇന്നിംഗ്സെന്നാണ് ഹൈദരാബാദിലേതെന്ന് അഭിപ്രായപ്പെട്ടു. സഞ്ജുവിനെ അത്രത്തോളം വിമര്‍ശിച്ചതിന് ഇപ്പോള്‍ മലയാളി ആരാധകര്‍ ഗാവസ്കറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം മത്സരത്തിലെ താരമായതും സഞ്ജുവായിരുന്നു.

അതേസമയം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ ഇന്നിംഗ്സിന് പിന്നിലെ രഹസ്യവും സഞ്ജു വെളിപ്പെടുത്തി. ഗൗതം ഗംഭീറാണ് തന്റെ ഈ വലിയ ഇന്നിംഗ്സിന് കാരണമെന്ന് സഞ്ജു പറഞ്ഞു. തന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് കൃത്യമായ ധാരണ തന്നത് ഗംഭീറാണ്. ക്യാപ്റ്റന്‍ സൂര്യകുമാറും അതോടൊപ്പം പിന്തുണ തന്നു. അതുകൊണ്ട് ബംഗ്ലാദേശ് പരമ്പരയ്ക്കായി നല്ല രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് സഞ്ജു വെളിപ്പെടുത്തി.
പരമ്പര തുടങ്ങുന്നതിന് മൂന്നാഴ്ച്ച മുമ്പ് ഇന്ത്യന്‍ ടീമിന്റെ നേതൃനിരയില്‍നിന്ന് എനിക്ക് ഒരു മെസേജ് വന്നിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത് ഞാനായിരിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിക്കുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.
ടീമില്‍ ഉണ്ടെന്ന് നേരത്തെ അറിയാന്‍ സാധിച്ചത് കൊണ്ട് കൂടുതല്‍ നല്ല രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. രാജസ്ഥാന് റോയല്‍സ് അക്കാദമിയിലാണ് പരിശീലനത്തിനായി പോയത്. ഇവിടെ ന്യൂ ബോളുകള്‍ കളിക്കാറുണ്ടായിരുന്നു. ഇത് ശരിക്കും ഗുണം ചെയ്തു. മറ്റ് പരമ്പരകളില്‍ ചെയ്യുന്നതിനേക്കാള്‍ പത്ത് ശതമാനം അധികം മുന്നൊരുക്കമാണ് ഈ പരമ്പരയില്‍ ലഭിച്ചതെന്നും സഞ്ജു പറഞ്ഞു.
ഗംഭീറും സൂര്യകുമാറുമാണ് തന്നെ പിന്തുണച്ചതെന്ന് സഞ്ജു പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ രണ്ട് തവണ പൂജ്യത്തിന് പുറത്തായതോടെ ബംഗ്ലാദേശിനെതിരെ ഞാന്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ടീം ലീഡര്‍ഷിപ്പ് തന്നെ പിന്തുണച്ചതായും സഞ്ജു വ്യക്തമാക്കി.
എല്ലാ പിന്തുണയും ഡ്രസ്സിങ് റൂമിനും ലീഡര്‍ഷിപ്പ് ഗ്രൂപ്പിനുമാണ് നല്‍കേണ്ടത്. എല്ലാ തവണയും പോലെ ക്യാപ്റ്റനും പരിശീലകനും എന്നെ പിന്തുണച്ചു. എന്തുതന്നെ സംഭവിച്ചാലും നിന്നെ ഞങ്ങള്‍ പിന്തുണയ്ക്കും. ഒരു ബാറ്റിംഗ് ഗ്രൂപ്പെന്ന നിലയില്‍, വലിയൊരു ടീമെന്ന നിലയില്‍ ഞങ്ങള്‍ കെട്ടുറപ്പുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് കരുതുന്നത്.
ടി20 മത്സരങ്ങളില്‍ ഇതുപോലെ എല്ലാ മത്സരങ്ങളിലും ആധിപത്യം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഓപ്പണിംഗ് മുതല്‍ ആറാം നമ്പര്‍ വരെയുള്ള ഏത് പൊസിഷനിലും ഞാന്‍ ബാറ്റ് ചെയ്യും. അതിനുള്ള കരുത്തുണ്ടെന്നാണ് വിശ്വസിക്കുന്നത്. കൃത്യമായ ടൈമിംഗും ലഭിച്ചുവെന്ന് സഞ്ജു പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications