വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിഴയിട്ട് ബിസിസിഐ, ആഘോഷിച്ച് ഡല്‍ഹി ഉടമ; പിന്തുണയേറുന്നു
ന്യൂഡല്‍ഹി: സഞ്ജു സാംസണിന്റെ വിവാദ പുറത്താകലിന് പിന്നാലെ താരത്തിന് പിഴയിട്ട് ബിസിസിഐ. തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെ സഞ്ജു ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഴയിട്ടത്. മാച്ച് ഫീസിന്റെ മുപ്പത് ശതമാനമാണ് പിഴ. തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ സഞ്ജു അമ്പരന്ന് നില്‍ക്കുകയായിരുന്നു.
ഷായ് ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയെന്ന ഉറപ്പിലായിരുന്നു സഞ്ജു. ചില ആംഗിളുകളില്‍ നിന്ന് അങ്ങനെയായിരുന്നു കാണാന്‍ സാധിച്ചത്. എന്നാല്‍ എല്ലാ ആംഗിളുകളും പരിശോധിക്കാതെ സഞ്ജു ഔട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ വിളിച്ചത് വിവാദമായിരിക്കുകയാണ്. നിരവധി താരങ്ങള്‍ സഞ്ജുവിന് പിന്തുണയറിയിച്ചിട്ടുണ്ട്.

ലെവല്‍ 1 തലത്തിലുള്ള കുറ്റമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. അമ്പയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം ചെയ്തതായി സഞ്ജു സമ്മതിച്ചതോടെയാണ് പിഴ വിധിച്ചത്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ പ്രതികരണം ഇതിനിടെ വിവാദമായിട്ടുണ്ട്.
അമ്പയറുടെ തീരുമാനത്തിനോട് സഞ്ജു എതിര്‍പ്പ് അറിയിച്ചപ്പോള്‍ ജിന്‍ഡാല്‍ ഉച്ചത്തില്‍ വിളിച്ച് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവന് പുറത്തായതാണ് എന്നായിരുന്നു ജിന്‍ഡാല്‍ വിളിച്ച് പറഞ്ഞത്. തീര്‍ത്തും മത്സരത്തിന്റെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിന് വിരുദ്ധമായതായിരുന്നു ജിന്‍ഡാലിന്റെ പ്രതികരണം. നിരവധി പേര് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.
പാര്‍ഥ് ജിന്‍ഡാലില്‍ നിന്ന് ഏറ്റവും മോശപ്പെട്ട പ്രതികരമാണ് ഉണ്ടായിട്ടുള്ളത്. ഐപിഎല്ലില്‍ ഇത് ആദ്യമല്ലെന്നും ഒരു യൂസര്‍ കുറിച്ചു. ഐപിഎല്ലിലെ ഏറ്റവും മോശം ഉടമയാണ് ജിന്ഡാലെന്ന് മറ്റൊരു യൂസര്‍ അഭിപ്രായപ്പെട്ടു. തേര്‍ഡ് അമ്പയര്‍ ഔട്ട് കൊടുക്കും മുമ്പ് തന്നെ ജിന്‍ഡാല്‍ ആഘോഷം തുടങ്ങി. ഏറ്റവും അരോചകമായിട്ടുള്ള ആഘോഷം നടത്തുന്ന ഉടമയാണ് അദ്ദേഹമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
അതേസമയം മത്സരശേഷം സഞ്ജു സാംസണെ അഭിനന്ദിക്കുന്ന പാര്‍ഥ് ജിന്‍ഡാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന് സഞ്ജുവിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അതേസമയം കളിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്ന് സഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഞ്ജുവിനെ പുറത്താക്കിയത് അതിവേഗത്തിലായി പോയെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും പ്രതികരിച്ചു. കൂടുതല്‍ സമയമെടുത്ത് ദൃശ്യങ്ങള്‍ പരിശോധിക്കണമായിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമായിരുന്നു. മത്സരത്തില്‍ സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ ടീം വിജയിക്കുമായിരുന്നുവെന്നും ഓജ പറഞ്ഞു.
ആ തീരുമാനം കൊണ്ടാണ് ടീം തോറ്റതെന്നും താരം പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും വിഷയത്തില്‍ സഞ്ജുവിനെ പിന്തുണച്ചു. ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കണമായിരുന്നു. വേഗത്തിലെടുത്ത തീരുമാനമായി പോയി ഇത്. പക്ഷേ കാല് ബൗണ്ടറി ലൈനില്‍ തട്ടിയതായി തോന്നുന്നില്ലെന്നും ജാഫര്‍ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications