ദുബെ വന്‍ ഫ്‌ളോപ്പ്, ഇനി സഞ്ജുവിന് കളിക്കാം, മലയാളികളുടെ പ്രാര്‍ത്ഥന ഫലിക്കും? സാധ്യതകള്‍ ഇങ്ങനെ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സഞ്ജു സാംസണ് കളിക്കാനുള്ള സാധ്യത ശക്തമാകുന്നു. പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നാകെ പരാജയപ്പെട്ടത് ടീം മാനേജ്‌മെന്റ് ഗൗരവത്തോടെയാണ് കാണുന്നത്. റിഷഭ് പന്ത് മാത്രമാണ് അതില്‍ മികച്ച് നിന്നത്. എന്നാല്‍ പന്തിന്റെ പ്രകടനം പോലും പിഴവുകളില്ലാത്തതല്ലായിരുന്നു.
ക്യാച്ചുകള്‍ വിട്ടത് കൊണ്ട്, ഇന്‍സൈഡ് എഡ്ജില്‍ പന്ത് ബൗണ്ടറി കടന്നത് കൊണ്ടുമാണ് താരം ടോപ് സ്‌കോറര്‍ ആയത്.പക്ഷേ പന്തിനേക്കാള്‍ മോശമായിരുന്നു പല താരങ്ങളുടെയും പ്രകടനം. ശിവം ദുബെയായിരുന്നു അതില്‍ ഏറ്റവും മോശം. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ദുബെ പരാജയപ്പെടുന്നത്. ഇന്ത്യന്‍ ടീം സൂപ്പര്‍ എട്ട് എകദേശം ഉറപ്പിച്ചത് പോലെയാണ്.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്താനെയും പരാജയപ്പെടുത്തിയതോടെ ഇനിയുള്ള മത്സരത്തില്‍ ടീം ലൈനപ്പിലുള്ള മറ്റുള്ളവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് വന്നുചേര്‍ന്നിരിക്കുന്നത്.
നിലവില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യന്‍ ടീമിന് കിരീടം നേടുക ഇത്തവണ ഏറ്റവും ആവശ്യമായ കാര്യമാണ്. 2007ല്‍ ടി20 കിരീടം നേടിയ ശേഷം ഇതുവരെ ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല. അതുകൊണ്ട് ഓരോ മത്സരവും ടീമിന് നിര്‍ണായകമാണ്. ഗ്രൂപ്പില്‍ തോല്‍വി അറിയാത്ത മറ്റൊരു ടീമായ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. പാകിസ്താനെ അടക്കം അട്ടിമറിച്ചവരാണ് യുഎസ്.
ടീമില്‍ ഫോമില്‍ അല്ലാത്ത രണ്ട് പേരാണ് ഇപ്പോഴുള്ളത്. അതില്‍ ആദ്യത്തേത് ശിവം ദുബെയാണ്. രണ്ടാമത്തേത് രവീന്ദ്ര ജഡേജയാണ്. ഇരുവരും ബാറ്റിംഗിലും ബൗളിംഗിലും യാതൊന്നും ചെയ്തിട്ടില്ല. ജഡേജയ്ക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും കിട്ടിയിട്ടില്ല. ദുബെ ബാറ്റിംഗില്‍ ഫ്‌ളോപ്പാണ്. അതുപോലെ പന്തെറിഞ്ഞിട്ടുമില്ല.
ഈ സാഹചര്യത്തില്‍ എന്തിനാണ് ദുബെയെ കളിപ്പിക്കുന്നതെന്ന ചോദ്യം സജീവമായിരിക്കുകയാണ്. സഞ്ജു സാംസണ് കളിക്കാനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. ദുബെ മധ്യനിര ബാറ്റ്‌സ്മാനാണ്.
സഞ്ജുവിനെ കളിപ്പിക്കുകയാണെങ്കില്‍ അത് മധ്യനിരയിലായിരിക്കും. അത് താരത്തിന് ഗുണം ചെയ്യും.ഇവിടെ മധ്യനിരയില്‍ കളിച്ച് നേരത്തെ ശീലമുണ്ട് സഞ്ജുവിന്. അത് ഗുണം ചെയ്‌തേക്കും. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടായിരിക്കും സഞ്ജുവിനെ കളിപ്പിക്കുക.
അതേസമയം മറ്റ് വെല്ലുവിളികള്‍ സഞ്ജുവിന് മുന്നിലുണ്ട്. യശസ്വി ജെയ്‌സ്വാള്‍ ഓപ്പണിംഗില്‍ ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലിയെ ഇനി അങ്ങോട്ടുള്ള മത്സരങ്ങളില്‍ മൂന്നാം നമ്പറില്‍ തന്നെയാണ് കളിപ്പിക്കുക. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം സഞ്ജുവിനെയാണോ ജെയ്‌സ്വാളിനെയാണോ കളിപ്പിക്കുക എന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ട്.
ഇവിടെ ജെയ്‌സ്വാള്‍ പന്തെറിയുകയാണെങ്കില്‍ ദുബെക്ക് പകരം ടീമില്‍ ഇടംപിടിക്കുക. അങ്ങനെയെങ്കില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജു കളിക്കേണ്ടി വരും. പക്ഷേ ജഡേജയെ പുറത്തിരുത്താന്‍ ടീം തയ്യാറാവുമോ എന്നറിയില്ല. താരം ബാറ്റിംഗിലും ബൗളിംഗിലും പരാജയമായത് കൊണ്ട് സഞ്ജുവിന് സാധ്യതയുണ്ട്.












Click it and Unblock the Notifications