Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ക്ക് കൈയ്യടിക്കാം, സഞ്ജു ഇന്ന് കളിച്ചേക്കും; പുറത്തിരിക്കാന്‍ പോകുന്നത് ഈ താരം

ആന്റിഗ്വ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ കാര്യമായ മാറ്റം ടീമിലുണ്ടാവും. തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുന്ന താരങ്ങള്‍ പുറത്തിരിക്കുമെന്നാണ് സൂചന. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. അതുപോലെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിലും വിജയിച്ചത് ഇന്ത്യ തന്നെയായിരുന്നു. അതേസമയം ആദ്യ മത്സരത്തിനും രണ്ടാം മത്സരത്തിനും ഇടയില്‍ ആകെ ഒരു ദിവസത്തിന്റെ ഇടവേള മാത്രമാണ് ടീമിന് ലഭിച്ചത്.

sanju-samson

പ്രധാനമായും ഇന്ത്യന്‍ ടീം ഈ ദിവസം യാത്രയ്ക്കായിട്ടാണ് ചെലവിട്ടത്. ടീമിന് വെള്ളിയാഴ്ച്ച ഓപ്ഷനല്‍ ട്രെയിനിംഗ് സെഷന്‍നാണ് നല്‍കിയത്. ഇത് മത്സരം നടക്കുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു. എന്നാല്‍ സ്ഥിരം താരങ്ങളെല്ലാം ഈ സെഷനില്‍ പങ്കെടുത്തില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പരിശീലനത്തിനെത്തിയിരുന്നു.

രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, റിസര്‍വ് ബൗളര്‍ ഖലീല്‍ അഹമ്മദ്, പരിശീലകരായ രാഹുല്‍ ദ്രാവിഡും വിക്രം റാത്തോറും പരിശീലനത്തിലെത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശീലന സെഷനാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി ഉണ്ടാിരുന്നത്. സഞ്ജു സാംസണ്‍ കളിക്കുമെന്ന സൂചനയാണ് ഈ സെഷന്‍ നല്‍കുന്നത്.

രോഹിത്തിനൊപ്പമാണ് പരിശീലന സെഷനില്‍ സഞ്ജു ബാറ്റ് ചെയ്തത്. സഞ്ജുവിന്റെ ബാറ്റിംഗ് സെഷനെ ദ്രാവിഡും രോഹിത്തും ദീര്‍ഘനേരം നിരീക്ഷിക്കുകയും ചെയ്തു. സഞ്ജു കളിക്കേണ്ടത് ഇരുവര്‍ക്കും ആവശ്യമായ കാര്യമാണ്. സഞ്ജുവുമായി ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതാണ് സഞ്ജു ഉറപ്പായും കളിക്കുമെന്ന സൂചന ലഭിക്കാന്‍ കാരണം.

ബംഗ്ലാദേശിനെതിരെ സഞ്ജു ലോകകപ്പിലെ തന്റെ അരങ്ങേറ്റം നടത്താനുള്ള സാധ്യത ശക്തമാണ്. അതേസമയം ശിവം ദുബെ ദുബെ പുറത്തിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇതുവരെ ഒരു മത്സരത്തില്‍ പോലും താരം തിളങ്ങിയിട്ടില്ല. നാല് മത്സരങ്ങളില്‍ നിന്ന് 44 റണ്‍സാണ് ദുബെ ആകെ നേടിയത്. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ വെറും 83 ആണ്.

അമേരിക്കയ്‌ക്കെതിരെ നേടിയ 31 റണ്‍സാണ് ദുബെ ടി20 ലോകകപ്പില്‍ നേടിയ ഉയര്‍ന്ന സ്‌കോര്‍. ദുബെ വെടിക്കെട്ട് ബാറ്റിംഗിന്റെ പേരിലാണ് ടി20 ടീമില്‍ ഇടംപിടിച്ചത്. എന്നാല്‍ ആകെ നേടിയത് രണ്ട് സിക്‌സറുകള്‍ മാത്രമാണ്. ഇതുവരെ കളിച്ചത് 53 പന്തുകളാണ്. ദുബെ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പകരം സഞ്ജുവിനെ കളിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല.

എന്നാല്‍ ദുബെ പുറത്തിരിക്കുന്നതോടെ ഒരു ഇടങ്കൈയ്യന്റെ സേവനമാണ് നഷ്ടപ്പെടുക. ടീമിന്റെ കരുത്താണിത്. അതോടൊപ്പം ഒരു ഓള്‍റൗണ്ടറെയും കുറയും. ദുബെ പക്ഷേ ഒരുതവണ മാത്രമാണ് ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞിട്ടുള്ളത്. അതേസമയം അടുത്ത മത്സരം ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ കളിക്കേണ്ടത്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ കളിപ്പിച്ച് നോക്കാന്‍ ഏറ്റവും മികച്ച സാഹചര്യമാണ് ബംഗ്ലാദേശിനെതിരെയുള്ളത്. സഞ്ജു മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+