സഞ്ജു സാംസന്റെ തിരുവനന്തപുരത്തെ ബംഗ്ലാവ് കണ്ടിട്ടുണ്ടോ? വില കേട്ടാല്‍ ഞെട്ടും
തിരുവനന്തപുരം: മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസണ്‍. അടുത്തിടെ താരത്തിന് വലിയ നേട്ടങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയിലൂടെ തന്നെ സഞ്ജു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അതിനൊക്കെ പുറമേ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ വലിയ തുകയ്ക്കാണ് നിലനിര്‍ത്തിയത്. 18 കോടിയാണ് താരത്തിനായി രാജസ്ഥാന്‍ നല്‍കുക.
രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതും ക്യാപ്റ്റനായ സഞ്ജുവിനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ ഓപ്പണറാണ് അദ്ദേഹം. അതേസമയം സഞ്ജു വലിയ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല.

തിരുവനന്തപുരത്ത് സഞ്ജുവിന്റെ വീടിന് മാത്രം കോടികളാണ് വില വരുന്നത്. സഞ്ജു പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാവിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ആറ് കോടി രൂപയാണ് ഈ വീടിന്റെ വില. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് സഞ്ജു ഇവിടെ താമസിക്കുന്നത്.
ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളില്‍ പലപ്പോഴും ഈ ബംഗ്ലാവാണ് പശ്ചാത്തലമായി വരാറുള്ളത്. ചിത്രങ്ങളില്‍ നിന്ന് ഈ വീട് ആഡംബരമേറിയതാണെന്ന് വ്യക്തമാണ്. സഞ്ജുവിന് തിരുവനന്തപുരത്ത് മാത്രമല്ല വീടുകളും ഫ്‌ളാറ്റുകളുമുള്ളത്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും സഞ്ജു സ്വന്തമായി ആഡംബര വീടുകള്‍ വാങ്ങിയിട്ടുണ്ട്. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ അവിടെ താമസിക്കാറുമുണ്ട്.
സഞ്ജുവിന്റെ തിരുവനന്തപുരത്തെ ബംഗ്ലാവിന് മനോഹരമായ ഡിസൈനാണ് ഉള്ളത്. ചെടികളും മറ്റും നിറഞ്ഞ ഒരു ലോണ്‍ ഇതിന് മുന്നിലുണ്ട്. കുടുംബത്തിനൊപ്പമുള്ള പരിപാടികളില്‍ ഈ ചിത്രം എപ്പോഴും കടന്നുവരാറുണ്ട്. നേരത്തെ ക്രിസ്മസിന് മനോഹരമായ അണിയിച്ചൊരുക്കിയ ക്രിസ്മസ് ട്രീ അടക്കമുള്ളവയുടെ ചിത്രങ്ങള്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വളരെ ലളിതമായ ഇന്റിരീയറുകളാണ് ഈ വീടിനുള്ളത്.
വമ്പന്‍ ബാല്‍ക്കണിയും വലിയ ഫോയര്‍ ഏരിയയും ഈ ആഡംബര വീഡിനുണ്ട്. പാര്‍ക്കിങ്ങിനുള്ള വലിയ സൗകര്യം വീട്ടിലുണ്ട്. അതുപോലെ ഫര്‍ണിച്ചര്‍ വര്‍ക്കുകളും മനോഹരമാണ്. അതിഥികളെ സല്‍ക്കരിക്കാനായി വലിയ ഡ്രോയിങ് റൂമും സഞ്ജുവിനുണ്ട്.
സഞ്ജു വീടിന്റെ കാര്യത്തില്‍ മാത്രമല്ല ആസ്തിയിലും മുന്നിലുള്ള മലയാളി ക്രിക്കറ്റ് താരമാണ്. 80 കോടിയാണ് സഞ്ജുവിന്റെ ആസ്തി. പ്രധാനമായും ഐപിഎല്‍ കരാര്‍, ബിസിസിഐ വാര്‍ഷിക കരാര്‍, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ് താരത്തിന് വരുമാനം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുതിയ സീസണില്‍ 18 കോടി സഞ്ജുവിന് പ്രതിഫലം ലഭിക്കും. കഴിഞ്ഞ സീസണില്‍ 14 കോടിയായിരുന്നു പ്രതിഫലം.
ബിസിസിഐയുടെ സി ഗ്രേഡിലാണ് സഞ്ജു ഇപ്പോഴുള്ളത്. വര്‍ഷത്തില്‍ ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കുക. 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് 8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ വാങ്ങിയത്. അവിടെ നിന്നാണ് 18 കോടിയിലെത്തിയത്. റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്, ഓഡി എ6, ബിഎംഡബ്ല്യു 5 സീരീസ് പോലുള്ള കാറുകള്‍ സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്.












Click it and Unblock the Notifications