Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് മോനേ സഞ്ജു സാംസണ്‍, കിടിലന്‍ സെഞ്ച്വറി, അടിച്ച് തകര്‍ത്തു, പറത്തിയത് 6 സിക്‌സര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പിന്നാലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിയില്‍ താരം തകര്‍പ്പന്‍ സെഞ്ച്വറിയടിച്ചിരിക്കുകയാണ്. റെയില്‍വേസിനെതിരെയാണ് സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറി പിന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു ഏകദിന പരമ്പര കളിക്കാനൊരുങ്ങുന്നതിന് മുമ്പാണ് ഈ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പിറന്നിരിക്കുന്നത്.

ടി20 ടീമില്‍ നിന്ന് തന്നെ തഴഞ്ഞ സെലക്ടര്‍ക്കാര്‍ക്കുള്ള മറുപടി കൂടിയാണ് സഞ്ജു നല്‍കിയിരിക്കുന്നത്. അതേസമയം മത്സരത്തില്‍ കേരളം 18 റണ്‍സിന് തോറ്റെങ്കിലും ആരാധകരുടെ മനം കവര്‍ന്നത് സഞ്ജുവായിരുന്നു. റെയില്‍വേസ് 50 ഓവറില്‍ 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിലേക്ക് വെച്ചത്. ഷഹാബ് യുവരാജ് സിംഗിന്റെ സെഞ്ച്വറിയായിരുന്നു അവരുടെ കരുത്ത്.

sanju-samson

മറുപടി ബാറ്റിംഗില്‍ നാലിന് 59 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയും കേരളം നേരിട്ടിരുന്നു. ഇവിടെ നിന്നാണ് സഞ്ജു ടീമിനെ മുന്നോട്ട് നയിച്ചത്. 139 പന്തില്‍ ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ബാറ്റിംഗ് രണ്ടാമത് ദുഷ്‌കരമായ പിച്ചിലായിരുന്നു സഞ്ജുവിന്റെ ഈ തേരോട്ടം. വമ്പന്‍ ഷോട്ടുകള്‍ തുടക്കത്തില്‍ തന്നെ സഞ്ജു ഇത്തവണ പുറത്തെടുത്തില്ല. ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്നതിലായിരുന്നു ശ്രദ്ധ. ടീം തകര്‍ന്ന് കിടക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവരുത് എന്ന നിശ്ചയദാര്‍ഡ്യം സഞ്ജുവിനുണ്ടായിരുന്നു.

ശ്രേയസ് ഗോപാ(53)ലുമായി ചേര്‍ന്ന സഞ്ജു 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഉണ്ടാക്കിയത്. കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഈ കൂട്ടുകെട്ടാണ്. എന്നാല്‍ കേരളത്തിലെ മറ്റ് താരങ്ങളൊന്നും അവസരത്തിനൊത്ത് ഉയരാത്തതും വിജയം നേടുന്നതിന് തടസ്സമായി മാറുകയായിരുന്നു. ശ്രേയസിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് ബൗണ്ടറിയുണ്ടായിരുന്നു.

അബ്ദുള്‍ ബാസിത്, അഖില്‍ സക്കറിയ എന്നിവരെല്ലാം പരാജയപ്പെട്ടു. റെയില്‍വേസിനായി രാഹുല്‍ ശര്‍മ നാല് വിക്കറ്റെടുത്തു. ഹിമാന്‍ഷു സംഗ്വാന് രണ്ട് വിക്കറ്റ് ലഭിച്ചു. അതേസമയം മത്സരത്തില്‍ ഉടനീളം കേരളത്തിന് വിജയസാധ്യത നല്‍കാന്‍ സഞ്ജുവിന് സാധിച്ചു. അവസാന ഓവറിലാണ് സഞ്ജു പുറത്തായത്.

അതേസമയം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് കേരളം. തോറ്റെങ്കിലും റണ്‍റേറ്റ് കേരളത്തെ സഹായിക്കുകയായിരുന്നു. ഏഴ് കളിയില്‍ നിന്ന് അഞ്ചെണ്ണമാണ് കേരളം വിജയിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ 264 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 52.80 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഏകദിനത്തില്‍ താരത്തിന് 55.71 ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+