Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ സഞ്ജുവാണോ പ്രതിഫലത്തില്‍ ഒന്നാമന്‍? ഐപിഎല്ലില്‍ കൈനിറയെ സമ്പാദിക്കുന്നവര്‍ ഇവര്‍

ഐപിഎല്ലിന്റെ പതിനേഴാം സീസണ്‍ മാര്‍ച്ച് 22 ആരംഭിക്കാന്‍ പോവുകയാണ്. ഇതുവരെ പൂര്‍ണമായ ഷെഡ്യൂള്‍ പുറത്തുവിട്ടില്ല. പ്രധാന കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതേ സമയത്ത് നടക്കുന്നത് കൊണ്ടാണ്. അതേസമയം ഇത്തവണ കോടികളുടെ വിലയുള്ള താരങ്ങളാണ് രംഗത്തിറങ്ങുന്നത്.

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി കളിക്കാനിറങ്ങും. എന്നാല്‍ ആരാണ് ഇത്തവണ പ്രതിഫലം കൂടുതല്‍ വാങ്ങുന്ന താരം. രാജസ്ഥാന്‍ റോയല്‍സില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരാണ്. ഇതൊക്കെ പലര്‍ക്കും അറിയാന്‍ വഴിയില്ല. അതൊന്ന് പരിശോധിക്കാം.

sanju-samson-remuneration

രാജസ്ഥാന്‍ റോയല്‍സില്‍ ട്രെന്‍ഡ് ബൂള്‍ട്ട് അടക്കമുള്ളവര്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും ചെലവേറിയ താരം ഒരു വിദേശ താരവുമല്ല. ഇത് സഞ്ജു സാംസണ്‍ തന്നെയാണ്. പതിനാല് കോടിയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്. നിലവില്‍ ഒരു ക്യാപ്റ്റന് ലഭിക്കുന്ന ഉയര്‍ന്ന തുകയില്‍ വരുന്നതാണ് സഞ്ജുവിന്റെ പ്രതിഫലവും.

സഞ്ജു 2012ല്‍ എട്ട് ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിയത്. അടുത്ത വര്‍ഷമാണ് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. അപ്പോള്‍ പ്രതിഫലം പത്ത് ലക്ഷം രൂപയായിരുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ നാല് കോടി രൂപയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിച്ചത്. പിന്നീടുള്ള രണ്ട് വര്‍ഷം 4.2 കോടി ഡല്‍ഹി ഡെയര്‍ഡെവിള്‍സിലായിരുന്നു സഞ്ജു കളിച്ചത്.

2018ലാണ് സഞ്ജു രാജസ്ഥാനില്‍ വീണ്ടും തിരിച്ചെത്തിയത്. അപ്പോള്‍ പ്രതിഫലം 8 കോടി രൂപയായിരുന്നു. 2022ല്‍ സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ 14 കോടിയാണ് സഞ്ജുവിന് പ്രതിഫലമായി കിട്ടുന്നത്. അതേസമയം ഇതുവരെ 76.5 കോടി രൂപ സഞ്ജു ഐപിഎല്ലില്‍ നിന്ന് മാത്രമായി നേടിയിട്ടുണ്ട്.

ഇത്രയൊക്കെയാണെങ്കില്‍ സഞ്ജുവല്ല ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്നത്. അത് ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍ക്ക് കെകെആറില്‍ എത്തിയത്.

രണ്ടാം സ്ഥാനത്ത് പാറ്റ് കമ്മിന്‍സാണ്. 20.5 കോടിയാണ് കമ്മിന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയത്. ഇത്തവണ ഹൈദരാബാദിന്റെ ക്യാപ്റ്റനും കമ്മിന്‍സ് തന്നെയായിരിക്കും. എയ്ഡന്‍ മാക്രത്തിന് പകരക്കാരനായിട്ടാണ് താരം എത്തുന്നത്. പഞ്ചാബ് കിംഗ്‌സിന്റെ സാം കറനാണ് മൂന്നാം സ്ഥാനത്ത് 18.5 കോടിയാണ് താരത്തിന് കഴിഞ്ഞ ലേലത്തില്‍ ലഭിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാമറൂണ്‍ ഗ്രീനിനെ വാങ്ങിയതും വന്‍ തുകയ്ക്കാണ്. 17.5 കോടിയാണ് താരത്തിനായി ആര്‍സിബി മുടക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവരുടെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് നല്‍കുന്നത് 17 കോടിയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ 16 കോടി പ്രതിഫലമുള്ള രവീന്ദ്ര ജഡേജയാണ് ഒന്നാമത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+