Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണാഫ്രിക്കയെ അടിച്ചിടാൻ സഞ്ജു തന്നെ വേണം..! ഇവരെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, കാരണം ഇതാണ്...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്‌റ്റ് ഇന്ത്യ ദയനീയമായാണ് പരാജയപ്പെട്ടത്. ചരിത്രം തിരുത്തി എഴുതാനാണ് രോഹിതും കൂട്ടരും അവിടേക്ക് വണ്ടി കയറിയത്. എന്നാൽ പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടായില്ല. കാലങ്ങളായി ഇന്ത്യയുടെ ബാലികേറാമല ആയി തുടരുന്ന ദക്ഷിണാഫ്രിക്കൻ മണ്ണ് ഇക്കുറിയും അതേപടി തുടരുമെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ പല നായകന്മാരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര എന്ന സ്വപ്‌നം.

കോഹ്ലി അടുത്തെത്തിയെങ്കിലും അവസാന ലാപ്പിൽ വീണു. എന്നാൽ ഇന്നത്തെ ടീമിന് എല്ലാം കൊണ്ടും അതിനുള്ള കഴിവും, സാഹചര്യവും ഉണ്ടായിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. അതിന് കാരണങ്ങൾ ഏറെയാണ്. എങ്കിലും മധ്യനിരയുടെ ബാറ്റിംഗ് പലപ്പോഴും ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ് ഇവിടെയാണ് സഞ്ജു സാംസണെ പോലൊരു താരത്തിന്റെ ആവശ്യം.

sanjusamsonindia

ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളികൾ

പലപ്പോഴും ഓസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലും പോലും തളരാതെ പിടിച്ചുനിൽകുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ദക്ഷിണാഫ്രിക്ക വെല്ലുവിളി ആവുന്നതിന് കാരണമുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കുറച്ചധികം ബൗൺസ് ഉള്ള പിച്ചുകളാണ് ഇവിടെ ഉള്ളത്. അങ്ങനെയുള്ളപ്പോൾ അത്യന്തം ക്ഷമയോടെ വേണം ഇവിടെ ബാറ്റ് വീശാൻ.

എന്നാൽ ടി20 ഉൾപ്പെടെയുള്ള ഹ്രസ്വ ഫോർമാറ്റുകളുടെ ആധിക്യം കാരണം പല ഇന്ത്യൻ താരങ്ങളും ക്ഷമ നഷ്‌ടപ്പെട്ടാണ് ബാറ്റ് വീശുന്നത്. അതിനാൽ തന്നെ മധ്യനിരയിൽ നങ്കൂരണമിട്ട് കളിക്കാനും ദക്ഷിണാഫ്രിക്കയുടെ പേസർമാരെ കടന്നാക്രമിക്കാൻ ഒട്ടും ഭയമില്ലാത്തുമായ ഒരു താരം ടീമിൽ കൂടിയേ തീരൂ. നിലവിൽ അതിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണ്. പ്രത്യേകിച്ച് ലോവർ ഓർഡറിൽ കളിക്കുമ്പോൾ പോലും സഞ്ജുവിന്റെ പ്രകടനം മികച്ചതാണ്.

ഇനി ഓപ്പണറായി ഇറക്കണമെങ്കിൽ പോലും സഞ്ജുവിനെ കൊണ്ട് കഴിയുമെന്ന കാര്യം മറക്കാൻ പാടില്ല. കാരണം ഒന്ന് മുതൽ ഏഴ് വരെ ഏത് സ്ഥാനത്തും, ഏത് സാഹചര്യത്തിലും കളിയ്ക്കാൻ കെൽപ്പുള്ള ഇന്ത്യയിലെ ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ അത് താരം തെളിയിക്കുകയും ചെയ്‌തതാണ്‌.

കൂടാതെ വിദേശ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടിയെന്ന ഗുണവും സഞ്ജുവിനുണ്ട്. ഐപിഎല്ലിലെ ക്യാപ്റ്റൻ പദവി കൊണ്ട് തന്നെ താരം കൂടുതൽ പക്വത കൈവരിക്കുകയും ചെയ്‌തു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ സഞ്ജുവിന് കൂടി ഇടം നൽകേണ്ടതായിരുന്നു. എന്നാൽ ബിസിസിഐ അതിന് തയ്യാറായില്ല. വരും പരമ്പരകളിൽ എങ്കിലും അവർ അതിന് തയ്യാറാകും എന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+