ആരാധകരേ ശാന്തരാകുവിന്‍, സഞ്ജുവിന്റെ വാതില്‍ അടഞ്ഞിട്ടില്ല, ചീഫ് സെലക്ടര്‍ തീരുമാനിച്ചത് ഇക്കാര്യം
ഇന്ത്യ ലോകകപ്പ് തോറ്റതോടെ ആരാധകര്‍ ആകെ കലിപ്പിലാണ്. സഞ്ജു സാംസണിനെ ടീമിലെടുക്കാത്തത് കൊണ്ടാണ് തോറ്റതെന്ന് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ പോലും സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള എല്ലാ അവസരവും സഞ്ജുവിന് നഷ്ടമായതായിട്ടാണ് ആരാധകര്‍ ആരോപിക്കുന്നത്.
സഞ്ജുവിന് പകരം ടീമിലെത്തിയ സൂര്യകുമാര്‍ യാദവ് പരാജയമായിട്ടും അദ്ദേഹത്തെ ഒഴിവാക്കുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. എന്നാല്‍ സഞ്ജുവിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നാണ് സൂചന. ബിസിസിഐ ചീഫ് സെലക്ടര്‍ ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ സുപ്രധാന റോളില്‍ സഞ്ജു ഉണ്ടാവുമെന്ന് അദ്ദഹം സൂചന നല്‍കുന്നുണ്ട്. ഓസീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ടീമിലുണ്ടാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.

പ്രമുഖ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമമനുവദിച്ചിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയ സെലക്ടര്‍മാര്‍ സഞ്ജുവിനെ വീണ്ടും അവഗണിക്കുകയായിരുന്നു. ഇതോടെ സഞ്ജുവിന് തിരിച്ചുവരവില്ലെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ സഞ്ജുവിനെ കണ്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സഞ്ജുവിന്റെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ ഏത് റോളില്‍ സഞ്ജുവിനെ കളിപ്പിക്കും എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മുംബൈയില്‍ വെച്ചാണ് അജിത് അഗാര്‍ക്കര്‍ സഞ്ജുവുമായി സംസാരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ അടുത്ത ടി20 ലോകകപ്പ് വരെ നിരവധി ടി20 പരമ്പരകള്‍ കളിക്കുന്നുണ്ട്. സഞ്ജുവിന് ഇതില്‍ തീര്‍ച്ചയായും അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍ അടുത്തിടെ നടന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലൊന്നും സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാലും സെലക്ഷന് കമ്മിറ്റിയുടെ പ്ലാനുകളില്‍ അദ്ദേഹം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഞ്ജു മികവുറ്റ രീതിയില്‍ കളിക്കുക മാത്രമാണ് ഇനി ചെയ്യേണ്ടതായി ഉള്ളത്. എന്നാല്‍ ഫോമില്ലാത്തത് സഞ്ജുവിനെ നന്നായി ബാധിക്കുന്നുണ്ട്. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന് എന്ന പരിമിതിയും സഞ്ജുവിനുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടീമില്‍ കളിക്കുകയാണ് സഞ്ജുവിനുള്ള ഓപ്ഷന്. എന്നാല്‍ ഇഷാന് കിഷനെ പോലെയുള്ളവര്‍ ടീമിലുണ്ട്. നൂറ് ശതമാനമല്ല,200 ശതമാനം ടീമില്‍ സഞ്ജു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നാണ് സെലക്ഷന് കമ്മിറ്റിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിറ്റ്നെസ് മെച്ചപ്പെടുത്താന്‍ സഞ്ജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീം മാനേജ്മെന്റും, സെലക്ഷന് കമ്മിറ്റിയും ആവശ്യപ്പെട്ടത് ഇക്കാര്യമാണ്. സഞ്ജു അയര്‍ലന്‍ഡിനെതിരായ പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ ഇതില്‍ പ്രതീക്ഷിച്ച അത്ര മികവില്‍ സഞ്ജു കളിച്ചിരുന്നില്ല. ഏഷ്യ കപ്പ്, ലോകകപ്പ് ടീമുകളിലും ഇതേ തുടര്‍ന്ന് സഞ്ജുവുണ്ടായിരുന്നില്ല.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications