സഞ്ജു ടെസ്റ്റ് ടീമിലെത്തും? ഒറ്റസെഞ്ച്വറിയടിച്ചാല്‍ ഇഷാനും പന്തും ഏകദിനത്തില്‍ പുറത്ത്
ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ വന്‍ പരാജയം നേരിട്ടതോടെ പുതിയ താരങ്ങളെ ടീമിലെടുക്കാന്‍ സാധ്യതയേറുന്നു. പ്രധാനപ്പെട്ട കാര്യം വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സ്മാന്റെ കാര്യമാണ്. കെഎല്‍ രാഹുല്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ ശരാശരിയിലും താഴെയായിരുന്നു. അശ്വിന്റെ പന്തില്‍ അടക്കം ക്യാച്ചുകള്‍ കൈവിടുകയും ചെയ്തു.
സ്‌പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെ കളിപ്പിക്കാതെ ഇറങ്ങിയത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരുന്നു. ഇതോടെ റിഷഭ് പന്ത് തിരിച്ചെത്തുന്നതിന് മുമ്പ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ താരങ്ങളെ പരിഗണിച്ചേക്കാം. ഇവിടെയാണ് സഞ്ജു സാംസണ് സാധ്യതയുള്ളത്. സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ്.

ഇന്ത്യന്‍ ടീം അടുത്ത മത്സരത്തിലും തോല്‍വി നേരിട്ടാല്‍ അത് ടെസ്റ്റ് ടീമില്‍ രാഹുലിന്റെ സ്ഥാനം അപകടത്തിലാക്കും. അതല്ലെങ്കില്‍ ശാര്‍ദുല്‍ താക്കൂറിനെ മാറ്റേണ്ടി വരും. നിലവില്‍ റിഷഭ് പന്ത് തിരിച്ചെത്താതിനാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഓപ്ഷനായി ഉള്ളത്. ഇന്ത്യയുടെ അടുത്ത പരമ്പര വളരെ നിര്‍ണായകമാകും. സഞ്ജു സാംസണ്‍ ഒരു സെഞ്ച്വറി കൂടി ടി20, ഏകദിന പരമ്പരകളില്‍ ഏതെങ്കിലുമൊന്നില്‍ നേടിയാല്‍ നിലവിലെ ലൈനപ്പ് പൊളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാക്കും.
ഇഷാന്‍ കിഷന്റെ ഫോം അത്ര മികച്ചതുമല്ല. ടെസ്റ്റില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്യാനുള്ള മിടുക്കുണ്ടെന്ന് സഞ്ജു തെളിയിച്ചേക്കും. കാരണം രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു കളിക്കുന്നുണ്ട്. ഇതില്‍ തിളങ്ങിയാല്‍ വൈകാതെ തന്നെ സഞ്ജു ടെസ്റ്റ് കളിക്കാനുള്ള സാധ്യത ഏറെയാണ്.
നിലവില്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരുടെ സ്ഥാനം അടക്കം ഭീഷണിയിലാണ്. അതുകൊണ്ട് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സഞ്ജുവിന് മുന്നില്‍ ധാരാളം അവസരങ്ങള്‍ ഉണ്ട്. അതില്‍ ആദ്യം ചെയ്യേണ്ടത് ഏകദിന ടീമില്‍ സ്ഥിരാംഗം ആവുകയാണ്. അതിന് 90 ശതമാനത്തില്‍ അധികം സാധ്യതയുണ്ട്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് അവരുടെ നാട്ടില്‍ നേടിയ സെഞ്ച്വറി വിക്കറ്റ് കീപ്പര്‍ പോരാട്ടത്തില്‍ സഞ്ജുവിനെ മുന്നിലെത്തിച്ചിരിക്കുകയാണ്.
റിഷഭ് പന്ത് ദീര്‍ഘകാലമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടില്ല. ഇഷാന്‍ കിഷന് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയുണ്ടെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് കിഷന്റേത്. വിദേശ പിച്ചുകളില്‍ താരം പരാജയവുമാണ്. സഞ്ജു ഏകദിന പരമ്പരയില്‍ ഇനിയൊരു സെഞ്ച്വറി കൂടി നേടിയാല്‍ ഏകദിനത്തില്‍ സ്ഥിരാംഗമാകുമെന്ന് ഉറപ്പാണ്. കിഷനും പന്തും മാറി നില്‍ക്കേണ്ടി വരും. അതുപോലെ ടി20യില്‍ ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാണ്.
സഞ്ജുവിനെ പോലെ പന്തും, കിഷനുമെല്ലാം സ്ഥിരതയുള്ള പ്രകടനം നടത്തുന്നവരല്ല. പിന്നെയുള്ളത് ജിതേഷ് ശര്‍മയാണ്. പക്ഷേ ഒരു ഹിറ്റര്‍ എന്ന നിലയ്ക്ക് അപ്പുറത്തേക്ക് ടീമിന് ആശ്രയിക്കാവുന്ന താരമായി ജിതേഷ് മാറിയിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ താരം പരാജയവുമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഒന്നിലധികം അര്‍ധ സെഞ്ച്വറിയോ, അതല്ലെങ്കില്‍ ഒരു സെഞ്ച്വറിയോ സഞ്ജുവിന്റെ ടി20 കരിയര്‍ മാറ്റും.
ടി20 ലോകകപ്പില്‍ താരത്തിന്റെ സ്ഥാനവും ഉറപ്പിക്കും. വിരാട് കോലി ഇല്ലാത്തതിനാല്‍ സഞ്ജു മൂന്നോ നാലോ സ്ഥാനത്ത് കളിക്കാനും സാധ്യതയുണ്ട്. നിലവില്‍ ഇതെല്ലാം കൃത്യമായി വന്നാല്‍ കേരളത്തില്‍ നിന്ന് ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാകുന്ന താരമാകാനും സഞ്ജുവിന് സാധിക്കും.












Click it and Unblock the Notifications