Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു സാംസണ് പ്രതീക്ഷ വെക്കാം, നോട്ടമിട്ട് ഇന്ത്യന്‍ ടീം, ടി20 ലോകകപ്പിന് ബിസിസിഐ പ്ലാന്‍ ഇങ്ങനെ

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്താന്‍ വീണ്ടുമൊരു അവസരം ലഭിച്ചേക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്കാണ് സഞ്ജുവിന് മുന്നില്‍ വാതില്‍ തുറന്നിരിക്കുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യം സഞ്ജുവിനില്ല. പകരം വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം തിളങ്ങിയാല്‍ മാത്രം മതി. ബിസിസിഐ സഞ്ജു സാംസണ്‍ അടക്കം മുപ്പതോളം താരങ്ങളെ ലോകകപ്പിനായി പ്രത്യേകം ശ്രദ്ധിക്കാന്‍ പോവുകയാണ്.

അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടി20 പരമ്പരകള്‍ക്കായി താരങ്ങളെ തിരഞ്ഞെടുക്കുന്നത് ഏറ്റവും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. വരുന്ന ടി20 ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം രോഹിത് ശര്‍മയും വിരാട് കോലിയും സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരിക്കുകയാണ്.

sanju-samson

ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഇതോടെ രോഹിത്തും കോലിയും കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇരുവരും 2022 നവംബര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ടി20 കളിച്ചത്. സെലക്ടര്‍മാരായ ശിവ സുന്ദര്‍ ദാസ്, സലീല്‍ അങ്കോളയും, ചെയര്‍മാന്‍ അഗാര്‍ക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ടീം സെലക്ഷന്റെ കാര്യം ചര്‍ച്ച ചെയ്യും.

ഇവര്‍ രോഹിത്തുമായും കോലിയുമായും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ തീരുമാനമെടുക്കും. ജനുവരി പതിനൊന്നിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലും ഇരുവരും കളിക്കാനുള്ള സാധ്യത ശക്തമാണ്. സഞ്ജു സാംസണും ഈ പരമ്പരയില്‍ കളിച്ചേക്കും.

ഐസിസി ടി20 ലോകകപ്പ് മുന്നില്‍ കണ്ട് മുപ്പത് താരങ്ങളെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രത്യേകമായി ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ ടീമിലെയും ഐപിഎല്ലിലെയും താരങ്ങളുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റുകളെയും പരിഗണിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഇവരുടെ പ്രകടനം സെലക്ഷന്‍ കമ്മിറ്റിയും, ടീം മാനേജ്‌മെന്റും സൂക്ഷ്മമായി വിലയിരുത്തും. ഇവിടെയാണ് സഞ്ജു സാംസണുള്ള സാധ്യത ശക്തമാകുന്നത്.

സഞ്ജു 450 റണ്‍സിനടുത്ത് ഈ സീസണില്‍ അടിച്ചെടുത്താല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കും. അതേസമയം നിലവില്‍ സെലക്ഷന്‍ കമ്മിറ്റിക്കുള്ള പ്രശ്‌നം രോഹിത്തിന്റെയും കോലിയുടെയും ടി20 ഫോമും ഫിറ്റ്‌നെസും പരിശോധിക്കുകയാണ്. അത് ഐപിഎല്‍ വേളയില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും നിലവില്‍ ഫിറ്റല്ല. അഫ്ഗാനിസ്ഥാനിസ്ഥാന്‍ പരമ്പരയില്‍ ടീം സെലക്ഷന്‍ തീരുമാനിക്കപ്പെടില്ല ഐപിഎല്ലില്‍ എന്ത് നടക്കുന്നു എന്നതിനെ ആശ്രയിച്ച് മാത്രമായിരിക്കും സെലക്ഷന്‍ നല്‍കുക. ജനുവരി 25ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും. അതിന് മുമ്പ് ഒന്നോ രണ്ടോ ടി20 മത്സരം കളിക്കാന്‍ രോഹിത്തും കോലി ആഗ്രഹിക്കുന്നുണ്ട്.

പരിക്കേറ്റാല്‍ പകരം താരങ്ങളെ വരെ സെലക്ഷന്‍ കമ്മിറ്റി മുന്നില്‍ കാണുന്നുണ്ട്. ഹര്‍ദിക്കിന്റെ കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. താരം എന്നാണ് തിരിച്ചുവരികയെന്നും അവ്യക്തമാണ്. സഞ്ജുവിന് രാജസ്ഥാന്‍ വേണ്ടി ഒന്നിലധികം സെഞ്ച്വറി നേടിയാല്‍ ടി20 ടീമില്‍ കളിക്കാനുള്ള സാധ്യത വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+