Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു സാംസണ് ടി20 ലോകകപ്പ് ടീമിലെത്താം, എന്ത് ചെയ്യണം? മുന്‍ ഇന്ത്യന്‍ താരത്തിന്റെ ഉപദേശം ഇങ്ങനെ

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ആരെല്ലാം ടീമിലുണ്ടാവുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ അതുകൊണ്ട് നിര്‍ണായകമാണ്. വിരാട് കോലിക്ക് പോലും സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ഏതൊരു താരത്തിനും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കും.

അതേസമയം സഞ്ജു സാംസണിന്റെ സാധ്യതകള്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ആകാശ് ചോപ്ര. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനുള്ള വലിയൊരു അവസരമാണ് സഞ്ജുവിനെ തേടി വന്നിരിക്കുന്നത്. അതിലൂടെ ടി20 ലോകകപ്പില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്ന് ചോപ്ര പറഞ്ഞു.

sanju-samson

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് മധ്യനിരയില്‍ കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. സഞ്ജുവിനെ കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍ എന്നിവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവില്ല.

രാജസ്ഥാന്‍ റോയല്‍സിലെ താരങ്ങള്‍ക്ക് ഇത്തവണ മികച്ച അവസരമാണ് വന്നിരിക്കുന്നതെന്ന് ചോപ്ര പറയുന്നു. യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് മുന്നില്‍ ഇത്തവണ റണ്‍സടിച്ച് കൂട്ടാന്‍ സാധിക്കുന്ന വലിയ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാങ്ങുന്നതിന്റെ ഓറഞ്ച് ക്യാപ്പ് വാങ്ങാനുള്ള അവസരം യശസ്വി ജെയ്‌സ്വാളിനുണ്ട്. അതുപോലെ ജോസ് ബട്‌ലര്‍ക്ക് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ആധിപത്യം കാണിക്കാനുള്ള അവസരം ഒരിക്കല്‍ കൂടി വന്ന് ചേര്‍ന്നിരിക്കുകയാണ്.

അതുപോലെ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ എത്താനുള്ള അവസരമാണ് ഇത്തവണത്തെ ഐപിഎല്‍. ധ്രുവ് ജുറലിന്റെ കാര്യവും അങ്ങനെ തന്നെയാണെന്നും ചോപ്ര വ്യക്തമാക്കി. ധ്രുവ് ജുറലും സഞ്ജുവും ഒരേ സ്ഥാനത്തിന് വേണ്ടിയായിരിക്കും പോരാടുകയെന്നും ചോപ്ര പ്രവചിക്കുന്നു. സഞ്ജുവും ജുറലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഒരേ സ്ഥാനത്ത് തന്നെയായിരിക്കും ഇരുവരും കളിക്കാന്‍ ഇറങ്ങുക.

രാജസ്ഥാന്‍ ടീമില്‍ മാത്രമായിരിക്കും രണ്ട് താരങ്ങള്‍ തമ്മില്‍ ഒരേ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. ഇഷാന്‍ കിഷന് അതുകൊണ്ട് നഷ്ടമില്ല. ഓപ്പണര്‍ എന്ന നിലയില്‍ നേട്ടമുണ്ട്. റിഷഭ് പന്തും ഇപ്പോള്‍ കളിക്കാന്‍ തയ്യാറാണ്. പക്ഷേ അതിനര്‍ത്ഥം നേരിട്ട് ടീമിലേക്ക് പന്തിനെ തിരഞ്ഞെടുക്കും എന്നല്ല. യുസവേന്ദ്ര ചാഹലിനെ അതുപോലെ ടീം പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.

ഈ ഐപിഎല്‍ ചാഹലിന്റേതാണെങ്കില്‍ ഒരുടീമിനും താരത്തെ അവഗണിക്കാനാവില്ല. അതുകൊണ്ട് ചാഹലിനെ സംബന്ധിച്ച് വലിയ അവസരമാണ് മുന്നിലുള്ളത്. ആവേശ് ഖാനും റിയാന്‍ പരാഗിനും അതുകൊണ്ട് മികച്ച പ്രകടനം നടത്തിയാല്‍ ടീമിലെത്താമെന്നും ആകാശ് ചോപ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+