സഞ്ജുവിന് ഇനി അവസരങ്ങളില്ല? പുറത്തിരിക്കേണ്ടി വരും; മടങ്ങി വരാന്‍ ഒരേയൊരു വഴി മാത്രം
മുംബൈ: ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ ടീമിനെതിരെ തോറ്റതില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഇനി വരാനിരിക്കുന്നത് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. എന്നാല്‍ സഞ്ജു സാംസണ് ഇതിലും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദുലീപ് ട്രോഫി ടീമിലും സഞ്ജുവിനെ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നില്ല. നേരത്തെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും രണ്ടിലും പൂജ്യത്തില്‍ പുറത്തായിരുന്നു. പക്ഷേ മധ്യനിരയില്‍ കളിക്കേണ്ട സഞ്ജുവിനെ പെട്ടെന്ന് ഓപ്പണറാക്കിയതാണ് ഇവിടെ ടീം ലൈനപ്പ് തന്നെ താളംതെറ്റിച്ചത്.

അതേസമയം ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബര്‍ 19നാണ് പരമ്പര ആരംഭിക്കുന്നത്. ദുലീപ് ട്രോഫിയിലാണ് താരങ്ങള്‍ എല്ലാം കളിക്കുന്നത്. ജസ്പ്രീത് ബുംറ മാത്രമാണ് കളിക്കാതിരിക്കുന്നത്. ബുംറ ബംഗ്ലാദേശിനെതിരെ കളിക്കില്ലെന്നാണ് സൂചന. താരത്തിന്റെ ജോലി ഭാരം കുറയ്ക്കാന്‍ ടീമിന് താല്പര്യമുണ്ട്.
ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരിക്കും ബുംറ മടങ്ങി വരിക. ഒക്ടോബര്‍ 16നാണ് മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുക. അതിന് ശേഷം ടീം ഓസ്ട്രേലിയയിലേക്ക് പോകും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇതിലുള്ളത്. നിലവില്‍ കിരീടം ഇന്ത്യക്കൊപ്പമാണ്. ഓസ്ട്രേലിയക്കെതിരെ ബുംറ ടീമില്‍ വേണമെന്ന് നിര്‍ബന്ധം സെലക്ടര്‍മാര്‍ക്കുണ്ട്.
സഞ്ജുവില്ല, ഇവര്‍ക്ക് അരങ്ങേറ്റം
ടെസ്റ്റില്‍ സഞ്ജു സാംസണ് അരങ്ങേറ്റം കുറിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇനി സഞ്ജു എന്ന് തിരിച്ചുവരുമെന്നും വ്യക്തമല്ല. അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറാന്‍ സാധ്യതയേറെയാണ്. ബംഗ്ലാദേശിനെതിരെ ഇവര്‍ കളിച്ചേക്കും. ബുംറ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് ഫൈനലാണ്. ലോകകപ്പില്‍ 15 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
സഞ്ജു കേരളാ ടീമിലേക്ക്
സഞ്ജു സാംസണ് ദുലീപ് ട്രോഫിയില്‍ അടക്കം തഴയപ്പെട്ടതിനാല്‍ ഇനി കേരള ക്രിക്കറ്റിലേക്ക് മടങ്ങും. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലായിരിക്കും സഞ്ജു ഇനി കളിക്കുക. ഫോം പൂര്‍ണമായും വീണ്ടെടുത്താല്‍ മാത്രമേ അവസരം താരത്തിന് ഇനി ഇന്ത്യന്‍ ടീമില്‍ ലഭിക്കൂ.
റിഷഭ് പന്തിനും, കെഎല്‍ രാഹുലിനുമായിരിക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക. ഇവര്‍ രണ്ടുപേരുമാണ് വിക്കറ്റ് കീപ്പര്‍ ചോയ്സുകള്‍. വരുന്ന ഐപിഎല്‍ സീസണും സഞ്ജുവിന് ടീമില്‍ തിരിച്ചെത്താന്‍ വഴിയൊരുക്കും. മികച്ച പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിക്കേണ്ടി വരും.
അതേസമയം കേരള ക്രിക്കറ്റിന് പുതിയ പരിശീലകനും എത്തിയേക്കും. മുന്‍ ഓസ്ട്രേലിയ പരിശീലകന് ഷോണ്‍ ടെയ്റ്റായിരിക്കും ആ കോച്ച് എന്നാണ് സൂചന. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ ഷോണ്‍ ടെയ്റ്റിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. നേരത്തെ പാകിസ്താന്റെ ബൗളിംഗ് കോച്ചായിരുന്നു ടെയ്റ്റ്. താരത്തിന്റെ പരിചയസമ്പത്താണ് കേരള ടീം കൂടുതലായും പരിഗണിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സഞ്ജുവാണ് ടീം ക്യാപ്റ്റന്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications