സഞ്ജു പോയാല്‍ എല്ലാം തീര്‍ന്നു, ചെന്നൈക്ക് വേണ്ടത് ഈ റോളിലേക്ക്; രാജസ്ഥാന് ദുബെയെ വേണം?
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് വമ്പന്‍ മത്സരമാണ് അണിയറയില്‍ നടക്കുന്നത്. രാജസ്ഥാന്‍ റോയല്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും, അടക്കമുള്ള ടീമുകള്‍ താരലേലത്തിന് മുമ്പ് നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. രണ്ട് ട്രാന്‍സ്ഫറുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സഞ്ജു സാംസണും, രോഹിത് ശര്‍മയുമാണത്.
ഇരുവരും ടീം മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ടീം ഉടമകള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഒരു പ്രതികരണം പോലും ഇക്കാര്യത്തില്‍ വന്നിട്ടില്ല. പക്ഷേ ആരാധകര്‍ക്കിടയില്‍ അടക്കം ചര്‍ച്ചകള്‍ സജീവമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ വലിയ അഭാവം എന്ന പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന് സഞ്ജുവിനെ കൈമാറിയാല്‍ തന്നെ ചെന്നൈയില്‍ നിന്ന് ആകെ ഒരാളെ മാത്രമേ പകരം ചോദിക്കാനുള്ളൂ. അത് ശിവം ദുബെയാണ്. എന്നാല്‍ ദുബെയുടെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോള്‍ അത്ര വലിയൊരു റിസ്‌കെടുക്കുന്നത് രാജസ്ഥാന് വലിയ നഷ്ടമാണ്. അടുത്തിടെ ടി20 ലോകകപ്പിലൊന്നും ദുബെയുടെ പ്രകടനം മികച്ചതായിരുന്നില്ല.
സഞ്ജു പോയാല്‍ മൂന്നാം നമ്പറില്‍ റിയാന്‍ പരാഗിനെ ഇറക്കേണ്ടി വരും. ഇത് ചിലപ്പോള്‍ ടീം ലൈനപ്പിന് തന്നെ വലിയ തിരിച്ചടിയായിരിക്കും. ചെന്നൈക്ക് പക്ഷേ ടീമിന് പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. മഹേന്ദ്ര സിംഗ് ധോണി ഈ സീസണില്‍ എല്ലാ മത്സരങ്ങളും കളിക്കുമോ എന്നും പോലും വ്യക്തമല്ല.
ടീമിന് വിക്കറ്റ് കീപ്പറെയും അതുപോലെ ക്യാപ്റ്റനെയും ആവശ്യമാണ്. റുതുരാജ് ഗെയ്ക്വാദാണ് കഴിഞ്ഞ സീസണില്‍ ചെന്നൈയെ നയിച്ചത്. പക്ഷേ ടീം പ്ലേഓഫില്‍ കടന്നിരുന്നില്ല. റുതുരാജിന്റെ ഫോമും ഇതോടൊപ്പം പ്രശ്‌നമായിരുന്നു. ടീമിനെ നയിക്കുന്നതിന്റെ സമ്മര്‍ദം താരത്തിനെ പെര്‍ഫോമന്‍സിലും ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ടീമിന് പുതിയൊരു ക്യാപ്റ്റനെ തിരയണമെന്ന് ആരാധകരും ആവശ്യപ്പെടുന്നു. സഞ്ജു വന്നാല്‍ ചെന്നൈക്ക് രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് സാധിക്കും. ടീമിന് വിക്കറ്റ് കീപ്പറുമായി അതോടൊപ്പം ക്യാപ്റ്റനെയും ലഭിക്കും. മൂന്നാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാനെയും ടീമിന് ലഭിക്കും. ധോണിക്ക് വിശ്രമം അനുവദിക്കുകയും ചെയ്യാം.
പക്ഷേ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമമായി മാറാം. കാരണം സഞ്ജുവിനെ കൈമാറിയാല്‍ രാജസ്ഥാന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ കാര്യത്തില്‍ തൃപ്തരാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ടീമിനെ വളരെ കൂളായി നയിക്കാനുള്ള മികവുമെല്ലാം ഇതിനോടകം പ്രശംസിക്കപ്പെട്ടതാണ്. അതുപോലെ ടീമിന് വലിയ മുതല്‍ക്കൂട്ടാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കിടയില്‍ വന്‍തോതില്‍ ജനപ്രീതി സഞ്ജുവിനുണ്ട്.
അതുപോലെ ബ്രാന്‍ഡ് വാല്യുവിലും താരം മുമ്പിലാണ്. ടീമിന്റെ മാര്‍ക്കറ്റിംഗില്‍ അധികം സഞ്ജുവിനെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്. സഞ്ജുവിനെ കൈവിട്ടാല്‍ മുംബൈക്ക് രോഹിത് ശര്‍മയെ കൈവിട്ടത് പോലുള്ള തിരിച്ചടികള്‍ നേരിടാം. അതേസമയം സഞ്ജു ടീം വിടാന്‍ തീരുമാനിച്ചാല്‍ ഉറപ്പായും താരലേലത്തില്‍ വന്‍ മത്സരം തന്നെ കാണാനാവും.












Click it and Unblock the Notifications