സഞ്ജു സാംസണ് 18 കോടി, ജെയ്സ്വാളിനും കിട്ടുക കോടികള്‍; രാജസ്ഥാന് ഇവരെ നിലനിര്‍ത്തിയേക്കും
മുംബൈ: രാജസ്ഥാന് റോയല്‍സില്‍ താരലേലത്തിന് മുമ്പ് വലിയ ചര്‍ച്ചകള്‍. വന്‍ തുക നല്കി താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തിലാണ് ചര്‍ച്ചകളാണ് നടക്കുന്നത്. രാജസ്ഥാന് ഉറപ്പായും നിലനിര്‍ത്തുന്ന ആദ്യത്തെ താരം സഞ്ജു സാംസണാണ്. മലയാളി താരത്തിന് കീഴില്‍ ടീം കിരീടമൊന്നും നേടിയില്ലെങ്കിലും, സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ രാജസ്ഥാന് റോയല്‍സില്‍ തര്‍ക്കങ്ങളില്ല.
സഞ്ജുവിനെ കൂടുതല്‍ തുക നല്കി രാജസ്ഥാന് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 2021 മുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. പുതിയ സീസണില്‍ കിരീടം നേടുന്നതിനായി ചില മാറ്റങ്ങള്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്.

സഞ്ജു സാംസണ് ഈ സീസണില്‍ ടീം നിലനിര്‍ത്തുമ്പോള്‍ പ്രതിഫലമായി പതിനെട്ട് കോടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ ടോപ് ഫൈവ് ബാറ്റ്സ്മാന്മാരില് ഒരാളാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ 500 റണ്‍സിലേറെ സഞ്ജു നേടിയിരുന്നു. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന പേരും സഞ്ജുവിനാണ്. അതേസമയം യശസ്വി ജെയ്സ്വാളിനും ടീം 18 കോടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്റെ ഭാവി കൂടിയാണ് താരം. ഐപിഎല്ലില്‍ ഓപ്പണറായി ആയിരം റണ്‍സിലേറെ താരം നേടിയിട്ടുണ്ട്. സഞ്ജുവിനൊപ്പം രാജസ്ഥാന് റോയല്‍സ് ഉറപ്പായും നിലനിര്‍ത്താന്‍ പോകുന്ന താരമാണ് യശസ്വ ജെയ്സ്വാള്‍. റിയാന്‍ പരാഗ്, ജോസ് ബട്ലര്, യുസവേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബൂള്‍ട്ട്, ഹെറ്റ്മയര്‍ എന്നിവരെയും നിലനിര്‍ത്തുമെന്നാണ് സൂചന.
റിയാന്‍ പരാഗ് രാജസ്ഥാന് മധ്യനിരയുടെ കരുത്താണ്. 2023ല്‍ സഞ്ജുവിനൊപ്പം തന്നെ മികച്ച പ്രകടനം നടത്തിയ താരമാണ് പരാഗ്. അതുകൊണ്ട് താരത്തെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. 2019 മുതല്‍ 2023 വരെ റിയാന്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്ഈ സീസണില്‍ താരം പ്രകടനം മെച്ചപ്പെടുത്തിയതോടെ താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ടീമില്‍ അടക്കം പരാഗ് ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട് ആഭ്യന്തര ക്രിക്കറ്റിലെ പരാഗിന്റെ പ്രകടനം തന്നെയാണ് ഇതിന് കാരണം. അതുപോലെ മികച്ച ഫീല്‍ഡറും കൂടിയാണ് താരം. ടീമിന് ഓള്‍റൗണ്ടറായും ഉപയോഗിക്കാന്‍ പറ്റുന്ന താരമാണ് പരാഗ്.
അതേസമയം ജോസ് ബട്ലര് ഒരു സീസണില്‍ മോശമായത് കൊണ്ട് തള്ളിക്കളയാന്‍ ടീമിനാവില്ല. 150 സ്ട്രൈക്ക് റേറ്റും 40 ശരാശരിയും ബട്ലര്‍ക്കുണ്ട്. താരം ഫോമിലെത്തിയാല്‍ രാജസ്ഥാന് നിര അതിശക്തമാകും. ചാഹല്‍, ബൂള്‍ട്ട്, ഹെറ്റ്മയര്‍ എന്നിവരെ കൈവിട്ട ശേഷം തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്റെ പ്ലാന്‍.
ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരാളെ നിലനിര്‍ത്താനാവും. ആവേശ് ഖാന്, ധ്രുവ് ജുറല്‍, പ്രസീത് കൃഷ്ണ എന്നിവരില്‍ ഒരാളെ ഇതിനായി ഉപയോഗപ്പെടുത്തും. നാല് കോടിക്ക് സന്ദീപ് ശര്‍മയെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 13 വിക്കറ്റുകള്‍ കഴിഞ്ഞ സീസണില്‍ സന്ദീപ് വീഴ്ത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications