Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് പോയാല്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുമോ? അമ്പാട്ടി റായിഡുവിന്റെ പ്രവചനം ഇങ്ങനെ

ചെന്നൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യ നേരെ പോകുന്നത് ലോകകപ്പിലേക്കാണ്. ഈ ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. രോഹിത് ശര്‍മ ടി20 ക്യാപ്റ്റന്‍സി ഒഴിയാന്‍ സാധ്യതയുണ്ട്.

ബിസിസിഐ ക്യാപ്റ്റന്‍സി യുവതാരങ്ങളെ ഏല്‍പ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. സഞ്ജു സാംസണെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് നിരവധി പേര്‍ നിര്‍ദേശിച്ചിരുന്നു. അതുപോലെ ശ്രേയസ് അയ്യരിന്റെ പേരും ക്രിക്കറ്റ് വിദഗ്ധര്‍ ഉന്നയിച്ചിരുന്നു. സഞ്ജുവും ശ്രേയസുമായിരുന്നു കൂടുതല്‍ പേരുടെ ലിസ്റ്റിലും ക്യാപ്റ്റന്‍മാരായി ഇടംപിടിച്ചത്.

sanju-samson-may-be-next-indian-captain

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയുടെ താരവുമായിരുന്ന അമ്പാട്ടി റായിുഡു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സഞ്ജു സാംസണും ശ്രേയസ് അയ്യരുമല്ല ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആവേണ്ടതെന്നാണ് റായുഡു പറയുന്നത്. ക്യാപ്റ്റന്‍സി മികവുള്ള താരത്തെയും റായുഡു വെളിപ്പെടുത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് വൈകാതെ തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് റായിഡു പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഗെയ്ക്വാദിന് ചെന്നൈയെ നല്ല രീതിയില്‍ നയിക്കാന്‍ സാധിച്ചിരുന്നു. 13 കളിയില്‍ 14 പോയിന്റ് ടീമിനുണ്ട്. അവസാന കളിയില്‍ വിജയിച്ചാല്‍ ടീമിന് പ്ലേഓഫിലും കയറാനാവും.

റുതുരാജ് ഗംഭീര ക്രിക്കറ്ററാണ്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തില്‍ താരം വലിയ രീതിയില്‍ മികവ് വര്‍ധിപ്പിച്ചിട്ടുണ്ട്. റുതുരാജ് ഐപിഎല്‍ കളിക്കാന്‍ തുടങ്ങിയിട്ടും അധികമായിട്ടില്ല. ധോണിയെ പോലൊരു ഇതിഹാസം നയിച്ച ടീമിന്റെ ക്യാപ്റ്റനാവുക എന്നത് വലിയ കാര്യമാണ്. ധോണി റുതുരാജിന് അധികം നിര്‍ദേശങ്ങളൊന്നും നല്‍കുന്നത് കാണാറില്ല.

പല തീരുമാനങ്ങളും ഗെയ്ക്വാദ് ത ന്നെയാണ് എടുക്കുന്നത്. അക്കാര്യത്തില്‍ ഒരുപാട് ക്രെഡിറ്റ് താരത്തിന് നല്‍കണം. ധോണി കീപ്പറായിട്ടുണ്ടെങ്കിലും ഒരുപാട് കാര്യങ്ങള്‍ താരത്തിന് ധോണിക്കോ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിനോ വിശദീകരിച്ച് നല്‍കേണ്ടി വരുന്നില്ല. സ്വന്തമായി തീരുമാനമെടുക്കാന്‍ എല്ലാ സ്വാതന്ത്ര്യവും ഗെയ്ക്വാദിനുണ്ട്. അത് വലിയൊരു കാര്യമാണെന്നും റായിഡു പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടാനും ഗെയ്ക്വാദിന് സാധിച്ചു. ഇന്ത്യയെ ഗെയ്ക്വാദ് നയിക്കുന്ന ദിവസത്തെ കുറിച്ച് നമ്മള്‍ സംസാരിക്കുമെന്ന് ഉറപ്പാണെന്നും റായിഡു കൂട്ടിച്ചേര്‍ത്തു. അതേസമയം സഞ്ജുവിനെയും ശ്രേയസിനെയും ക്യാപ്റ്റനായി ഉയര്‍ത്തി കാണിക്കാന്‍ പല കാരണങ്ങളുണ്ട്.

ഐപിഎല്ലില്‍ ഈ സീസണില്‍ ഇരുവരുടെയും ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്ക്ക് പതിനെട്ട് പോയിന്റുണ്ട്. ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത് ശ്രേയസിന്റെ മികവായിട്ടാണ് ക്രിക്കറ്റ് വിദഗ്ധര്‍ ഉയര്‍ത്തി കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+