സഞ്ജു ഐപിഎല്ലിലും പറപ്പിക്കും, രാജസ്ഥാനില്‍ ക്യാപ്റ്റന്‍സിക്ക് എന്ത് കിട്ടും? തുക കൈനിറയ്ക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ആകെ പുതിയൊരു താരോദയത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ നേരത്തെ തന്നെ സെഞ്ച്വറികള്‍ കുറിച്ച സഞ്ജുവിന് ഇത് അന്താരാഷ്ട്ര കരിയറിലെ പുനര്‍ജന്‍മമാണ്. ലോകകപ്പ് ടീമിലും, അതുപോലെ ഓസ്‌ട്രേലിയക്കെതിരായ ടി20യിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഈ സെഞ്ച്വറിയോടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനും താരത്തിന് സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ കോലിക്ക് ശേഷം മറ്റൊരു താരവും സെഞ്ച്വറി നേടിയിട്ടില്ല എന്നതും സഞ്ജുവിന്റെ നേട്ടം ഇരട്ടിയാക്കുന്നു. 40 ഓവര്‍ പിന്നിട്ടപ്പോള്‍ സഞ്ജു ഇന്നിംഗ്‌സിന് വേഗം വര്‍ധിപ്പിച്ചതും അമ്പരപ്പിക്കുന്നതായിരുന്നു.

ഇനി സഞ്ജുവിന്റെ കാത്തിരിക്കുന്നത് ഐപിഎല്ലാണ്. തീര്‍ച്ചയായും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിനൊരു സ്ഥാനം ഉറപ്പിക്കാന്‍ ഐപിഎല്‍ സഹായിക്കും. അതേസമയം ഐപിഎല്ലിലെ ക്യാപ്റ്റന്‍സിക്ക് അടക്കം സഞ്ജു നേടുന്ന പ്രതിഫലം എത്രയെന്ന് അറിയുമോ? ആരെയും അമ്പരപ്പിക്കുന്നതാണ് തുക. ഇന്ത്യന്‍ ടീമിലും അതുപോലെ സഞ്ജുവിന് നല്ലൊരു തുക ലഭിക്കുന്നുണ്ട്. ഐപിഎല്ലിലൂടെ സഞ്ജു വളര്‍ന്ന് വന്നത്.
2021 സീസണില്‍ കെകെആറിലൂടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. 2013ലാണ് താരം രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. സഞ്ജുവിന്റെ പ്രകടനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014ല്‍ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റത്തിന് കാരണവും അത് അത് തന്നെയായിരുന്നു. 2013 രാജസ്ഥാന്‍ വെറും പത്ത് ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ വാങ്ങിയത്.
2014ല്‍ സഞ്ജുവിനെ കാത്തിരുന്നത് കോടികളാണ്. എട്ട് കോടിക്കാണ് സഞ്ജുവിന് 2014ല്‍ ലഭിച്ചത്. ആ സീസണില്‍ 339 റണ്‍സും താരം നേടി. 2015ല്‍ 204 റണ്‍സാണ് താരം നേടിയത്. ആ സീസണില്‍ സഞ്ജുവിന്റെ ഫോം മോശമായിരുന്നു. എന്നാല്‍ സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു അരങ്ങേറ്റം കുറിച്ചു. 2015ലെ മോശം പ്രകടനത്തെ തുടര്‍ന്ന് സഞ്ജുവിന്റെ പ്രതിഫലം അടുത്ത സീസണില്‍ കുറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു താരം എത്തിയത്. 4.2 കോടിക്കാണ് ഡല്‍ഹി സഞ്ജുവിനെ വാങ്ങിയത്. പിന്നീട് കുറച്ച് കാലം സഞ്ജു ഡല്‍ഹിക്കൊപ്പമായിരുന്നു. 2018ല്‍ രാജസ്ഥാന്‍ വീണ്ടും സഞ്ജുവിനെ വാങ്ങിക്കുകയായിരുന്നു. എട്ട് കോടിക്കാണ് രാജസ്ഥാന്‍ ആ സീസണില്‍ സഞ്ജുവിനായി ചെലവിട്ടത്. അടുത്ത നാല് വര്‍ഷവും ഇതേ തുകയാണ് ലഭിച്ചത്. 2021ലാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്.
അടുത്ത സീസണില്‍ സഞ്ജുവിന്റെ പ്രതിഫലവും അവര്‍ ഉയര്‍ത്തി. 14 കോടി രൂപയാണ് 2022 സീസണ്‍ മുതല്‍ സഞ്ജുവിന് ലഭിക്കുന്നത്. ഇത് ടീമിനെ നയിക്കുന്നത് കൊണ്ട് കൂടിയാണ് ലഭിക്കുന്നത്. 14 മത്സരങ്ങളുണ്ടെങ്കില്‍ ഒരു മത്സരത്തിന് ഒരു കോടി എന്ന നിരക്കിലാണ് സഞ്ജുവിന് ലഭിക്കുന്ന പ്രതിഫലം. മറ്റ് പുരസ്‌കാരങ്ങളിലൂടെ ലഭിക്കുന്ന തുക വേറെയും ലഭിക്കും. ഐപിഎല്ലില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സഞ്ജു. ബിസിസിഐയുടെ ഗ്രേഡ് സി പ്രകാരം 1 കോടി രൂപയും സഞ്ജുവിന് ലഭിക്കും. അതേസമയം തിരുവനന്തപുരത്ത് വലിയൊരു വീടും സഞ്ജുവിനുണ്ട്.












Click it and Unblock the Notifications