Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു സാംസന്റെ സെഞ്ച്വറിയേക്കാള്‍ വലുതാണ് അവന്റെ നേട്ടം; പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ ചര്‍ച്ചാ വിഷയം. 2014ല്‍ ടീമില്‍ അരങ്ങേറിയ സഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ കന്നി സെഞ്ച്വറി കുറിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ വിദഗ്ധരെല്ലാം സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണ്. 114 പന്തിലാണ് സഞ്ജു 108 റണ്‍സെടുത്തത്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

അതേസമയം മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കര്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിനേക്കാള്‍ മികവുറ്റ ഒരു കാര്യം ഇന്ത്യന്‍ ടീമില്‍ ഈ പരമ്പരയില്‍ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ്. സഞ്ജുവിന്റെ സെഞ്ച്വറിയേക്കാള്‍ വലുതാണ് അര്‍ഷ്ദീപ് സിംഗിന്റെ നേട്ടമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

sanju-samson

അര്‍ഷ്ദീപ് ഫോമിലേക്ക് ഉയര്‍ന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും മികവുറ്റ കാര്യമെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റാണിത്. സഞ്ജുവിന്റെ ബാറ്റിംഗ് പെര്‍ഫോമന്‍സിനേക്കാള്‍ വലിയ കാര്യമാണിതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഇഎഎസ്പിഎന്‍ ക്രിക്കിന്‍ഫോയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ പരമ്പരയില്‍ നേരത്തെ തന്നെ അഞ്ച് വിക്കറ്റ് അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച ബൗളര്‍മാരെയാണ് അര്‍ഷ്്ദീപ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ഡി സോര്‍സിയെ പുറത്താക്കാന്‍ അര്‍ഷ്ദീപ് എറിഞ്ഞ സ്വിംഗിംഗ് പന്തുകള്‍ വളരെ മികച്ചതായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

തീര്‍ത്തും കളിക്കാന്‍ പറ്റാത്ത ഒരു പന്താണ് ഡി സോര്‍സിക്കെതിരെ അര്‍ഷ്ദീപ് എറിഞ്ഞത്. അതും ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തായത്. ഇന്ത്യന്‍ ടീമിന്റെ മുഴുവനായ ടീം എത്തിയാലും തീര്‍ച്ചയായും അര്‍ഷ്ദീപ് ആ ടീമിലുണ്ടാവും, സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയതിനേക്കാള്‍ പോസിറ്റീവായ കാര്യമാണ് അര്‍ഷ്ദീപ് ഫോമിലേക്ക് ഉയര്‍ന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

അതേസമയം സഞ്ജുവിന്റെ ബാറ്റിംഗിനെ വാനോളം അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ചാണ് സഞ്ജു ആ സെഞ്ച്വറി അടിച്ചെടുത്തതെന്ന് മഞ്ജരേക്കര്‍ പറയുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനോടുള്ള തന്റെ ആരാധന വര്‍ധിച്ചുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

സഞ്ജു 80 പന്തില്‍ സെഞ്ച്വറി അടിച്ചെങ്കില്‍ തീര്‍ച്ചയായും മികച്ചതാണെന്ന് നമ്മളെല്ലാം പറഞ്ഞേനെ. എന്നാല്‍ അഞ്ചാം ഓവറില്‍ ക്രീസിലെത്തിയതാണ് സഞ്ജു. സെഞ്ച്വറി നേടുന്നത് 44ാം ഓവറിലാണ്. ടീമിന് ആവശ്യമായ ശൈലിയിലാണ് സഞ്ജു ബാറ്റ് വീശിയത്. അതും തന്റെ ശൈലിക്ക് വിരുദ്ധമായ രീതിയിലായിരുന്നു ആ ബാറ്റിംഗ്.

അതുകൊണ്ട് തന്നെ ഈ ഇന്നിംഗ്‌സ് വളരെ മികച്ചതാണ്. അദ്ദേഹത്തോടുള്ള തന്റെ ഇഷ്ടം കൂടുതലായിരിക്കുകയാണെന്നും മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. അതേസമയം സുനില്‍ ഗവാസ്‌കറും സഞ്ജുവിനെ പ്രശംസിച്ചു. സഞ്ജുവിന്റെ കരിയര്‍ ഈ സെഞ്ച്വറി കൊണ്ട് മാറുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+