Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവോ പന്തോ? ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ ആരാകും? ഇനി കണക്കുകൾ സംസാരിക്കട്ടെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സഞ്ജു സാംസൺ ടീമിൽ ഇടം നേടിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഞ്ജുവിനൊപ്പം ഋഷഭ് പന്താണ് ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുള്ള മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ. നിലവിൽ ഐപിഎൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷമാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ പതിനഞ്ച് അംഗ ടീമിൽ ആരൊക്കെ ആദ്യ ഇലവനിൽ ഇറങ്ങുമെന്നുള്ളത് ഐപിഎൽ ഉൾപ്പെടെ പരിഗണിച്ചാവും എന്നുറപ്പാണ്. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ഫസ്‌റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സഞ്ജുവും ഋഷഭ് പന്തും ഒരുപോലെ ഈ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

sanjupant

എന്നാൽ അന്തിമ തീരുമാനം ആർക്ക് അനുകൂലമാകും എന്നത് സെലക്‌ടർമാരുടെ കരങ്ങളിലാണ്. എങ്കിലും ആരാധകർ കണക്കുകളുടെ ബലത്തിൽ സംസാരിക്കുമ്പോൾ സഞ്ജു സാംസണ് നേരിയ മുൻ‌തൂക്കം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതിനെ സാധൂകരിക്കുന്ന കണക്കുകളും അവർ പുറത്തുവിടുന്നുണ്ട്. ഐപിഎൽ തന്നെയാണ് അതിനായി അവർ ആശ്രയിക്കുന്നത്.

സഞ്ജുവിന്റെ ഐപിഎൽ

ഈ തവണത്തെ ഐപിഎൽ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസൺ ആവുമെന്നാണ് ഇപ്പോഴത്തെ നിലയിൽ മനസിലാവുന്നത്. ഓരോ മത്സരത്തിലും തന്റെ ഇമ്പാക്റ്റ് എന്താണെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായി സ്ഥിരതയോടെ ബാറ്റിങ് നടത്തുന്ന സഞ്ജു സാംസൺ സ്ട്രൈക്ക് റേറ്റിൽ ഉൾപ്പെടെ മറ്റ് പലരേക്കാളും മുന്നിലാണ്.

11 ഇന്നിംഗ്‌സുകളിൽ നിന്നായി 471 റൺസ് നേടിയ സഞ്ജു സാംസൺ റൺസ് പട്ടികയിൽ വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, ട്രാവിസ് ഹെഡ് എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ടൂർണമെന്റിൽ സഞ്ജു അഞ്ച് അർധസെഞ്ചുറികളാണ് നേടിയത്. അതുകൊണ്ട് തന്നെ ഐപിഎൽ പതിനേഴാം സീസൺ അവിസ്‌മരണീയ അനുഭവമായി താരം മാറ്റുകയാണ്.

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന 163.5 എന്ന സ്‌ട്രൈക്ക് റേറ്റ് ടൂർണമെന്റിൽ ഇതേ നമ്പറിൽ ബാറ്റ് വീശുന്ന മറ്റ് താരങ്ങളേക്കാൾ ഒരുപടി മുകളിലാണ്. അതുകൊണ്ട് തന്നെ മധ്യ നിരയിൽ നങ്കൂരമിട്ട കളിയ്ക്കാൻ കെൽപുള്ള, അതേ സമയം തന്നെ കൂറ്റനടി നടത്താൻ ശേഷിയുള്ള സഞ്ജുവിന് തന്നെ നറുക്ക് വീഴുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

ഋഷഭ് പന്തും മോശമല്ല

ഇത്തവണ ഐപിഎല്ലിൽ ഋഷഭ് പന്തും മികച്ച പ്രകടനം തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്. 12 ഇന്നിങ്‌സുകളിൽ നിന്നായി 413 റൺസാണ് പന്തിൻ്റെ സമ്പാദ്യം. എന്നാൽ ശരാശരി സഞ്ജുവിനേക്കാൾ വളരെ താഴെയാണ്. എന്നാൽ അത് ഇവരുടെ ബാറ്റിംഗ് ഓർഡറിലെ വ്യത്യാസം കൊണ്ട് കൂടിയാണ് എന്നതാണ് യാഥാർഥ്യം. എങ്കിലും നിലവിലെ ഫോമിൽ സഞ്ജു തന്നെയാവും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+