Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിനെ ഇനി പിടിച്ചാല്‍ കിട്ടില്ല, ലോകകപ്പില്‍ കാണാം കളി; പന്തിന് മുകളിലെത്തുമെന്ന് സംഗക്കാര

സഞ്ജു സാംസണ്‍ ഐപിഎല്ലിലെ വിവാദ പുറത്താകലിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിരവധി പേര്‍ സഞ്ജു ഔട്ടല്ല എന്ന തരത്തില്‍ പിന്തുണയുമായി വന്നിരുന്നു. എന്നാല്‍ ചിലര്‍ അമ്പയറെ പിന്തുണയ്ക്കുകയും ചെയ്തു. പുറത്താകലിനെ ചോദ്യം ചെയ്തതിന് സഞ്ജുവിന് ബിസിസിഐ പിഴയിട്ടിരുന്നു.

എന്നാല്‍ ഇതെല്ലാം രാജസ്ഥാന്‍ ടീം ഇപ്പോള്‍ മറന്നിരിക്കുകയാണ്. സഞ്ജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ടീമിന്റെ കോച്ച് കൂടിയായ കുമാര്‍ സംഗക്കാര. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ പുതിയൊരു സഞ്ജു സാംസണെ കാണാനാവുമെന്ന് സംഗക്കാര പറയുന്നു. ആരാധകര്‍ക്ക് ആവേശം പകര്‍ന്നാണ് സംഗക്കാര ഈ പരാമര്‍ശം നടത്തിയത്.

sanju-samson-get-praise-from-kumar-sangakkara

ലോകകപ്പില്‍ റിഷഭ് പന്തിന് മുകളില്‍ സഞ്ജുവിനെ ടീം പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകുമെന്നാണ് കരുതുന്നതെന്നും സംഗക്കാര വ്യക്തമാക്കി. ലോകകപ്പില്‍ പുതിയൊരു സഞ്ജുവിനെ കാണാം. ഗംഭീര പ്രകടനം തന്നെ താരം കാഴ്ച്ചവെക്കുമെന്നും സംഗക്കാര പറയുന്നു.

ഈ ഐപിഎല്‍ സീസണില്‍ സംഗക്കാരുടെ മേല്‍നോട്ടത്തില്‍ ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ച്ചവെക്കുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 471 റണ്‍സാണ് സഞ്ജു ഇതുവരെ അടിച്ചെടുത്തത്. ഏഴ് പുറത്താകലുകള്‍ക്ക് സഞ്ജു കീപ്പറെന്ന നിലയില്‍ നേതൃത്വം നല്‍കിയത്. ക്യാപ്റ്റനായും, കീപ്പറായും, ബാറ്റ്‌സ്മാനായും രാജസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചത് സഞ്ജുവാണ്.

സഞ്ജു ഒരു സ്‌പെഷ്യല്‍ പ്ലെയറാണ്. ഏറ്റവും ഫോക്കസ് ചെയ്ത് സഞ്ജു കളിക്കുമ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാത്തതായി യാതൊന്നും തന്നെയില്ല. വളരെ എളിമയുള്ള വ്യക്തിയാണ് സഞ്ജു. സോഷ്യല്‍ മീഡിയയില്‍ അധികം ഉണ്ടാവാറില്ല. സ്വകാര്യത സഞ്ജുവിന് വളരെ പ്രധാനപ്പെട്ടതാണ്.

ടീമിനെ ഒരുപാട് ഇഷ്ടമാണ് സഞ്ജുവിന്. അവരുടെ കാര്യങ്ങളാണ് എപ്പോഴും ശ്രദ്ധിക്കുക. കളിമികവിന് പുറമേ സഞ്ജുവിനുള്ള ക്വാളിറ്റികളാണ് അത്. ലോകകപ്പിന് പോകുന്ന ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നും സംഗക്കാര പറഞ്ഞു. സഞ്ജു ഇപ്പോള്‍ കൂടുതല്‍ പക്വത വന്ന കളിക്കാരനാണ്. ശൈലി മാറ്റിയത് കൊണ്ട് മികവ് കൂടുതലായി കാണിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിന് ഇപ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയുണ്ട്. ചില സമയത്ത് സഞ്ജുവിന് ഏകാഗ്രത നഷ്ടമാകാറുണ്ട്. അത് പറഞ്ഞ് പരിഹരിച്ചിട്ടുണ്ട്. മനോനില സഞ്ജു ഒരുപാട് മാറ്റിയിട്ടുണ്ട്. ഒരുപാട് പരിശീലനം നടത്തുക മാത്രമല്ല ബാറ്റ്‌സ്മാന്‍ ചെയ്യേണ്ടത്. അതിനനുസരിച്ച് വിശ്രമം ആവശ്യമാണ്. ശാരീരികമായും മാനസികമായും തളര്‍ന്നാല്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല.

സഞ്ജു നന്നായി തന്നെ വിശ്രമിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ കളിക്കളത്തില്‍ കാണിക്കുന്ന മിടുക്കിന് കാരണമെന്നും സംഗക്കാര വ്യക്തമാക്കി. അതേസമയം ടി20 ലോകകപ്പ് ടീമില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാണ് ഉള്ളത്. പന്തും ഫോമിലായതിനാല്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+