സഞ്ജു സാംസണ്‍ ലോകകപ്പില്‍ തിളങ്ങിയാല്‍ ലോകം അറിയും, ഇല്ലെങ്കില്‍... മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: സഞ്ജു സാംസണ്‍ ദീര്‍ഘകാലത്തെ പ്രയത്‌നത്തിന് ശേഷം ഇന്ത്യന്‍ ലോകകപ്പിന് ടീമിലെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതും ഇത് ആദ്യമെന്ന് പറയാം. ഇത്തവണ ഐപിഎല്ലിലെ മികച്ച ഫോമിനെ അടിസ്ഥാനമാക്കിയാണ് താരത്തെ ടീമിലെടുത്തത്. 13 മത്സരങ്ങളില്‍ നിന്ന് 504 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ഒരു സീസണില്‍ 500 റണ്‍സില്‍ അധികം സഞ്ജു നേടുന്നതും ആദ്യമായിട്ടാണ്. ടീമിലെ രണ്ട് വിക്കറ്റ് കീപ്പര്‍ ചോയ്‌സുകളില്‍ ഒന്നും സഞ്ജുവാണ്. റിഷഭ് പന്താണ് മറ്റൊരു താരം. ഇപ്പോഴിതാ സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകളെ കുറിച്ച് ഗൗതം ഗംഭീര്‍ മനസ്സുതുറന്നിരിക്കുകയാണ്. സഞ്ജുവിന് കഴിവ് തെളിയിക്കേണ്ട ലോകകപ്പാണിതെന്ന് ഗംഭീര്‍ പറയുന്നു.

സഞ്ജു ദീര്‍ഘകാലമായി ഐപിഎല്‍ കളിക്കുന്നുണ്ട്. ഇനി ആ പരിചയസമ്പത്ത് ഇന്ത്യക്ക് വേണ്ടി കളി ജയിക്കുന്നതിനായി ഉപയോഗപ്പെടുത്തണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ ഇപ്പോള്‍ മികച്ച പ്രകടനത്തിന്റെ പേരില്‍ ലോകകപ്പ് ടീമിലെത്തിയിരിക്കുകയാണ്.
ആ അവസരം സഞ്ജുവിന് വന്നുചേര്‍ന്നിരിക്കുകയാണ്. ഇനി ചെയ്യേണ്ടത് മത്സരങ്ങള്‍ വിജയിക്കുന്നു എന്ന് ഉറപ്പാക്കുകയാണ്. ഇന്ത്യന്‍ ടീം വിജയിക്കുമെന്ന് സഞ്ജു അവസരം കിട്ടുമ്പോഴെല്ലം ഉറപ്പാക്കണം. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോഴുള്ള പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. ഇപ്പോള്‍ സഞ്ജു പുതുമുഖമല്ലെന്ന് ഓര്‍ക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് എന്തായിരിക്കുമെന്ന് ഇപ്പള്‍ സഞ്ജുവിന് അറിയാം. ഐപിഎല്ലില്‍ സഞ്ജു മികവുറ്റ പ്രകടനമാണ് നടത്തിയത്. അതേമികവ് ലോകകപ്പില്‍ സഞ്ജു പുറത്തെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. ലോകത്തിന് മുന്നില്‍ തന്റെ കഴിവുകള്‍ എന്തൊക്കെയാണ് കാണിക്കാനുള്ള അവസരമാണ് സഞ്ജുവിന് വന്നുചേര്‍ന്നിരിക്കുന്നത്.
ഈ ഘട്ടത്തില്‍ സഞ്ജു അത് തെളിയിക്കുമെന്നാണ് വിശ്വാസം. ലോകകപ്പ് പോലൊരു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിങ്ങള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ലോകം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുമെന്നും ഗംഭീര്‍ പറയുന്നു. ഒരു ബാറ്റ്‌സ്മാന്റെ മികവ് അധികമൊന്നും സമയം വേണ്ട. അഞ്ച് മിനുട്ട് ഏത് ടൈപ്പ് കളിക്കാരനാണ് ഒരാളെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
മാനസികമായി നിങ്ങള്‍ എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നത്. കളി മികവ് കൊണ്ടും അങ്ങനെ തന്നെയാണ്. അല്ലെങ്കില്‍ ദീര്‍ഘകാലം ഇങ്ങനെ പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ഫിറ്റ്‌നെസ്, പവര്‍ ഹിറ്റിംഗ്, കീപ്പംഗ്, ക്യാപ്റ്റന്‍സി എന്നിവയെല്ലാം നമ്മളെ അളക്കാനുള്ള ഘടകങ്ങളാണ്. ഇക്കാര്യങ്ങളിലൊന്നും സഞ്ജു മോശം കാര്യങ്ങള്‍ ചെയ്തിട്ടില്ല.
ക്യാപ്റ്റന്‍സിയിലൂടെ നിങ്ങള്‍ കൃത്യമായി മത്സരത്തെ മനസ്സിലാക്കാന്‍ തുടങ്ങും. എങ്ങോട്ട് ഒരു കളി പോകുന്നതെന്നും മനസ്സിലാക്കാനാവും. ഇങ്ങനെയുള്ള അവസരത്തിലാണ് നിങ്ങള്‍ മികച്ച ബാറ്റ്‌സ്മാനായും മാറുക. സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ ക്യാപ്റ്റന്‍സി മികവ് പ്രതിഫലിക്കട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും ഗംഭീര്‍ പറഞ്ഞു.












Click it and Unblock the Notifications