സഞ്ജു സാംസണ്‍ പൊളിയാണ്, അവന്‍ ഇറങ്ങിയാല്‍ കളി മാറും, ദുബെയെ മാറ്റണം; തുറന്നടിച്ച് ശ്രീശാന്ത്
സഞ്ജു സാംസണ്‍ ടി20 ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. 3 മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സഞ്ജുവിനെ ടീം കളത്തില്‍ ഇറങ്ങിയിട്ടില്ല. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സഞ്ജു സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഒരു റണ്‍സിന് പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്.
എന്നാല്‍ സഞ്ജുവിനെ ഇപ്പോള്‍ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയാണ് ശ്രീശാന്ത്. ഇനി സൂപ്പര്‍ 8 പോരാട്ടമാണ് നടക്കാനുള്ളത്. രോഹിത് ശര്‍മ ഇതുവരെ ടീമിന്റെ വിന്നിംഗ് കോമ്പിനേഷന്‍ മാറ്റാന്‍ തയ്യാറായിട്ടില്ല. ടീമില്‍ പക്ഷേ മാറ്റങ്ങള്‍ വേണമെന്ന് പറയുകയാണ് ശ്രീശാന്ത്. അതിന് വേണ്ട നിര്‍ദേശങ്ങളും ശ്രീശാന്ത് മുന്നോട്ട് വെച്ചിട്ടുണ്ട്.

ടീമില്‍ മധ്യനിരയില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മാറ്റണമെന്ന് ശ്രീശാന്ത് പറയുന്നു. പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. നമുക്കെല്ലാവര്‍ക്കും അറിയാം സഞ്ജുവിന് മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാനാവുമെന്ന് കാര്യം. ശിവം ദുബെയ്ക്ക് പകരം സഞ്ജുവിന് അവിടെ കളിക്കാനാവും.
ദുബെ സ്‌ട്രൈക്ക് മാറുന്നതിലാണ് ഫോക്കസ് ചെയേണ്ടത്. അത് കാര്യമായി നടക്കുന്നില്ല. അതുപോലെ ബൗളിംഗും ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും ആ സ്ഥാനത്തിന് മാറ്റം വരണം. സഞ്ജു ആ പൊസിഷനില്‍ ഗംഭീര ചോയ്‌സായിരിക്കും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ സഞ്ജുവിനാകും. അതുപോലെ സ്‌കോറിംഗിന്റെ വേഗം കൂട്ടാനും സാധിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
ന്യൂയോര്‍ക്കിലെയോ, ബാര്‍ബഡോസിലെയോ ഇനി അതല്ലെങ്കില്‍ മറ്റേതെങ്കിലും പിച്ചിലോ ആണ കളിക്കുന്നതെങ്കില്‍, ഇന്ത്യക്ക് മൂന്നോ നാലോ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായാല്‍ ടീമിനെ മുന്നോട്ട് നയിക്കാനാവുന്ന താരമാണ് സഞ്ജു. മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിനാകും. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ പോലെ ഫിനിഷറാവാനും സഞ്ജുവിന് സാധിക്കുമെന്നും ശ്രീശാന്ത് അവകാശപ്പെട്ടു.
അതേസമയം ആദ്യ രണ്ട് മത്സരത്തിലും ദുബെ തിളങ്ങിയിരുന്നില്ല. എന്നാല്‍ യുഎസ്സിനെതിരെ 35 പന്തില്‍ 31 റണ്‍സുമായി ദുബെ പുറത്താവാതെ നിന്നിരുന്നു. സൂര്യകുമാറിനൊപ്പം ടീമിനെ മുന്നോട്ട് നയിക്കാനും, വിജയത്തിലെത്തിക്കാനും ദുബെയ്ക്ക് സാധിച്ചിരുന്നു.
സഞ്ജുവിന് മികച്ച ഫോമും അതുപോലെ ഫീല്‍ഡിംഗിലെ മികവുമുണ്ട്. ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡറിനെ കരുത്തുറ്റതാക്കാന്‍ സഞ്ജു വരുന്നതിലൂടെ സാധിക്കും. സഞ്ജുവിന് റണ്‍സ് നേടാന്‍ അതിയായ ആഗ്രഹമുണ്ട്. അവസരത്തിനായി കാത്തിരിക്കുകയാണ് അവന്‍. വിക്കറ്റ് കീപ്പിംഗിന് പുറമേ അതിഗംഭീര ഫീല്‍ഡറുമാണ് സഞ്ജുവെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
തീര്‍ച്ചയായും ഇന്ത്യക്ക് ഒരു ഫ്‌ളെക്‌സിബിള്‍ ആയ ടീമിനെയാണ് ആവശ്യം. മുന്നിലുള്ള അവസരങ്ങളാണ് നോക്കുന്നത്. കോലിയും രോഹിത് ഓപ്പണ്‍ ചെയ്താല്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.












Click it and Unblock the Notifications