Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു ആരാ മോൻ; 8 ലക്ഷത്തിൽ തുടങ്ങി 82 കോടിയിലേക്ക്, ഈ മലയാളി താരം ആസ്‌തിയിലും പുലി തന്നെ

ഇന്ത്യൻ പ്രീമിയർ രാജസ്ഥാൻ റോയൽസിന്റെ അമരക്കാരനായ സഞ്ജു സാംസൺ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എന്ന് വേണമെങ്കിൽ പറയാം. തന്റെ പ്രതിഭ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ക്രിക്കറ്റിൽ തന്റേതായ മേൽവിലാസം നേടിയെടുത്ത സഞ്ജു ഇപ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരവും ക്യാപ്പ്‌റ്റനും ഒക്കെയാണ്.

എന്നാൽ അവിടേക്കുള്ള സഞ്ജുവിന്റെ യാത്ര കഠിനവും ദുഷ്‌കരവും ആയിരുന്നെന്ന് നമുക്ക് താരത്തിന്റെ കരിയർ പരിശോധിച്ചാൽ കൃത്യമായി മനസിലാക്കാൻ കഴിയും. ഐപിഎല്ലിൽ അടിസ്ഥാന വിലയുണ്ടായിരുന്ന കൗമാരക്കാരൻ അവിടെ നിന്ന് നടന്നുകയറിയത് ടൂർണമെന്റിലെ വിലയേറിയ താരങ്ങളിൽ ഒരാൾ എന്ന നേട്ടത്തിലേക്കാണ്. നോക്കാം സഞ്ജുവിന്റെ സമ്പത്തിൽ ഉണ്ടായ വർധന.

sanjuiplnetworth

സഞ്ജു സാംസൺ ഐപിഎൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വാർഷിക കരാർ തന്നെയാണ് മറ്റെല്ലാ താരങ്ങളെയും പോലെ സഞ്ജു സാംസണിന്റെയും വരുമാനത്തിന്റെ ഏറ്റവും വലിയ ഉറവിടം. നിലവിൽ താരത്തിന്റെ ഐപിഎൽ വരുമാനം വർഷത്തിൽ 14 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ സഞ്ജുവിന്റെ ടീമായ റോയൽസ് താരത്തെ ലേലത്തിൽ വയ്ക്കാറില്ല. പകരം നേരിട്ട് പണം കൊടുത്ത് നിലനിർത്തുന്ന രീതിയാണ് പിന്തുടരുന്നത്.

സഞ്ജുവിന്റെ ഐപിഎൽ ചരിത്രം ആരംഭിക്കുന്നത് 2013 മുതലാണ്. ഇപ്പോഴത്തെ ടീമായ രാജസ്ഥാൻ റോയൽസ് തന്നെയാണ് സഞ്ജുവിന്റെ ആദ്യം ടീം. ആ വർഷം എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയാണ് താരം മടങ്ങിയത്. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ എട്ട് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെങ്കിലും അവിടെ സഞ്ജുവിന് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

തന്റെ ആദ്യ ഐപിഎൽ വരുമാനത്തിന്റെ നൂറിരട്ടിയിൽ അധികമാണ് ഇപ്പോൾ സഞ്ജു നേടുന്ന വരുമാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൊത്തം ഐപിഎൽ സീസണുകളിൽ നിന്നായി സഞ്ജു 90 കോടിയിലധികം രൂപ വരുമാനമായി നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 29കാരനെ സംബന്ധിച്ച് ചെറിയ തുകയല്ല എന്നോർക്കണം.

മറ്റ് വരുമാനം

സഞ്ജു നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി വാർഷിക കരാറിൽ ഏർപ്പെട്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ്. എങ്കിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം അല്ലാത്തതിനാൽ സഞ്ജു സാംസണിനെ ആസ്‌തിയിൽ ബിസിസിഐ വഹിച്ച [പങ്ക് താരതമ്യേന ചെറുതാണെന്ന് വേണമെങ്കിൽ പറയാം. വർഷത്തിൽ ഒരു കോടി രൂപയുള്ള സി ഗ്രേഡ് കരാറാണ് സഞ്ജുവുമായി ബോർഡിനുള്ളത്. ഇതല്ലാതെ ഓരോ മത്സരങ്ങൾക്ക് പ്രത്യേകം മാച്ച് ഫീ ഉൾപ്പെടെ ലഭിക്കും.

ആസ്‌തികൾ

തിരുവനന്തപുരം വിഴിഞ്ഞത്ത് സഞ്ജുവിന് ഒരു ആഡംബര വസതിയുണ്ട്. ഇത് കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ വെവ്വേറെ വസ്‌തുക്കളിലായി നാല് കോടിയിലധികം വരുന്ന നിക്ഷേപവും സഞ്ജുവിന് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ വിവിധ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും സഞ്ജു സാംസൺ അഭിനയിക്കുന്നുണ്ട്.

കാർ സശേഖരം

താരതമ്യേന വളരെ വലിയൊരു കാർ ശേഖരം തന്നെ സഞ്ജു സാംസൺ സ്വന്തമായി ഉണ്ടാക്കി എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ റേഞ്ച് റോവർ സ്‌പോർട്ട്, ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് എന്നിവ ഉൾപ്പെടെ ആഡംബര കാറുകളുടെ നീണ്ട നിര തന്നെ സഞ്ജുവിന്റെ ഗ്യാരേജിലുണ്ടെന്നാണ് വിവരം.

സഞ്ജുവിന്റെ കുടുംബം

തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ് സഞ്ജു സാംസൺ. ചെറുപ്പകാലം മുഴുവൻ ഡൽഹിയിൽ ചിലവഴിച്ച സഞ്ജുവിന്റെ പിതാവ് വിശ്വനാഥനും മാതാവ് ലാലിയുമാണ്. ചാരുലതയാണ് സഞ്ജു സാംസണിന്റെ ഭാര്യ. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് സഞ്ജുവിനെ ഇന്ത്യൻ ടീം വരെ എത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+