Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറി അടിച്ചു കയറിവന്ന് സർഫറാസ് ഖാൻ; സമ്പത്തിലും കേമൻ, ആസ്‌തി 16 കോടിക്ക് മുകളിൽ?

ഇന്ത്യൻ ക്രിക്കറ്റിലെ വരുംകാല സൂപ്പർ സ്‌റ്റാറുകളിൽ ഒന്നാവാൻ കെൽപ്പുള്ള താരമാണ് സർഫറാസ് ഖാൻ എന്ന് താരം പലകുറി തെളിയിച്ചതാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനങ്ങൾ തുടരുമ്പോഴും താരത്തിന് പലപ്പോഴും വെല്ലുവിളിയായിരുന്നത് ഇന്ത്യൻ ടീമിലേക്ക് ക്ഷണം കിട്ടുന്നില്ലെന്ന കാര്യമായിരുന്നു. ഇപ്പോഴിതാ അതിന് പരിഹാരവും വിമർശകർക്കുള്ള മറുപടിയും ഒക്കെ നൽകിയിരിക്കുകയാണ് താരം.

ന്യൂസിലൻഡിന് എതിരായ ടെസ്‌റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടി താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഇന്ത്യൻ നിര ആദ്യ ഇന്നിംഗ്‌സിൽ കിവീസ് ബൗളർമാർക്ക് മുൻപിൽ തകർന്നുവീണെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചതിന്റെ കാരണം സർഫറാസ് മുന്നിൽ നയിച്ചതാണ്.

sarfaraskhannetworth

മത്സരത്തിൽ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ കഠിനാധ്വാനവും അർപ്പണ മനോഭാവവും പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ ഈ ചെറുപ്രായത്തിൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ അധികം കളിക്കാതെ തന്നെ താരം സമ്പാദിച്ചു കൂട്ടിയതും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സർഫറാസ് ഖാൻ: ആസ്‌തി എത്ര?

ഇന്ത്യൻ ടീമിൽ കളിക്കുന്നതിന് മുൻപ് താരം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ മികവ് തെളിയിച്ചതാണ്. ഐപിഎല്ലിൽ 2015 മുതൽ സാന്നിധ്യം അറിയിച്ച താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ എട്ട് സീസണുകൾക്ക് ഇടയിൽ ഒട്ടേറെ ടീമുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളുടെ ഭാഗമായി സർഫറാസ് ബാറ്റ് വീശിയിട്ടുണ്ട്.

തന്റെ കരിയറിൽ പല ഘട്ടത്തിലും ധാരാളം വിമർശനങ്ങളെയും നേരിടേണ്ടി വന്ന വ്യക്തി കൂടിയാണ് അദ്ദേഹം. പ്രത്യേകിച്ചും ഫിറ്റ്നസ്, ശാരീരിക വിഷയങ്ങൾ, അമിതമായ വണ്ണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പലരും താരത്തെ വിമർശിച്ചിരുന്നത്‌. എന്നാൽ ഇവയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് സർഫറാസ് ഇപ്പോൾ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സർഫറാസ് ഖാന്റെ ആസ്‌തി ഏകദേശം 2 മില്യൺ ഡോളറാണ്, അതായത് ഏകദേശം 16.6 കോടി രൂപ. ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ , അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയിൽ നിന്നാണ് പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്. ഇവയൊന്നും കൂടാതെ ധാരാളം ബ്രാൻഡുകളുടെ ഭാഗമായി സർഫറാസ് കരാർ ഒപ്പിട്ടുണ്ട്.

ഇത്രയൊക്കെ ആണെങ്കിലും തന്റെ സമ്പത്തിലും പ്രശസ്‌തിയിലും മതിമറക്കുന്ന ആളല്ല സർഫറാസ് ഖാൻ എന്നത് അദ്ദേഹത്തിന്റെ ജീവിത ശൈലിയിൽ നിന്ന് വ്യക്തമാണ്. മുംബൈയിൽ താൻ ജനിച്ചു വളർന്ന വീട്ടിൽ തന്നെയാണ് താരം ഇപ്പോഴും കഴിയുന്നത്. വാഹന ശേഖരത്തിൽ ആഡംബരമെന്ന് വിശേഷിപ്പിക്കാൻ മാത്രമുള്ളതില്ല, ഒരു റെനോ ഡസ്‌റ്റർ എസ്‌യുവി, ഔഡി എന്നിവ മാത്രമാണ് ഇതിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+