സച്ചിന്റെ പകുതിയില്ല, പാകിസ്താനിലെ ജനപ്രിയ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയുടെ ആസ്തി എത്രയെന്നറിയുമോ?
വെടിക്കെട്ട് ബാറ്റിംഗ് എന്ന് പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്ന പേര് ആരുടേതായിരിക്കും. ഇന്ത്യയിലാണെങ്കില്‍ അത് മഹേന്ദ്ര സിംഗ് ധോണിയുടെയോ വീരേന്ദര്‍ സെവാഗിന്റെയോ ഒക്കെ പേരാവും. എന്നാല്‍ പാകിസ്താന്‍ ഒറ്റ പേര് മാത്രമേ അതിനുണ്ടാവൂ. ഷാഹിദ് അഫ്രീദിയെന്ന സൂപ്പര്‍ താരമാണ് പാകിസ്താനിലെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റര്‍.
അതേസമയം സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് അഫ്രീദിക്കുള്ളത്. എന്നാല്‍ ഈ ആസ്തി ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും, വിരാട് കോലിയുടെയും പകുതി മാത്രമേ ഉണ്ടാവൂ. സച്ചിന്റെയും അഫ്രീദിയുടെ ആസ്തി എത്രയാണെന്ന് അറിയുമോ? ഇല്ലെങ്കില്‍ ഇതൊന്ന് പരിശോധിക്കാം.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ലോകത്തെ ഞെട്ടിച്ച ബാറ്റ്‌സ്മാനാണ് അഫ്രീദി. കുറഞ്ഞ പന്തില്‍ സെഞ്ച്വറിയടിച്ചതിന്റെ റെക്കോര്‍ഡുകള്‍ അടക്കം അഫ്രീദിയുടെ പേരിലായിരുന്നു. താരത്തിന്റെ ആസ്തി സാധാരണ പാകിസ്താന്‍ താരങ്ങളേക്കാള്‍ ഉയരത്തിലാണ്. 390 കോടിയുടെ ആസ്തിയാണ് അഫ്രീദിക്കുള്ളത്.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊന്നായിട്ടാണ് അഫ്രീദിയെ കാണുന്നത്. ഏകദിനത്തില്‍ 8000 റണ്‍സില്‍ അധികവും, നാനൂറിന് അടുത്ത് വിക്കറ്റുകളും അഫ്രീദി സ്വന്തമാക്കിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി പരിഗണിക്കാന്‍ ഇത്രയും മികച്ച റെക്കോര്‍ഡുകള്‍ ധാരാളമാണ്.
അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് താരത്തെ പാകിസ്താനില്‍ ജനപ്രിയനാക്കിയത്. പതിനെട്ട് വര്‍ഷത്തോളമാണ് അഫ്രീദിയുടെ ബാറ്റിംഗിനെ ബൗളര്‍മാര്‍ ഭയന്നിരുന്നത്. അതിവേഗ സെഞ്ച്വറികളും താരത്തില്‍ നിന്ന് പിറന്നിരുന്നു. 2009ല്‍ ടി20 ലോകകപ്പ് നേടാന്‍ പാകിസ്താനെ സഹായിച്ചത് അഫ്രീദിയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ പാകിസ്താന്‍ നേടിയ സുപ്രധാന ലോകകപ്പുകളില്‍ ഒന്നാണിത്. ഇത് തന്നെയാണ് പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ക്രിക്കറ്ററായി അഫ്രീദിയെ മാറ്റുന്നത്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സമ്പത്തിന്റെ പകുതി മാത്രമാണ് അഫ്രീദിക്കുള്ളത്. ഇരുടീമിലെയും പ്രതിഫലം തന്നെയാണ് ഇതിന് പ്രധാന കാരണം.
സച്ചിന്റെ ആസ്തി 1250 കോടി രൂപയാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ് സച്ചിന്‍. വിരമിച്ചതിന് ശേഷവും സച്ചിന്റെ ബ്രാന്‍ഡ് മൂല്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. സച്ചിനുമായി സമ്പത്തിന്റെ കാര്യത്തില്‍ താരതമ്യം പോലും സാധ്യമല്ല അഫ്രീദിക്ക്. ക്രിക്കറ്റ് കളത്തില്‍ നിന്ന് അത്ര വലിയ റെക്കോര്‍ഡുകളാണ് സച്ചിന്‍ നേടിയിരിക്കുന്നത്.
നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന താരം ബാബര്‍ അസമാണ്. പാകിസ്താനിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനാണ്. 400 കോടിയിലേറെ രൂപയുടെ സമ്പത്തുണ്ട് ഇമ്രാന്‍ ഖാന് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. വിരാട് കോലിക്ക് 1050 കോടിയുടെ സമ്പത്താണ് ഉള്ളത്.












Click it and Unblock the Notifications