ലോർഡ് 'ശാർദൂൽ' എന്ന് വെറുതെയല്ല വിളിക്കുന്നത്..! ആസ്‌തി 50 കോടി കടക്കും, കെകെആർ ടീമിന്റെ ഓഹരിയും...
ഇന്ത്യൻ ക്രിക്കറ്റിൽ അത്യാവശ്യം ബാറ്റ് ചെയ്യാൻ അറിയുന്ന പേസർമാർ അധികമൊന്നുമില്ല.നിലവിൽ മീഡിയം പേസറും മിഡിൽ ഓഡർ-ഫിനിഷർ റോളിൽ ബാറ്റ് ചെയ്യുകയും ചെയ്യുന്ന ഹർദിക് പാണ്ഡ്യയാണ് ഇത്തരത്തിലുള്ള ഒരു താരം. എന്നാൽ അത് കഴിഞ്ഞാൽ ആദ്യം നമ്മുടെ മനസിൽ ഓടിയെത്തുന്ന പേര് ശാർദൂൽ താക്കൂറിന്റെതാണെന്ന കാര്യത്തിൽ സംശയമില്ല.
വാലറ്റത്തെ കൂട്ടുപിടിച്ച് ഒരു ഇന്നിംഗ്‌സ് ബിൽഡ് ചെയ്യാനും, വേണമെങ്കിൽ ഒരു അവസാന ഘട്ട രക്ഷാപ്രവർത്തനം നടത്താനുമൊക്കെ ഉള്ള ശേഷി താക്കൂറിന്റെ ബാറ്റിങിന് ഉണ്ടെന്ന് നാം പലവട്ടം കണ്ടതാണ്. ലോകകപ്പ് ടീമിൽ ഉൾപ്പെടെ താരം ഇടം നേടാനുള്ള കാരണവും ഈ വൈവിധ്യം തന്നെയായിരുന്നു. പിന്നീട് പാണ്ഡ്യ പരിക്കേറ്റ് പുറത്ത് പോയതോടെ ഷമി ടീമിൽ ഇടം നേടുകയായിരുന്നു.

ഇത്രയൊക്കെ ആണെങ്കിലും ഐപിഎല്ലിൽ വളരെയധികം മത്സര പരിചയമുള്ള താക്കൂറിന് ഈ വർഷവും കാര്യമായ നേട്ടമുണ്ടാക്കാനായി എന്നതാണ് സന്തോഷകരമായ വസ്‌തുത. നാല് കോടി രൂപ മുടക്കിയാണ് എംഎസ് ധോണിയുടെ സിഎസ്കെ താരത്തെ സ്വന്തമാക്കിയത്. ഇതോടെ താക്കൂറിന്റെ ആകെ ആസ്‌തിയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ശാർദൂൽ താക്കൂർ ആസ്‌തി
ഏകദേശം 6 മില്യൺ ഡോളറിന്റെ അഥവാ 49 കോടി രൂപയുടെ ആസ്‌തിയാണ് ഇന്ത്യൻ പേസറായ ശാർദൂൽ താക്കൂറിന് ഉള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ് താക്കൂർ. 2017ൽ ഇന്ത്യയ്‌ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യങ്ങളിൽ ഒരാളാണ്.
ബിസിസിഐയിൽ നിന്ന് ഒരു കോടി (US$130,000) വാർഷിക ശമ്പളം സ്വീകരിക്കുന്ന താക്കൂറിന് ഇതിന് പുറമെ ഏകദിന, ടി20, ടെസ്‌റ്റ് മത്സരങ്ങളിൽ നിന്നുള്ള മാച്ച് ഫീയും കളിക്കുന്നതിന് അനുസരിച്ച് ലഭിക്കുന്നുണ്ട്. പ്യുമ, സിയറ്റ്, ഡ്രീം11 തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായുള്ള ഇടപാടുകളിലൂടെ തന്റെ ആസ്‌തി അദ്ദേഹം വിപുലീകരിക്കുന്നു. ഇതിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ സഹ-ഉടമസ്ഥാവകാശ ഓഹരിയും അദ്ദേഹത്തിനുണ്ട്.
മഹാരാഷ്ട്രയിലെ പാൽഘറിൽ ശാർദുൽ താക്കൂറിന് സ്വന്തമായി ഒരു ആഡംബര ഡിസൈനർ ഹൗസ് ഉണ്ട്. കൂടാതെ, രാജ്യത്തുടനീളം ഒന്നിലധികം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും താരത്തിന്റെ പേരിലുണ്ട്. താരത്തിന്റെ കാർ ശേഖരം വളരെ ചെറുതാണെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകൾ താക്കൂറിന്റെ പക്കലുണ്ട്. മെഴ്‌സിഡസ് എസ്‌യുവി ഉൾപ്പെടെയുള്ള കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.












Click it and Unblock the Notifications