ആളുമാറി ടീമിലെത്തി, ഇന്ന് പഞ്ചാബിന്റെ ഹീറോ; 20 ലക്ഷത്തിന് വാങ്ങിയ ശശാങ്കിന്റെ ആസ്തി എത്രയെന്നറിയുമോ?
നാല് ബാറ്റ്‌സ്മാന്‍ വീണാല്‍ അതോടെ തീരുന്നതായിരുന്നു പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് നിര. എന്നാല്‍ ഈ സീസണില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് പഞ്ചാബ് നിരയില്‍ പ്രകടമായത്. മധ്യനിരയില്‍ ശശാങ്ക് സിംഗ് എന്ന ബാറ്റ്‌സ്മാന്റെ സാന്നിധ്യമാണ് പഞ്ചാബിനെ കരുത്തുറ്റ ടീമാക്കി മാറ്റിയത്. നിലവില്‍ ഐപിഎല്ലിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ്.
സണ്‍റൈസേഴ്‌സിനോട് പഞ്ചാബ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടെങ്കിലും താരമായി മാറിയത് ശശാങ്കായിരുന്നു. 25 പന്തില്‍ 46 റണ്‍സുമായി ശശാങ്ക് ഈ മത്സരത്തിലും പുറത്താവാതെ നിന്നു. തകര്‍ന്നു നിന്ന പഞ്ചാബിനെ വിജയത്തിന്റെ തൊട്ടരികില്‍ എത്തിച്ചതും ശശാങ്കും അശുതോഷും ചേര്‍ന്നായിരുന്നു.

പഞ്ചാബ് കിംഗ്‌സിലേക്കുള്ള ശശാങ്കിന്റെ വരവ് തീര്‍ത്തും യാദൃശ്ചികമായിരുന്നു. ശശാങ്കിനെയല്ല മറിച്ച് മറ്റൊരു താരത്തെയായിരുന്നു പഞ്ചാബ് വാങ്ങാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആളുമാറിയാണ് ശശാങ്ക് ടീമിലെത്തിയത്. ഇത് പഞ്ചാബിന് വലിയ നാണക്കേടായിരുന്നു. എന്നാല്‍ വീണുകിട്ടിയ അവസരം ശശാങ്ക് നല്ല രീതിയില്‍ ഉപയോഗിച്ചാണ് പഞ്ചാബിന്റെ ഹീറോയായി ശശാങ്ക് മാറിയിരിക്കുന്നത്.
പക്ഷേ ഐപിഎല്ലില്‍ ശശാങ്കിന് എപ്പോഴും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. 2017ലാണ് 33കാരനായ ശശാങ്ക് സിംഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ ഐപിഎല്ലില്‍ എത്തുന്നത്. പത്ത് ലക്ഷമായിരുന്നു അന്നത്തെ അടിസ്ഥാന തുക. 2018 താരത്തെ ആരും വാങ്ങിയില്ല. 2020ല്‍ മുപ്പത് ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയിരുന്നു. പക്ഷേ ആ സീസണിലും ശ്രദ്ധിക്കപ്പെട്ടില്ല.
2021ലും ശശാങ്കിനെ താരലേലത്തില്‍ ആരും വാങ്ങിയില്ല. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇരുപത് ലക്ഷത്തിന് താരത്തെ വാങ്ങിയിരുന്നു. ആറ് പന്തില്‍ 25 റണ്‍സാണ് ശശാങ്ക് ആ സീസണില്‍ ഗുജറാത്ത് കിംഗ്‌സിനെതിരെ അടിച്ചെടുത്തത്. 2023ല്‍ പക്ഷേ താരലേലം വന്നപ്പോള്‍ ശശാങ്കിനെ ആരും വാങ്ങിയില്ല.
ഇത്തവണത്തെ ലേലത്തില്‍ ഇരുപത് ലക്ഷത്തിനാണ് പഞ്ചാബ് കിംഗ്‌സ് ശശാങ്കിനെ ടീമിലെടുത്തത്. ഇത്തവണയാണ് ശശാങ്കിന് ഐപിഎല്ലില്‍ തിളങ്ങാനായത്. ഇനിയാരും താരത്തിന്റെ പ്രതിഭയെ ചോദ്യം ചെയ്യില്ല. ഗുജറാത്തിനെതിരെ 29 പന്തില്‍ 61 റണ്‍സടിച്ച് ടീമിനെ വിജയിപ്പിച്ചതോടെ ശശാങ്ക് പഞ്ചാബിലെ മിന്നും താരമായിരുന്നു.
ആസ്തിയുടെ കാര്യത്തില്‍ ശശാങ്ക് അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല. 1.50 കോടിക്കും 1.80 കോടിക്കും ഇടയിലാണ് താരത്തിന്റെ ആസ്തി. ഛത്തീസ്ഗഡിലെ ബിലായിലാണ് താരം ജനിച്ചത്. 2019ലാണ് ശശാങ്ക് ഛത്തീസ്ഗഡ് ടീമിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്നത്. നിലവില്‍ ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ ഛത്തീസ്ഗഡിന് വേണ്ടിയാണ് താരം കളിക്കുന്നത്. ശശാങ്ക് ഒരു സമ്പന്ന കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ശശാങ്കിന്റെ അമ്മ സുനിത സിംഗ് റിലയന്‍സ് ഇന്‍ഫോകോമിലാണ് മത്സരിക്കുന്നത്. പിതാവ് ശൈലേഷ് ഐപിഎസ് ഓഫീസറാണ്. സഹോദരി ശ്രുതിക സിംഗ് മുംബൈയിലെ ഒഎന്‍ജിസിയാണ് ജോലി ചെയ്യുന്നത്. അതേസമയം പരസ്യ ചിത്രങ്ങള്‍ക്കായി പത്ത് ലക്ഷം വരെയാണ് താരം ഈടാക്കുന്നത്. ഒന്നേ മുക്കാല്‍ കോടിയുടെ നിക്ഷേപങ്ങള്‍ താരത്തിനുണ്ട്.












Click it and Unblock the Notifications