Get Updates
Get notified of breaking news, exclusive insights, and must-see stories!

ടീമില്‍ തിളങ്ങുന്നവരെ സെലക്ടര്‍മാര്‍ കാര്യമാക്കുന്നില്ല, സഞ്ജുവിനെ തഴഞ്ഞതിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിലെ ഏറ്റവും വലിയ ഞെട്ടിക്കുന്ന തീരുമാനം ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലെന്നായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയോടെ സഞ്ജുവിനെ നിര്‍ഭാഗ്യമെല്ലാം വിട്ടുപോകുമെന്നായിരുന്നു കരുതിയത്.

എന്നാല്‍ അവസാന മത്സരത്തില്‍ സെഞ്ച്വറിയുണ്ടായിട്ടും സഞ്ജുവിനെ തഴയുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ടീമിന്റെ തീരുമാനങ്ങള്‍ അവിശ്വസനീയമാണെന്ന് പറയുകയാണ് അദ്ദേഹം.

sanju-samson

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ കുറച്ച് ഞെട്ടിക്കുന്നതായിരുന്നു. അവസാന ഏകദിനത്തില്‍ സെഞ്ച്വറി അടിച്ച സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇല്ല. സിംബാബ്‌വെക്കെതിരെ ടി20ില്‍ സെഞ്ച്വറി നേടിയ അഭിഭേഷ് ശര്‍മയാണെങ്കില്‍ ടി20 ടീമിലും ഇല്ല. സെലക്ടര്‍മാര്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങുന്നവരെ ടീമിലെടുക്കുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത് അപൂര്‍വമാണ്.

എന്തായാലും ടീമിന് നല്ലത് സംഭവിക്കട്ടെയെന്നും തരൂര്‍ പറഞ്ഞു. സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയത്. ഗംഭീര്‍ വന്നിട്ടും ബിസിസിഐയുടെ ആഭ്യന്തര രാഷ്ടീയം മാറിയിട്ടില്ലെന്നുമാണ് ആരാധകരുടെ ആരോപണം.

മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷും ബിസിസിഐയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരില്‍ സഞ്ജു കളിക്കണമായിരുന്നു. എന്തിനാണ് സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ശിവം ദുബെയെ സഞ്ജുവിന് പകരം ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം തീര്‍ത്തും അസംബന്ധമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. എപ്പോഴും അവനെ എന്തിനാണ് പുറത്തുനിര്‍ത്തുന്നത്. സഞ്ജുവിനൊപ്പം താന്‍ ഉണ്ടെന്നും ഗണേഷ് എക്‌സില്‍ കുറിച്ചു. അതേസമയം ഏകദിനത്തില്‍ 56.66 എന്ന ബാറ്റിംഗ് ശരാശരി സഞ്ജുവിനുണ്ട്. 510 റണ്‍സാണ് 16 മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ നേടിയത്.

അതേസമയം സഞ്ജു സാംസണ്‍ അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര പറഞ്ഞു. ഒരുപാട് യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്. സഞ്ജുവിന് ഇപ്പോഴേ പ്രായം ഏറെയാണ്. അടുത്ത ലോകകപ്പ് നടക്കുമ്പോള്‍ 34ന് അടുത്തെത്തും സഞ്ജുവിന്റെ പ്രായമെന്നും മിശ്ര പറഞ്ഞു. എന്നാല്‍ അതിഗംഭീര പ്രകടനമുണ്ടായാല്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവാം.

അടുത്ത ലോകകപ്പ് വരെ തകര്‍പ്പന്‍ പ്രകടനം സഞ്ജുവില്‍ നിന്നുണ്ടാവണം. അല്ലെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയതാവും. ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് പോലുള്ള പ്രധാന താരങ്ങള്‍ ടീമിലുണ്ട്. ടി20 ക്രിക്കറ്റ് എപ്പോഴും യുവതാരങ്ങള്‍ക്ക് ഒപ്പമാണെന്നും മിശ്ര പറഞ്ഞു. നിലവില്‍ സഞ്ജു ടി20, ഏകദിന ടീമുകളിലൊന്നിലും സ്ഥിരം സാന്നിധ്യമായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+