ഈ ടീം കപ്പ് തിരിച്ചുകൊണ്ടുവരും, സഞ്ജുവിന് അര്‍ഹിച്ചത് കിട്ടി; പ്രശംസ ചൊരിഞ്ഞ് ശശി തരൂര്‍
തിരുവനന്തപുരം: സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പ്രശംസകള്‍ ചൊരിഞ്ഞ് കോണ്‍ഗ്രസ് എംപി ശശി തരൂരും ആരാധകരും. എക്സിലൂടെയായിരുന്നു തരൂര്‍ തന്റെ ആവേശം അറിയിച്ചത്. ബിസിസിഐക്ക് എന്റെ അഭിനന്ദനങ്ങള്‍. സെലക്ടര്‍മാര്‍ ഗംഭീരമായ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ ടീമിലെ ഒരു താരം ലോകകപ്പില്‍ പ്രതിനിധീകരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം.
സഞ്ജു സാംസണ് അദ്ദേഹം അര്‍ഹിച്ച ഒരു ബ്രേക്കാണ് കിട്ടിയിരിക്കുന്നത്. ഈ ടീം നമുക്ക് ലോകകപ്പ് തിരിച്ചുകൊണ്ടുവരുമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തരൂരിന്റെ പ്രതികരണം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹം നേരത്തെ തന്നെ സഞ്ജുവിനെ പലപ്പോഴും പിന്തുണയ്ക്കാറുണ്ടായിരുന്നു.

നേരത്തെ 2022ലെ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലൊന്നിലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ കോണ്‍ഗ്രസ് എംപി ശക്തമായി പ്രതികരിച്ചിരുന്നു. റിഷഭ് പന്തിനോളമോ കെഎല്‍ രാഹുലിനോളമോ സഞ്ജുവിനെ ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് നേരത്തെ തരൂര്‍ പരാതിപ്പെട്ടിരുന്നു. ഇതുവരെ ഇന്ത്യക്കായി 25 ടി20കളാണ് സഞ്ജു കളിച്ചത്.
2015ലാണ് ആദ്യമായി സഞ്ജു അരങ്ങേറുന്നത്. പിന്നീട് അഞ്ച് വര്‍ഷം ക ഴിഞ്ഞാണ് താരം ടീമിലെത്തുന്നത്. 2022ല്‍ ആറ് ടി20 മത്സരങ്ങള്‍ സഞ്ജു കളിച്ചിരുന്നെങ്കില്‍ ലോകകപ്പിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഐപിഎല്ലിലെ മികച്ച ഫോം കൂടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.
അതേസമയം നിരവധി ആരാധകരാണ് സഞ്ജുവിനെ ടീമിലെടുത്തതില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷപ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഞ്ജുവിനോട് നീതി കാണിച്ചുവെന്നായിരുന്നു പലരുടെയും കമന്റ്. രാജസ്ഥാന് റോയല്‍സ് സഞ്ജുവിന്റെ വലിയൊരു ചിത്രം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവും ശിവം ദുബെയും ടീമിലെത്താന്‍ അര്‍ഹതപ്പെട്ടവരാണെന്ന് ഒരു യൂസര്‍ കുറിച്ചു.
സഞ്ജുവിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് സഞ്ജു നേരത്തെ ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായും തിളങ്ങി. ഇപ്പോള്‍ ലോകകപ്പ് ടീമിലെത്തിയതോടെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണെന്നും കമന്റ് ചെയ്തവരുണ്ട്.
2015ല്‍ അരങ്ങേറിയിട്ടും, തന്നേക്കാള്‍ ജൂനിയര്‍ ആയവര്‍ ടീമിലെത്തുന്നത് കണ്ടിട്ടും പതറാതെ കളിച്ച സഞ്ജുവിന് മുന്നില്‍ ലോകകപ്പ് ടീമിന്റെ വാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയാണെന്നും മറ്റൊരാള്‍ കുറിച്ചു. പ്രതീക്ഷിച്ച അതേ സ്ക്വാഡ്, സഞ്ജുവിനെയും ദുബെയെയും ടീമില്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ബദ്രിനാഥ് ട്വീറ്റ് ചെയ്തു.
കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്രയും സഞ്ജുവിനെ ടീമിലെടുത്തതില്‍ സന്തോഷം അറിയിച്ചു. എന്നാല്‍ റിങ്കു സിംഗ് ടീമിലുണ്ടാവേണ്ടതായിരുന്നു. ആറ് മാസം മുമ്പ് വരെ ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്നു റിങ്കു. എന്നാല്‍ ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications