ഗബ്ബാർ വേറെ ലെവലാണ് മക്കളേ..; ക്രിക്കറ്റ് കളിച്ച് ശിഖർ ധവാൻ നേടിയത് 143 കോടിക്ക് മുകളിൽ, പ്രതിഫലം ഇത്ര
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരുകാലത്ത് ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു ശിഖർ ധവാൻ. ലക്ഷണമൊത്ത ഇടംകൈയൻ ബാറ്റർ എന്ന വിശേഷണം സ്വന്തമായുള്ള താരം പല മത്സരങ്ങളിലും ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചു എന്നത് ഓരോ ആരാധകനും ഓർക്കുന്ന കാര്യമാണ്. ഐസിസി ടൂർണമെന്റുകളിൽ വളരെ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നു എന്നതാണ് ശിഖറിനെ കുറിച്ചുള്ള ഏറ്റവും പ്രധാന കാര്യങ്ങളിൽ ഒന്ന്.
ഗബ്ബാർ എന്നാണ് ആരാധകർ ശിഖർ ധവാനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടീമിൽ സജീവമായിരുന്ന കാലത്താണ് ഗബ്ബാർ വളരെയധികം പണം സമ്പാദിച്ചത്. നിലവിൽ ഐപിഎല്ലിൽ ഉൾപ്പെടെ താരം കളിക്കുന്നുണ്ട്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിട്ടുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാൾ കൂടിയാണ് ശിഖർ ധവാൻ.

അടുത്ത കാലത്തായി ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ അത്രത്തോളം സജീവമല്ല. എങ്കിലും അദ്ദേഹത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായിട്ടില്ല. ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സോഷ്യൽ മീഡിയയിൽ വലിയ ആരാധകപിന്തുണ സ്വന്തമായുള്ള ഒരു താരം കൂടിയാണ് ശിഖർ ധവാൻ എന്ന കാര്യം നിങ്ങൾ ഓർക്കണം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരുമാനം നിങ്ങളിൽ പലർക്കും സ്വപ്‌നത്തിൽ പോലും കാണാൻ കഴിയാത്തതാണ്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്‌റ്റാർ ആയ ധവാന്റെ ആകെ ആസ്‌തി 143 കോടി രൂപയോളമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറാണ് ശിഖർ ധവന്റേത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമ്പത്തിലും വരുമാനത്തിലും ഈ വ്യത്യാസം വളരെയധികം പ്രകടമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മുൻപ് ഇന്ത്യൻ അണ്ടർ 17 ടീമിൽ ഉൾപ്പെടെ കളിച്ചിട്ടുള്ള ശിഖർ ധവാൻ ഡൽഹി ടീമിന് വേണ്ടി ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് 2024ലാണ്. എന്നാൽ ശിഖർ ധവാന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടിയ കാര്യമാണ്. ശിഖർ ധവാൻ ഭാര്യ ആയിഷ മുഖർജിയെ അടുത്തിടെയാണ് വിവാഹമോചനം ചെയ്‌തത്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം.
നിലവിൽ ശിഖർ ധവാന്റെ ബ്രാൻഡ് മൂല്യം വളരെ ഉയർന്നതാണ് നിരവധി വലിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദ്ദേഹം സ്ഥിര സാന്നിധ്യമായിരുന്നു. ദേശീയ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും അദ്ദേഹം ഒരു വലിയ തുക തന്നെ സമ്പാദിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. നിലവിൽ ശിഖർ ധവാന്റെ മാസാവരുമാനം ഏകദേശം 60 ലക്ഷം രൂപയോളമാണെന്നാണ് കണക്കാക്കുന്നത്.
പ്രതിവർഷം പത്ത് കോടിയോളം അദ്ദേഹം സമ്പാദിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം ഒരുപാട് വരുമാനം നേടുന്നുണ്ട്. നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് ടീമിലാണ് താരം കളിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്‌തിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡൽഹിയിൽ സ്വന്തം പേരിലുള്ള ആഡംബര വീട്. അഞ്ച് കോടിയോളമാണ് ഇതിന്റെ മൂല്യം. മെഴ്‌സിഡസ് അടക്കമുള്ള വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.












Click it and Unblock the Notifications