മുംബൈയില്‍ കൊട്ടാരം പോലൊരു വീട്, ശിവം ദുബെ ആസ്തിയില്‍ കില്ലാടി, എത്രയെന്നറിയുമോ?
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഒരു യുവാവാണ്. ശിവം ദുബെ എന്ന ആ ചെറുപ്പക്കാരന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ അത് യുവരാജ് സിംഗ് തിരിച്ചെത്തിയാണെന്ന് കാണികള്‍ പോലും വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ ദുബെയെ യുവരാജുമായി താരതമ്യം ചെയ്യുന്നത് ഇത് ആദ്യമല്ല. ഇന്ത്യന്‍ ടീമില്‍ ദുബെ എത്തുന്നതും ആദ്യമായിട്ടല്ല.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും, കിംഗ്സ് ഇലവന് പഞ്ചാബിലുമെല്ലാം ശിവം ദുബെ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ ടീമിലേക്കുള്ള ദുബെയുടെ റീ എന്‍ട്രിയാണ്. അത് മരണമാസ് തിരിച്ചുവരവായിരുന്നു. 60 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ദുബെ സമ്പത്തിലും ആളൊരു പുലിയാണ്. അതൊന്ന് പരിശോധിക്കാം.

ശിവം ദുബെ 2015-16 സീസണിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബറോഡയ്ക്കെതിരായിരുന്നു മത്സരം. 2018ലാണ് താരം ആര്‍സിബിയില്‍ എത്തുന്നത്. അഞ്ച് കോടിക്കായിരുന്നു ദുബെയെ അവര്‍ സ്വന്തമാക്കിയത്. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിലും താരം കളിച്ചിട്ടുണ്ട്.
ബറോഡയ്ക്കെതിരെ 2018-19 സീസണിലെ രഞ്ജി ട്രോഫിയിലാണ് ഒരോവറില്‍ അഞ്ച് സിക്സറടിച്ച് ദുബെ താരമായത്. ഇതേ സീസണിലാണ് മുംബൈ ടീം വിജയ് ഹസാരെ ട്രോഫിയും നേടിയത്. 2019ല്‍ ദുബെ ഇന്ത്യന്‍ ടീമിലുമെത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലായിരുന്നു അരങ്ങേറ്റം. ദുബെ ടീമില്‍ വന്ന് പോയി കൊണ്ടിരുന്ന താരമായിരുന്നു. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്നില്ല.
ചുരുങ്ങിയ കാലം കൊണ്ട് മികവുറ്റ ഓള്‍റൗണ്ടര്‍ എന്ന പേരും ദുബെ സമ്പാദിച്ചിരുന്നു. സിഎസ്കെയില്‍ എത്തിയതോടെ ദുബെ വെടിക്കെട്ട് താരമെന്ന പേരും സ്വന്തമാക്കി. 3.5 മില്യണാണ് ദുബെയുടെ ആസ്തി. 25 കോടി രൂപയോളം വരുമിത്. 40000 ഡോളറില്‍ അധികം ദുബെ മാസത്തില്‍ സമ്പാദിക്കുന്നുണ്ട്. 2019ല്‍ ഏഴ് കോടിയായിരുന്നു ദുബെയുടെ ആസ്തി.
2020ല്‍ 11 കോടിയും 2021ല്‍ 15 കോടിയും 2022ല്‍ 20 കോടിയുമായിരുന്നു ആസ്തി. പിന്നീടാണ് ഇത് 25 കോടിയില്‍ എത്തിയത്. ഐപിഎല്ലില്‍ നിന്ന് മാത്രം 22 കോടി രൂപയോളം ദുബെ സ്വന്തമാക്കിയിട്ടുണ്ട്. ഇതും പരസ്യങ്ങളുമാണ് ദുബെയെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. നിലവില്‍ നാല് കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.
മുംബൈയില്‍ ആഡംബര വീട്ടിലാണ് ദുബെ താമസിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരവധി നിക്ഷേപങ്ങളും താരത്തിനുണ്ട്. ഇതെല്ലാം ദുബെയ്ക്ക് വരുമാനം സമ്മാനിക്കുന്നതാണ്. കാറുകളുടെ വലിയൊരു ശേഖരവും താരത്തിനുണ്ട്. മെഴ്സിഡസിന്റെ കാറാണ് ഇതില്‍ പ്രധാനപ്പെട്ടത്.
റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍ എന്നിവയില്‍ എല്ലാം താരത്തിന് നിക്ഷേപമുണ്ട്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന ഓള്‍റൗണ്ടറാണ് ദുബെ. നിക്ഷേപവും ആസ്തിയുമെല്ലാം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. 2021ലാണ് ദുബെ കാമുകിയായ അഞ്ജും ഖാനെ വിവാഹം ചെയ്യുന്നത്. മുംബൈയിലെ സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications