Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഭ്മാന്‍ ഗില്‍ വിവാഹിതനാവുകയാണോ? വധു സാറയല്ല, ആരാണ് റിധിമ; പ്രതികരണം ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ ജനപ്രിയനായ ക്രിക്കറ്റ് താരമാണ്. വിരാട് കോലിക്ക് ശേഷം ബോളിവുഡില്‍ അടക്കം ആരാധകരെ ഗില്‍ നേടിയെടുത്തിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും ഗില്ലും തമ്മില്‍ പ്രണയ ബന്ധമുണ്ടെന്ന് നേരത്തെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. പലപ്പോഴായി ഇരുവര്‍ ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പ്രതികരണങ്ങളായിരുന്നു ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.

ഇപ്പോഴിതാ മറ്റൊരു അഭ്യൂഹങ്ങള്‍ കൂടി ശക്തമായിരിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് അഭ്യൂഹം. ടിവി നടി റിധിമ പണ്ഡിറ്റിനെയാണ് ഗില്‍ വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറിലായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഗില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

shubman-gill

അതേസമയം ഇരുവരുടെയും വിവാഹ കാര്യം സത്യമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. യുവനിരയില്‍ ഏറ്റവും ജനപ്രീതി ഗില്ലിന് തന്നെയാണ്. ആരാധകരുടെ കാര്യത്തിലും താരം മുന്നിലാണ്. സാറ അലി ഖാന്‍, സാറ ടെണ്ടുല്‍ക്കര്‍ പോലുള്ളവരുമായി ചേര്‍ത്ത് നിരവധി അഭ്യൂഹങ്ങളാണ് മുമ്പ് ഗില്ലിന്റെ പേരില്‍ വന്നിരിക്കുന്നത്.

അതേസമയം റിധിമ ഒരുപക്ഷേ ഗില്ലിനേക്കാളും പ്രശസ്തയാണെന്ന് പറയേണ്ടിവരും. ജനപ്രിയ നടിയാണ് അവര്‍. ബാഹു ഹമാരി രജനീകാന്ത് എന്ന ടിവി ഷോയിലെ രജനി എന്ന കഥാപാത്രമായി വലിയ ജനപ്രീതി നേടിയ നടിയാണ് അവര്‍. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

അഭ്യൂഹങ്ങള്‍ ശക്തമായതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി റിധിമ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്റെ വിവാഹത്തെ കുറിച്ച് നിരവധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടത് കൊണ്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെക്കുന്നത്. ഏത് വിവാഹത്തെ കുറിച്ചാണ് ഇവര്‍ ഈ പറയുന്നത്. ഞാന്‍ ഇപ്പോള്‍ വിവാഹിതയാകുന്നില്ല.

ഇത്തരമൊരു സുപ്രധാനപ്പെട്ട കാര്യം എന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ തന്നെ ഇക്കാര്യം പരസ്യമായി അറിയിക്കും. ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞു. ഈ അഭ്യൂഹങ്ങള്‍ ആരുടെയോ ഭാവനയായിരിക്കുമെന്നും നടി ഇടൈംസിനോട് പ്രതികരിച്ചു.

ചിലര്‍ ഇത്തരമൊരു കഥയുണ്ടാക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. എനിക്ക് ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി അറിയുക പോലുമില്ല. തീര്‍ത്തും അസംബന്ധമായ കാര്യമാണിത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വിവാഹിതയാവാന്‍ പോകുന്നതില്‍ എന്നെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്.

അതിനോടെല്ലാം മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് പോസ്റ്റിട്ടതെന്നും നടി പറഞ്ഞു. ഞാനിപ്പോള്‍ സിംഗിളാണ്. വിവാഹിതയാവാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ കാരണം ആരും മുന്നോട്ട് വരില്ലെന്നും റിധിമ പണ്ഡിറ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+