ആന്റേഴ്സനെ പരിഹസിച്ച് ഗില്‍, ബാറ്റിംഗിനിടെ ചോദിക്കാനെത്തി ബെയര്‍സ്റ്റോ; പിന്നീട് നടന്നത് ഇങ്ങനെ
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കാണികളെ ഞെട്ടിച്ച് ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയും തമ്മില്‍ വാക്പോര്. സാധാരണ ഗില്‍ ഇത്തരം സ്ലെഡ്ജിംഗില്‍ വീഴാറില്ല. എന്നാല്‍ അഗ്രസീവായി മറുപടി കൊടുക്കുന്ന ഗില്ലിനെയാണ് ഇന്ന് കളത്തില്‍ കണ്ടത്. മൂന്നാം ദിനത്തിലെ കളിക്കിടെ ഗില്‍ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്സനെ സ്ലെഡ്ജ് ചെയ്തിരുന്നു. അതാണ് പ്രശ്നം വലുതാക്കിയത്.
ആന്റേഴ്സനോട് ഇത്രയും ടെസ്റ്റ് കളിച്ചില്ലേ, വിരമിക്കൂ എന്നായിരുന്നു ആന്റേഴ്സനെ ഗില്‍ പരിഹസിച്ചത്. ഈ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. നാല്‍പ്പത് വയസ്സെത്തിയ ആന്റേഴ്സന് 200 ടെസ്റ്റുകളോളം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അവിഭാജ്യ ഘടകമാണ് ആന്റേഴ്സന്.

കഴിഞ്ഞ ദിവസം 700 വിക്കറ്റ് നേട്ടത്തിലെത്തിയിരുന്നു ആന്റേഴ്സന്. ഒരു പേസ് ബൗളര്‍ 700 വിക്കറ്റുകള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ സ്വന്തമാക്കുന്നത് ആദ്യമായിട്ടായിരുന്നു. അതേസമയം ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിന് എത്തിയപ്പോഴായിരുന്നു ബെയര്‍സ്റ്റോയും ഗില്ലും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. ആന്റേഴ്സന്റെ കാര്യങ്ങള്‍ ചോദിച്ചായിരുന്നു പ്രശ്നം തുടങ്ങിയത്.
നീ എന്താണ് ജിമ്മിയോട് പറഞ്ഞത്. വിരമിക്കാന്‍ പറഞ്ഞോ? അതിന് ശേഷം ഔട്ടായത് ഓര്‍മയുണ്ടല്ലോ എന്നായിരുന്നു ബെയര്‍സ്റ്റോ ഗില്ലിനോട് ചോദിച്ചത്. ഗില്ലിനെ പ്രകോപിപ്പിച്ച് കൊണ്ടുള്ള ചോദ്യമായിരുന്നു ഇത്. ഉടനെ തന്നെ മറുപടിയും കിട്ടി. സെഞ്ച്വറി അടിച്ചതിന് ശേഷമാണ് ആന്റേഴ്സന് എന്റെ വിക്കറ്റ് കിട്ടിയത്. നിനക്ക് എത്ര റണ്‍സാണ് പറയാനുള്ളതെന്നായിരുന്നു ഗില്ലിന്റെ തിരിച്ചുള്ള പരിഹാസം.
ജിമ്മി ആന്റേഴ്സന് നിന്റെ വിക്കറ്റ് എടുത്തില്ലേ എന്ന് ഉടനെ തന്നെ വീണ്ടും ബെയര്‍സ്റ്റോ പറഞ്ഞു. എല്ലാ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും നിന്റെ വിക്കറ്റ് കിട്ടിയിട്ടുണ്ട്. കുല്‍ദീപ് യാദവ് പോലും നിന്നേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ പന്തെറിഞ്ഞാലും നിന്നെ പുറത്താക്കാന്‍ സാധിക്കുമെന്നായിരുന്നു ബെയര്‍സ്റ്റോയുടെ കിടിലന്‍ കമന്റ്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഗില്ലിന്റെ പരാമര്‍ശം വൈറലായിരിക്കുകയാണ്. ജോണി ബെയര്‍സ്റ്റോ ആരെയും കളിയക്കാവുന്ന സാഹചര്യത്തില്‍ അല്ല ഉള്ളതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു മറുപടി. അതേസമയം സര്‍ഫ്രാസ് ഖാനും ബെയര്‍സ്റ്റോയും തമ്മിലുള്ള വാക്കേറ്റമുണ്ടായി.
അതേസമയം സര്‍ഫ്രാസ് എന്താണ് പറഞ്ഞതെന്ന് സ്റ്റമ്പില്‍ മൈക്കില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആകെ കുറച്ച് റണ്‍സാണ് എടുത്തത്, പക്ഷേ പെരുമാറ്റം അതിനനുസരിച്ചല്ലെന്നുമാണ് സര്‍ഫ്രാസിന്റെ പരിഹാസം. അതേസമയം ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ വീണ് പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ബെയര്‍സ്റ്റോയും ഗില്ലും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ബെയര്‍സ്റ്റോ മൂന്ന് സിക്സറുകള്‍ അടക്കം പറത്തി ഇന്ത്യന്‍ ബൗളര്‍മാരെ ഞെട്ടിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഗില്ലുമായുള്ള വാക്കറ്റേത്തിന് പിന്നാലെ കുല്‍ദീപിന്റെ പന്തില്‍ ബെയര്‍സ്റ്റോ പുറത്താവുകയും ചെയ്തു. നേരത്തെ രോഹിത്തും ഇതേ രീതിയില്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications