IPL 2021: കുട്ടിക്കാലം മുതല്‍ മുംബൈയുടെ കട്ട ഫാന്‍, എല്ലാവര്‍ക്കും നന്ദി- പ്രതികരിച്ച് അര്‍ജുന്‍
20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്
ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വഴിയെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലെ അംഗമായി മാറിയിരിക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്.
ലേലത്തില്‍ മറ്റു ഫ്രാഞ്ചൈസികളും ജൂനിയര്‍ സച്ചിനായി രംഗത്തു വന്നേക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതോടെ അടിസ്ഥാന വിലയ്ക്കു തന്നെ അര്‍ജുനെ വാങ്ങാന്‍ മുംബൈയ്ക്കു സാധിച്ചു. മുംബൈ തന്നെ വാങ്ങിയതിനു പിന്നാലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് അര്‍ജുന്‍.

മുംബൈയുടെ കട്ട ഫാന്‍
കുട്ടിക്കാലാം മുതല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കടുത്ത ആരാധകനാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ച കോച്ചുമാര്‍ക്കും ടീമുടമകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും നന്ദി അറിയിക്കുകയായണ്. നീലയും സ്വര്‍ണ നിറത്തോടും കൂടിയ ജഴ്‌സിയണിയാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുനെ മുംബൈ സ്വാഗതം ചെയ്തു
അര്‍ജുനെ മുംബൈയും തങ്ങളുടെ ടീമിലേക്കു സ്വാഗതം ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്, നറ്റ്‌സില്‍ അതു സ്ഫുടം ചെയ്‌തെടുത്തിരിക്കുകയാണ്. ഇനി 22 വാരയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വീട്ടിലേക്കു സ്വാഗതം, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നായിരുന്നു മുംബൈ ട്വീറ്റ് ചെയ്തത്.
ഇടംകൈയന്‍ പേസ് ബൗളറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഷീല്‍ഡ് ടൂര്‍ണമെന്റില്‍ താരം വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. ഒരോവറിലെ അഞ്ചു ബോളുകളും സിക്‌സറിലേക്കു പറത്തിയ അര്‍ജുന്‍ മൂന്നു വിക്കറ്റെടുത്ത് ബൗളിങിലും മിന്നിയിരുന്നു.
Recommended Video

മുംബൈയുടെ നെറ്റ് ബൗളര്‍
മുംബൈ ഇന്ത്യന്‍സ് ടീം അര്‍ജുന് അപരിചിതമല്ല. കഴിഞ്ഞ രണ്ടു മൂന്ന് സീസണുകളായി ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി താരം അരങ്ങേറിയിരുന്നു. ഇതോടെയാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ജുന് യോഗ്യത ലഭിച്ചത്.
ടി20 ഫോര്‍മാറ്റില്‍ മുംബൈ ടീമിനായി രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അര്‍ജുന്‍ ഇതുവരെ കളിച്ചിട്ടുള്ളൂ. മൂന്നു റണ്‍സും രണ്ടു വിക്കറ്റുകളും താരം നേടുകയും ചെയ്തു. ജൂനിയര്‍ തലത്തില്‍ മുംബൈയ്ക്കു വേണ്ടി നിരവധി മല്‍സരങ്ങളില്‍ അര്‍ജുന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും താരം കളിച്ചുകഴിഞ്ഞു.












Click it and Unblock the Notifications