ഗാംഗുലിയുടെ ഒറ്റ ഫോണ്‍ കോള്‍, 7.2 കോടി കീശയിലാക്കി കുമാര്‍ കുശാഗ്ര; ലേലത്തില്‍ സംഭവിച്ചത് ഇങ്ങനെ
കുമാര്‍ കുശാഗ്രയ്ക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ സര്‍പ്രൈസായി ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങിയ താരമാണ് കുമാര്‍ കുശാഗ്ര. ജാര്‍ഖണ്ഡില്‍ നിന്നുള്ള ജൂനിയര്‍ എംഎസ് ധോണിയെന്ന വിശേഷണം കുശാഗ്ര ഇപ്പോള്‍ തന്നെ സ്വന്തമാക്കി കഴിഞ്ഞു. ലേലത്തിന്റെ അന്ന് താരത്തിനായി വലിയ മത്സരമാണ് നടന്നത്.
ഈ സമയം ഫോണ്‍ കോളുകളെ മുഴുവന്‍ അവഗണിച്ച് ലേലം കണ്ടുകൊണ്ടിരിക്കുകയായിരുന്നു കുശാഗ്ര. ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കുമ്പോള്‍ 7.20 കോടിയായിരുന്നു ലഭിച്ചത്. സൗരവ് ഗാംഗുലിയുടെ നീക്കങ്ങളാണ് ഇത്ര വലിയ തുക ലഭിക്കാന്‍ കുശാഗ്രയെ സഹായിച്ചത്.

തന്റെ പേര് ലേലത്തില്‍ 55ാം സ്ഥാനത്തായിരുന്നു. അത് പ്രഖ്യാപിക്കേണ്ട സമയത്താണ് അവര്‍ ഇടവേളയെടുത്തത്. ഞാനാണെങ്കില്‍ ഒന്നും കഴിച്ചിരുന്നില്ല. അപ്പോഴേക്കും സമയം വൈകീട്ട് ആറരയായിരുന്നു. തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയ നിമിഷമായിരുന്നു അത്. എന്റെ പേര് ലേലത്തില്‍ ഉയര്‍ന്നപ്പോള്‍, ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ആദ്യം മുന്നിലെത്തിയത്.
60 ലക്ഷമായിരുന്നു അവര്‍ മുന്നോട്ട് വെച്ച തുക. ഈ സമയത്ത് തനിക്ക് കോളുകള്‍ നിരന്തരം വരുന്നുണ്ടായിരുന്നുവെന്ന് കുശാഗ്ര പറയുന്നു. പതിനഞ്ചോളം കോളുകളാണ് വന്നത്. ഫോണിലായിരുന്നു ലേലം കണ്ടത്. ഫോണ്‍ വന്നത് കൊണ്ട് പലപ്പോഴും വിഷ്വല്‍ കൃത്യമായി കാണാനായില്ല. ഒടുവില്‍ നോക്കുമ്പോള്‍ തുക 7.20 കോടിയിലെത്തിയിരുന്നു.
ഡല്‍ഹിയും സിഎസ്കെയും തമ്മിലായിരുന്നു വലിയ മത്സരം നടന്നത്. ഒടുവില്‍ ഡല്‍ഹി കുശാഗ്രയെ സ്വന്തമാക്കുകയായിരുന്നു. ഈ സമയം തന്റെ ടീമംഗങ്ങളെല്ലാം വലിയ ആവേശത്തോടെ മുറിയിലേക്ക് ആഘോഷങ്ങള്‍ക്കായി വന്നുവെന്ന് കുശാഗ്ര പറയുന്നു. 23 കളിക്കാരും ചേര്‍ന്ന് ആഘോഷം ആരംഭിച്ചിരുന്നു.
അഞ്ച് മിനുട്ട് അവരോട് ആവശ്യപ്പെട്ടു. അമ്മയോട് സംസാരിക്കാനായിരുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലാണ് ഫലം കണ്ടിരിക്കുന്നതെന്നും കുശാഗ്ര പറഞ്ഞു. സ്കൂളില്‍ നല്ല രീതിയില്‍ പഠിച്ചിരുന്നു കുശാഗ്ര. എന്നാല്‍ അണ്ടര്‍ 16 ടീമിന്റെ ഭാഗമായതോടെ കുശാഗ്ര ജീവിതം ക്രിക്കറ്റിലേക്ക് മാറുകയായിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് കുശാഗ്രയെ വാങ്ങാന്‍ നേരത്തെ തന്നെ തീരുമനിച്ചിരുന്നു. ഒരു കമന്റേറ്ററാണ് ഗാംഗുലിയുടെ സന്ദേശം താരത്തെ അറിയിച്ചത്. അന്ന് പക്ഷേ ട്രയല്‍സിന് പോകാന്‍ ജാര്‍ഖണ്ഡ് ടീം അനുമതി നല്‍കിയില്ല. എന്നാല്‍ ഗാംഗുലി കുശാഗ്രയെ നേരിട്ട് വിളിക്കുകയായിരുന്നു.
രണ്ട് ക്യാമ്പിലും അതിവേഗം താരം അര്‍ധ സെഞ്ച്വറി കുറിച്ചു. ഗാംഗുലിയെ ഇംപ്രസ് ചെയ്യാനും ഇതിലൂടെ സാധിക്കും. കുശാഗ്രയ്ക്ക് ബാറ്റിംഗ് ടെക്നിക്കില്‍ മാറ്റം പറഞ്ഞ് കൊടുത്തത് ഗാംഗുലിയാണ്. കൂടുതല്‍ ആക്രമിച്ച് കളിക്കാനും ഇത് താരത്തെ സഹായിച്ചു. റിഷഭ് പന്ത് കീപ്പിംഗിലും താരത്തിന് ഉപേേദശം നല്‍കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications