കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ശ്രീശാന്തിനെ വീണ്ടും പഞ്ചാബ് വാങ്ങുമോ? സ്വന്തം പേര് പ്രീതിയോട് നിര്‍ദേശിച്ച് താരം

നേരത്തേ പഞ്ചാബിനായി ശ്രീശാന്ത് കളിച്ചിട്ടുണ്ട്

Google Oneindia Malayalam News

ഐപിഎല്ലിന്റെ താരലേലത്തിനു വേണ്ടി നേരത്തേ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്തിമ ലിസ്റ്റ് വന്നപ്പോള്‍ ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവമായ ശ്രീശാന്തുമുണ്ടായിരുന്നു. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം അടുത്തിടെ തിരിച്ചെത്തിയ ശ്രീ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. ലേലത്തില്‍ ഉറപ്പായും തനിക്കു വേണ്ടി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി രംഗത്തുവരുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ശ്രീയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് രജിസ്റ്റര്‍ ചെയ്തിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

1

ലേലത്തില്‍ ഇല്ലെങ്കിലും താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു ശ്രീ പ്രതികരിച്ചത്. ഇപ്പോഴിതാ മുന്‍ ടീമായ പഞ്ചാബ് കിങ്‌സിനോടു തന്റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം. ടീമുടമകളിലൊളായ പ്രീതി സിന്‍ഡയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഇത്.

ലേലത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ ശേഷം പ്രീതി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയ്‌ക്കൊപ്പം കുറിപ്പുമിട്ടിരുന്നു. ഐപിഎല്‍ ലേലത്തിനു വേണ്ടി ചെന്നൈയിലെത്തി. ഈ വര്‍ഷം ഏതൊക്കെ താരങ്ങളെ പഞ്ചാബ് ജഴ്‌സിയില്‍ കാണുമെന്ന ആകാക്ഷയിലാണ് ഞാന്‍. നിങ്ങളില്‍ നിന്നറിയണമെന്നുണ്ട്, നിങ്ങള്‍ക്കായാ കാതോര്‍ക്കുന്നുവെന്നായിരുന്നു പ്രീതി കുറിച്ചത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഇതിനു താഴെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. എല്ലാ ആശംസകളും, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നായിരുന്നു ശ്രീയുടെ ഒരു പ്രതികരണം. അമൂല്യമായ ഞാന്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. വേണമെങ്കില്‍ നിങ്ങള്‍ക്കു എന്നെ ടീമിലെടുക്കാമെന്നായിരുന്നു ശ്രീയുടെ മറ്റൊരു പ്രതികരണം. പലരും ശ്രീയുടെ ഈ നിര്‍ദേശത്തോടു പ്രതികരിച്ചിട്ടുണ്ടെങ്കിലും പ്രീതി മൗനം പാലിച്ചു.

നേരത്തേ പഞ്ചാബിനു വേണ്ടി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. അവസാനമായി രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെ ശ്രീയുടെ കരിയറിനു തിരിച്ചടി നേരിടുകയായിരുന്നു.

സിംപിൾ ലുക്കിൽ സുന്ദരിയായി അനു സിത്താര- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
Sreesanth expresss desire to play for Punjab kings in IPL suggests his name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X