ഐപിഎല്ലിലെ ക്യൂട്ട് ഗേള്‍, എക്‌സ്പ്രഷന്‍ ക്യൂന്‍; സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ ആസ്തിയിലും രാജ്ഞി
ഐപിഎല്ലില്‍ ടീമുകള്‍ സ്വന്തമാക്കിയവരില്‍ ബോളിവുഡ് സുന്ദരിമാരായ പ്രീതി സിന്റയും, ജൂഹി ചൗളയും പോലുള്ളവരുണ്ട്. എന്നാല്‍ സമീപകാലത്തായി ഒരു മുഖം ഐപിഎല്ലില്‍ എപ്പോഴും ഫോക്കസ് ചെയ്ത് കാണിക്കാറുണ്ട്. മറ്റാരുമല്ല കാവ്യ മാരനാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമയാണ് കാവ്യ. രജനീകാന്ത് കുടുംബ സുഹൃത്തായിട്ടുള്ള പ്രമുഖ ബിസിനസ് മാഗ്നറ്റ് കൂടിയാണ് ഇവര്‍.
കാരണം കാവ്യയുടെ പിതാവായ കലാനിധി മാരനെ എല്ലാവരും അറിയും. ജയിലര്‍ അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് കാവ്യയുടെ പിതാവാണ്. രജനീകാന്ത് നേരത്തെ ജയിലറുടെ വിജയാഘോഷ വേളയില്‍ കാവ്യയുടെ നിരാശ നിറഞ്ഞ മുഖം കാണാന്‍ വയ്യെന്ന് പറഞ്ഞിരുന്നു. മികച്ച താരങ്ങളെ വാങ്ങണമെന്ന് തമാശ രൂപത്തില്‍ മാരനോട് രജനീകാന്ത് പറഞ്ഞിരുന്നു.

എന്തായാലും ഹൈദരാബാദ് ഇത്തവണ ലേലത്തില്‍ വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സിനെ ഇരുപത് കോടിയിലേറെയാണ് അവര്‍ നല്‍കുന്നത്. ലേലത്തില്‍ കാവ്യയുടെ മുഖത്തെ ചിരിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയെ ഒന്നര കോടിക്ക് ടീമിലെത്തിച്ചിരുന്നു കാവ്യ.
അതേസമയം പലര്‍ക്കും കാവ്യയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കരുതുന്നത്. കലാനിധി മാരന്‍ സണ്‍ഗ്രൂപ്പിന്റെ സ്ഥാപകനാണ്. സണ്‍റൈസേഴ്‌സ് ടീമിന്റെ സഹ ഉടമയും അദ്ദേഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2018ലാണ് ഫ്രാഞ്ചൈസിയുടെ സിഇഒയായി കാവ്യ നിയമിതയാവുന്നത്. ബിസിനസ് മേഖലയില്‍ കൃത്യമായ അറിവോടെയാണ് കാവ്യ ഈ മേഖലയിലേക്ക് ഇറങ്ങിയത്.
ചെന്നൈയിലെ സ്റ്റെല്ല മേരീസില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്തിട്ടുണ്ട് കാവ്യ. ബ്രിട്ടനിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. കാവ്യയുടെ ആസ്തി 409 കോടിയാണെന്ന് ജന്‍ഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കോടീശ്വരനാണ് കാവ്യയുടെ പിതാവ് കലാനിധി മാരന്‍. 19000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സണ്‍ടിവി നെറ്റ് വര്‍ക്ക് അദ്ദേഹത്തിന്റേതാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥാവകാശവും ഇവര്‍ക്കാണ്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ഓഫ് ക്രിക്കറ്റ് ടീമും ഇവരുടേതാണ്. ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍നെക്‌സ്റ്റും സണ്‍ നെറ്റ് വര്‍ക്കിന്റേത് തന്നെയാണ്. ഇത്തവണ കമ്മിന്‍സിനെ കൂടാതെ ട്രാവിസ് ഹെഡിനെയും, ഹസരങ്കയെയുമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ജയദേവ് ഉനദ്കട്ട്, ആകാശ് മഹാരാജ് സിംഗ്, ജാദവേദ് സുബ്രഹ്‌മണ്യം എന്നിവരാണ് ഇവര്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം സണ്‍ നെറ്റ് വര്‍ക്കിന് സെപ്റ്റംബര്‍ പാദത്തില്‍ 464.54 കോടിയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. ഇത് നികുതി കിഴിച്ചുള്ള തുകയാണ്. സണ്‍റൈസേഴ്‌സില്‍ നിന്ന് 513.68 കോടിയാണ് ഇവര്‍ക്ക് ലഭിച്ചത്. അതായത് മൊത്തം വരുമാനം 1160.21 കോടിയായി ഉയര്‍ന്നിരുന്നു. 26.8 ശതമാനമാണ് വളര്‍ച്ച.












Click it and Unblock the Notifications