Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം സണ്ണി; ഗോവയിൽ അത്യാഡംബര വില്ല, ഗവാസ്‌കർ കളിച്ച് നേടിയത് 290 കോടി രൂപ?

ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് ഒരുപക്ഷേ സുനിൽ ഗാവസ്‌കർ എന്ന പേര് അത്രത്തോളം അറിയണമെന്നില്ല. എന്നാൽ ഇന്ന് കാണുന്ന നിലയിലേക്ക് നമ്മുടെ നാട്ടിൽ ക്രിക്കറ്റിന്റെ ജനപ്രീതി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച സണ്ണിയെ ഒരിക്കലും പഴയ തലമുറ മറക്കാനിടയില്ല. സച്ചിൻ ടെണ്ടുൽക്കറിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായ ബാറ്റിങ് ഇതിഹാസമായിരുന്നു സുനിൽ ഗാവസ്‌കർ.

വിദേശരാജ്യങ്ങളുടെ കടുത്ത മത്സര അന്തരീക്ഷത്തിന് ഇടയിലും സ്‌കോർ കണ്ടെത്താനും ഇന്ത്യയെ ചരിത്ര വിജയങ്ങളിലേക്ക് നയിക്കാനും കഴിഞ്ഞ താരം കൂടിയാണ് ഗാവസ്‌കർ. ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 10,000 റൺസ് എന്ന ലക്ഷ്യം നേടിയ ആദ്യത്തെ താരം കൂടിയായിരുന്നു ലിറ്റിൽ മാസ്‌റ്റർ എന്ന് വിളിപ്പേരുള്ള സുനിൽ ഗവാസ്‌കർ.

sunilgavaskarnetworthnew

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ പേര് തന്നെ മനസിലാക്കി തരും അദ്ദേഹം ആരായിരുന്നു എന്ന്. ബാറ്റർമാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാതിരുന്ന ഒരു കാലത്താണ് അദ്ദേഹം ഈ നേട്ടങ്ങൾ ഒക്കെയും ഉണ്ടാക്കി എടുത്തത് എന്ന കാര്യം നിങ്ങൾ വിസ്‌മരിക്കരുത്.

ഇനി കളത്തിന് പുറത്ത് ഗവാസ്‌കറിനെ കുറിച്ച് പറയുമ്പോൾ അദ്ദേഹം മികച്ചൊരു കമന്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനും കൂടിയാണ് എന്നത് പ്രത്യേകം പാറയേണ്ടതില്ലല്ലോ. ഈ കാലം കൊണ്ട് അദ്ദേഹം നേടിയെടുത്ത സമ്പാദ്യം ശരിക്കും ഇന്നത്തെ കാലത്തെ ക്രിക്കറ്റ് താരങ്ങളെ പോലും പിന്നിലാക്കുന്നതാണ് എന്നത് യാഥാർഥ്യമാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളാണ് സുനിൽ ഗവാസ്‌കർ. ക്രിക്കറ്റിലും പരസ്യങ്ങളിലും കമന്ററിയിലൂടെയും ഒക്കെയായി അദ്ദേഹം നേടിയെടുത്ത ഏതാണ്ട് 290 കോടിയുടെ ആസ്‌തിയാണ്. അതും വർഷങ്ങൾക്ക് മുൻപ് കളത്തിൽ നിന്ന് പാഡഴിച്ച ഒരു താരമാണ് അദ്ദേഹം എന്ന കാര്യം പ്രത്യേകം ഓർക്കണം.

ക്രിക്കറ്റിൽ നിന്ന് മാത്രമല്ല പ്രധാനമായും പരസ്യങ്ങളിൽ നിന്നും അദ്ദേഹം വരുമാനം സ്വന്തമാക്കിയിരുന്നു. അതിൽ ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽ ചിലത് ഇടംപിടിച്ചിട്ടുണ്ട്. ഒരുകാലത്ത് എംആർഎഫ് ടയേഴ്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സാംസങ് തുടങ്ങിയ കമ്പനികളുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു താരം.

അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നുണ്ട്. ഏതാണ്ട് 16 വർഷത്തോളം നീണ്ട കരിയർ ആയതിനാൽ തന്നെ ഈ കാലയളവിൽ അദ്ദേഹം ധാരാളം വരുമാനമുണ്ടാക്കിയിട്ടുണ്ട്. മുംബൈയിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഗോവയിൽ ആഡംബര വില്ലയുമുണ്ട് അവിടെ. ബിഎംഡബ്ള്യു ഉൾപ്പെടെയുള്ള ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+