കൊല്‍ക്കത്തയുടെ പുതിയ ഹിറ്റര്‍, ആരെറിഞ്ഞാലും പറപ്പിക്കും, സുനില്‍ നരെയ്‌ന് കെകെആറില്‍ പ്രതിഫലം ഇത്ര
കൊല്‍ക്കത്ത നൈറ്റ് കഴിഞ്ഞ കുറച്ച് സീസണണുകളായി പ്രതീക്ഷ പ്രകടനങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ പുതിയൊരു ടീമായിട്ടാണ് അവര്‍ അവതരിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍നിന്നെല്ലാം ഏറ്റവും മികച്ച ബാറ്റിംഗ്-ബൗളിംഗ് ലൈനപ്പാണ് കൊല്‍ക്കത്തയ്ക്കുള്ളതെന്ന് വ്യക്തമാണ്.
കഴിഞ്ഞ സീസണുകളില്‍ നിറം മങ്ങിപ്പോയ താരങ്ങള്‍ ഇത്തവണ ഫോം തിരിച്ചുപിടിട്ടുണ്ട്. കെകെആറിന്റെ ഈ തിരിച്ചുവരവിന് പ്രധാന കാരണം സുനില്‍ നരെയ്‌നാണ്. ഓള്‍റൗണ്ട് പ്രകടനവുമായി നരെയ്ന്‍ കളിക്കുന്ന ഇന്നിംഗ്‌സ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെയും അത്തരമൊരു ഇന്നിംഗ്‌സാണ് നരെയ്ന്‍ കളിച്ചത്.

നരെയ്‌ന്റെ ഇന്നിംഗ്‌സാണ് ഇരുപതോവറില്‍ 272 എന്ന കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കെകെആറിനെ സഹായിച്ചത്. ഈ സീസണില്‍ കെകെആറിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അതുപോലെ ഈ സീസണില്‍ ഹൈദരാബാദ് കഴിഞ്ഞാല്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണിത് മത്സരത്തില്‍ വെറും 39 പന്ത് നേരിട്ട നരെയ്ന്‍ 85 റണ്‍സാണ് പറത്തിയത്.
ഏഴ് സിക്‌സറുകളാണ് നരെയ്ന്‍ പറത്തിയത്. ഡല്‍ഹിയുടെ ഒരു വിക്കറ്റും നരെയ്ന്‍ വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു. നേരത്തെ ആര്‍സിബിയോട് 22 പന്തില്‍ 47 റണ്‍സടിച്ചിരുന്നു നരെയന്‍. കഴിഞ്ഞ മൂന്ന് സീസണുകളില്‍ മോശം ഫോമില്‍ കളിച്ചിരുന്ന നരെയ്‌ന്റെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
അതേസമയം ഐപിഎല്ലില്‍ നിന്നും വിവിധ അന്താരാഷ്ട്ര ടി20 ടൂര്‍ണമെന്റുകളില്‍ നിന്നുമാണ് നരെയ്ന്‍ വരുമാനം കണ്ടെത്തുന്നത്. താരത്തിന്റെ ആസ്തി 120 കോടി രൂപയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൊല്‍ക്കത്തയുടെ സ്റ്റാര്‍ പ്ലെയറാണ് നരെയ്ന്‍. താരത്തിന്റെ ബാറ്റിംഗിനെയും അത് സഹായിച്ചിട്ടുണ്ട്.
നരെയ്‌ന്റെ പിതാവ് സുനില്‍ ഗവാസ്‌കറിന്റെ ഫാന്‍ ആയത് കൊണ്ടാണ് അദ്ദേഹത്തിന് സുനില്‍ എന്ന പേര് നല്‍കിയത്. കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് സമ്പത്തില്‍ 170 ശതമാനത്തിന്റെ വര്‍ധനവാണ് നരെയ്ന്‍ ഉണ്ടാക്കിയത്. ക്രിക്കറ്റില്‍ നിന്നാണ് താരത്തിന്റെ ഭൂരിഭാഗവും വരുമാനവും വരുന്നത്. നരെയ്‌ന്റെ മാസ വരുമാനം ഒരു കോടിയില്‍ അധികം രൂപയാണ്. വാര്‍ഷിക വരുമാനം അതുപോലെ പന്ത്രണ്ട് കോടിയില്‍ അധികമാണ്.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ അരിമയിലാണ് സുനില്‍ നരെയ്ന്‍ താമസിക്കുന്നത്. ഇവിടെ ഒരു ആഡംബര വീടും താരം വാങ്ങിയിട്ടുണ്ട്. അതുപോലെ വിവിധ രാജ്യങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ട് താരം. അതുപോലെ റേഞ്ച് റോവര്‍ അടക്കമുള്ള കാറുകളുടെ ശേഖരവും താരത്തിനുണ്ട്. സുനില്‍ നരെയ്‌ന് കൊല്‍ക്കത്ത ഈ സീസണില്‍ ആറുകോടി രൂപയാണ് പ്രതിഫലമായി നല്‍കുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതിഫലം ഇത്ര ത ന്നെയായിരുന്നു. 2012ല്‍ മൂന്ന് കോടിയില്‍ അധികമായിരുന്നു നരെയ്‌ന്റെ പ്രതിഫലം. അത് പന്ത്രണ്ട് കോടിയില്‍ അധികം എത്തിയിരുന്നു. എന്നാല്‍ ഫോമൗട്ടായതോടെയാണ് അത് കുറഞ്ഞത്. 107 കോടിയില്‍ അധികം രൂപ ഐപിഎല്ലില്‍ നിന്നായി നരെയ്ന്‍ സമ്പാദിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നിന്ന് ഇതുവരെ 82 മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റും നരെയ്ന്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications